Image

കൂവള്ളൂർ കുന്നിൻമുകളിലെ കളരി-ഒരു മാതൃകാ വിദ്യാലയം (ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല:ഭാഗം - 8)

Published on 09 August, 2026
കൂവള്ളൂർ കുന്നിൻമുകളിലെ കളരി-ഒരു മാതൃകാ വിദ്യാലയം (ഗുരു കൂവള്ളൂര്‍: നീതിയുടെ ജ്വാല:ഭാഗം - 8)

ഓം ഭുർ ഭുവഃ സ്വഃ 

തത് സവിതുർ വരേണ്യം

 ഭർഗോ ദേവസ്യ ധീമഹീ ധിയോ യോ നഃ പ്രചോദയാത്..


സമസ്തവും ദൈവത്തിൻ്റെ ദാനമാണെന്നും, നമ്മുടെ ജീവിതത്തിൻറെ തുടക്കവും ഒടുക്ക വുമെല്ലാം ഈശ്വരനിലൂടെ ആയിരിക്കണമെന്നും, അതിൽനിന്നും വ്യതിചലിച്ചു ജീവിച്ചാൽ നമുക്ക് നിലനിൽപ്പുണ്ടാവുകയില്ല എന്നും ഭാരതത്തിലെ മഹാജ്ഞാനികളായ മഹർഷിമാർ നമ്മെ പഠിപ്പിച്ചിരുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് ഗുരു കൂവള്ളൂരിന്റെ ചരിത്രം. അദ്ദേ ഹം കടന്നുപോയ വഴികൾ സാമാന്യമനുഷ്യർക്ക് ചിന്തിക്കാൻപറ്റാത്തതും, ദുർഘടം നിറ ഞ്ഞതുമാണെന്ന് തുടർ അധ്യായങ്ങളിൽ നിന്നും വായനക്കാർക്ക് മനസ്സിലാക്കാൻ സാധി ക്കും. അദ്ദേഹത്തിൻ്റെ ജീവചരിത്രം എഴുതാൻ പ്രഗത്ഭരായ പലഎഴുത്തുകാരും ശ്രമിച്ചിട്ടും രണ്ടുപേജുപോലും പൂർത്തീകരിക്കാൻ അവർക്കു കഴിയാതെ പോയതായും ജി.കെ പറയുക യുണ്ടായി. അവരിൽ രണ്ടുപേർ ഇന്നും ജീവിച്ചിരിപ്പിച്ചുണ്ട്. അവരിൽ ഒരാൾ അമേരിക്കയിൽ അറിയപ്പെട്ട എഴുത്തുകാരി പ്രൊഫ. എൻ.പി ഷീലയും, കേരളത്തിൽ അറിയപ്പെടുന്ന എഴു ത്തുകാരനായ അനിൽ പെണ്ണുക്കരയുമാണ്. അതിൽ അനിൽ പെണ്ണുക്കര പറഞ്ഞത് 'സാധ ന' ഉള്ളവർക്കുമാത്രമേ ജി.കെയുടെ ജീവചരിത്രം എഴുതാൻ കഴിയൂ എന്നാണ്. അനിൽ പെ ണ്ണുക്കര എന്ന ജേർണ്ണലിസ്റ്റ് ഒരുവർഷത്തോളം പരിശ്രമിച്ചിട്ട് ഒടുവിൽ സുല്ലിടുകയാണുണ്ടാ യത്. വാങ്ങിയ പണം വരെ അദ്ദേഹം തിരിച്ചു നൽകിയതായി ജി.കെ. പറയുകയുണ്ടായി. മ റ്റൊരാൾ അമേരിക്കയിലെ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ ഫ്രാൻസീസ് തടത്തിലാണ്. ഏ താനും പേജുകൾ എഴുതാൻ ഫ്രാൻസീസ് തടത്തിൽ ശ്രമം നടത്തിയെങ്കിലും പൂർത്തീകരി ക്കാൻ കഴിഞ്ഞില്ല. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ തിരോഥാനം ചെയ്തു.

ജി.കെ.യുടെ അടുത്ത സുഹൃത്തായിരുന്ന അമേരിക്കയിലെ അറിയപ്പെട്ട എഴുത്തുകാ രൻ ആയിരുന്ന ജോസഫ് മാത്യു പടന്നമാക്കലും എഴുതാൻ ശ്രമം നടത്തിയതാണ്. പക്ഷേ, എഴുത്തു തുടങ്ങി താമസിയാതെ അദ്ദേഹം കോവിഡിൻ്റെ കരാളഹസ്‌തത്തിൻ്റെ പിടിയിൽ പ്പെട്ടു. അങ്ങിനെ ഒടുവിൽ അതു പൂർത്തിയാക്കാനുള്ള നിയോഗം എൻറെ ജ്യേഷ്ഠസഹോദര തുല്യനായ 'കാതലുള്ള കഥകൾ' എന്ന പുസ്‌തകത്തിൻ്റെ ഉപജ്ഞാതാവ് ശ്രീ. എ.ജെ. ജെ യിംസ് അരുമായിൽ എന്നെ ഭരമേൽപ്പിച്ചു. ഇതുപൂർത്തിയാക്കാൻ എനിക്കു കഴിയട്ടെ എന്നു ഞാൻ ദിവസവും പ്രാർത്ഥിക്കുന്നു. 2024 ൽ തുടങ്ങിയ എഴുത്ത്, അതിൻ്റെ പൂർണ്ണതയിൽ എ ത്തിക്കാൻ 2026 ജൂലൈ മാസം കഴിഞ്ഞിട്ടും എഴുത്ത് ഉപജീവനമാക്കിയ എനിക്ക് കഴിഞ്ഞി ല്ലെന്നു പറഞ്ഞാൽ വായനക്കാർക്കു വിശ്വസിക്കാൻ വിഷമം തോന്നിയേക്കാം. അങ്ങിനെ ഒടു വിൽ ജി.കെ. തന്നെ പരിചയപ്പെടുത്തി തന്ന ആളാണ് അമേരിക്കയിൽ ഓൺലൈൻ ആയി പബ്ലിഷ് ചെയ്യുന്ന ഇ മലയാളി ഡോട്ട്കോമിൻ്റെ സാരഥിയായ ശ്രീമാൻ ജോർജ്ജ് ജോസഫ്. ജി.കെ.യെ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞിട്ടുള്ള ഒരു വ്യക്തികൂടിയാണ് അദ്ദേഹം. പബ്ലി ഷ് ചെയ്യുന്ന ഓരോ അധ്യായവും പരമാവധി തെറ്റുകൾ വരാത്തവിധത്തിൽ ആയിരിക്കണ മെന്ന് തുടക്കത്തിൽത്തന്നെ ജി.കെ ശാഠ്യംപിടിച്ചു. ഓരോ ആഴ്‌ച ഓരോ അധ്യായം എന്നു ള്ളത് പരമാവധി തെറ്റുകൾ ഒഴിവാക്കാൻ പറ്റിയ ഒരു ഉപാധിയാണെന്ന് ജി.കെ. അഭിപ്രായ പ്പെടുകയുണ്ടായി. ഒരു എഴുത്തുകാരനായ എൻ്റെ ജീവിതത്തിൽ ഇത്രമാത്രം വിഷമമേറിയ ഒരു പ്രതിസന്ധി നേരിടുന്നത് ഇതാദ്യമാണെന്നുകൂടി തുറന്നുപറയട്ടെ. ഈശ്വരാനുഗ്രഹം ഉ ണ്ടെങ്കിൽ മാത്രമേ ഈ ബുക്ക് അതിൻ്റെ പൂർണ്ണതയിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുകയു ള്ളു എന്ന് ജി.കെ. തുടക്കത്തിൽത്തന്നെ സൂചിപ്പിച്ചിരുന്നു. അത് സത്യമാണെന്ന് പിന്നിടെനി ക്കു ബോദ്ധ്യമായി.

This picture was taken in 1987 at the time of G K's Father K.T. Joseph Koovalloor's Funeral. Late K.M. MANI , Former Kerala Minister, Elected MLA from Pala, was also present to attend his colse friend's funeral .K.M. MANI walking behind the umbrella. 


ഇനി നമുക്ക് ഗുരുകുവള്ളൂരിന്റെ ജന്മനാട്ടിലേക്ക് ഒരിക്കൽകൂടി യാത്ര ചെയ്യാം. കുവ ള്ളൂർ കുന്നിന്റെ മുകളിൽ, കൂവള്ളൂർ കുളത്തിൻ്റെ വടക്കുഭാഗത്ത് ജി.കെയുടെ വീടിരിക്കുന്ന പറമ്പിൽ, പാളയം - കടപ്ലാമറ്റം റോഡിൻ്റെ അരികിൽ ഒരു കളരി ഉണ്ടായിരുന്നു. ജി.കെയുടെ പിതാവ് കെ.റ്റി. ജോസഫ് സ്വന്തം ചിലവിൽ നിർമ്മിച്ച ഒരു ഓലക്കെട്ടിടം ആയിരുന്നു കളരി. ജി.കെയുടെ മാതൃസഹോദരപുത്രൻ ജോർജ് കുളങ്ങര ലേബർ ഇൻഡ്യാ ഗുരുകുലം പബ്ലിക് സ്കൂൾ തുടങ്ങുന്നതിന് അനേകം വർഷങ്ങൾക്കുമുൻപ്, അതായത് ഇന്നേയ്ക്ക് 68 വർഷ ങ്ങൾക്കു മുൻപുണ്ടായിരുന്ന കളരിയായിരുന്നു അത്. ഈ കളരിയിൽ പഠിച്ചിറങ്ങിയ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയിട്ടുള്ളവരുമാണ്. ജി.കെ. നാട്ടിൽ എത്തിയ വി വരം അറിഞ്ഞ് കടപ്ലാമറ്റത്തെപ്പറ്റിയും, കുവള്ളൂരും അതിൻ്റെ സമീപപ്രദേശങ്ങളെപ്പറ്റിയും പഴമക്കാരിൽനിന്നും ധാരാളം അറിവുനേടിയിട്ടുള്ള ജി.കെ.യുടെ അടുത്ത ബന്ധുവും ആത്മ മിത്രവുമായ വി.ജെ ജോയി വെട്ടിക്കക്കുഴിയിൽ എത്തിയത് അപ്രതീക്ഷിതമാണ്. കരിമ്പനക ളുടെ നാടായ പാലക്കാട് ജില്ലയിൽ വള്ളുവനാട് രാജാക്കന്മാരുടെ ചരിത്രം ഉറങ്ങുന്ന ഒറ്റപ്പാ ലം താലൂക്കിൽ കടമ്പഴിപുറം എന്ന മനോഹരമായ ഗ്രാമത്തിലാണ് വി.ജെ ജോയി ഇന്ന് കു ടുംബസമ്മേതം താമസിക്കുന്നത്.
ജി.കെയുടെ കുട്ടിക്കാലം മുതൽ ഇന്നേവരെയുള്ള മിക്കവാറും എല്ലാക്കാര്യങ്ങളും അ റിയാവുന്ന ആളാണ് ജോയി. ജോയിയുടെ പൂർവ്വീകർ ജി.കെയുടെ മാതൃഗൃഹവുമായി ബ ന്ധമുള്ളവരാണ്. പൂർവ്വീകർ പാലക്കാട്ടുമല കുളങ്ങര കുടുംബത്തിൽ നിന്നും പിരിഞ്ഞ് കട പ്ലാമറ്റത്തു കുടിയേറിയവരാണ്. ഇന്നും ആ ബന്ധങ്ങൾ കുളങ്ങരക്കാർ കെടാതെ സൂക്ഷിക്കു ന്നതായി ജോയി പറഞ്ഞു.

തന്റെ കുട്ടിക്കാലത്ത് ജി.കെ.യുടെ പറമ്പിൽ ഉണ്ടായിരുന്ന കളരിയിലാണ് ജോയി നി ലത്തെഴുത്തു പഠിച്ചത്. മരത്തിൻ്റെ തൂണുകളിൽ മുളകൊണ്ടുനിർമ്മിച്ച് ഓലമേഞ്ഞ കളരി. ത റ കരിയും ചാണകവും ചേർത്തുമെഴുകിയ നല്ലമിനുസമുള്ളതായിരുന്നു. ആണ്ടൂർക്കാരൻ കൊ ച്ചുകുഞ്ഞ് ആശാൻ ആയിരുന്നു കളരിയിൽ പഠിപ്പിച്ചിരുന്നത്.
കൂവള്ളൂർ കുന്നിലെ കളരിയുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തി 'കുഞ്ഞിപ്പാപ്പൻ' എ ന്നു സ്വന്തക്കാരെല്ലാം വിളിച്ചിരുന്ന ജി.കെ.യുടെ പിതാവ് കെ.റ്റി. ജോസഫ് അല്ലാതെ മറ്റാരു മല്ല. കണക്കുശാസ്ത്ര വിദഗ്‌ധൻകൂടിയായ 'കണിയാൻ' കൊച്ചുകുഞ്ഞ് ആശാൻ ഒരു അഭ്യാ സിയും കൂവള്ളൂർ വീട്ടിലെ ദിഷഗ്വരൻ കുടി ആയിരുന്നു. ഏറെക്കുറെ 68 വർഷങ്ങൾക്കു മുൻ പ് നാട്ടിൽ ഇന്നത്തെപ്പോലെ ഹോസ്‌പിറ്റലുകളും ആധുനികചികിത്സാരീതികളും, എന്തിനേ റെ, നിയമംപോലും ഇല്ലാത്ത ഒരുകാലം കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്നത്തെ GEN-Z എന്ന പേരിൽ അറിയപ്പെടുന്ന അത്യാധുനികന്മാർക്ക് ചിന്തിക്കാൻപോലും കഴിയുമെന്നു തോന്നുന്നില്ല.


വാസ്തവത്തിൽ കൊച്ചുകുഞ്ഞ് ആശാൻ കളരിയിൽ പഠിപ്പിച്ചകാര്യങ്ങൾ ഇന്നും ത എന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നും ഒരു യൂണിവേഴ്‌സിറ്റിയിൽ എത്രകാലം പഠിച്ചാലുംകിട്ടാത്ത യഥാർത്ഥ അറിവിൻ്റെ നാളം തൻ്റെ മനസ്സിൽ കത്തി ജ്വലിപ്പിക്കാൻ കാരണമായത് കൊച്ചുകുഞ്ഞ് ആശാൻ ആണെന്ന് വി.ജെ. ജോയി പറയുകയുണ്ടായി.
'ഓം ഹരിശ്രീ ഗണപതയേ നമഃ'
'മാതാപിതാ, ഗുരു, ദൈവം'
'തമ്പുരാൻ തുണ ഗുരുവേ ശരണം' തുടങ്ങിയ മഹത് വാക്യങ്ങൾ കൂവള്ളൂർ കുന്നി ലെ കളരിയിൽ നിന്നും പഠിച്ചവയാണ്. ഇന്നും കളരിയിൽ പഠിച്ചകാര്യങ്ങൾ തൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നതായി ജോയി പറഞ്ഞു.
കളരിയിൽ തൻ്റെ ആദ്യത്തെ ദിവസം ജോയി ഇന്നും ഓർമ്മിക്കുന്നു. തന്റെ വല്ല്യമ്മച്ചി യാണ് അഞ്ചു വയസ്സുള്ള തന്നെ കളരിയിൽ ആദ്യമായി ഹരിശ്രീ കുറിക്കാൻകൊണ്ടുപോയ ത്. ആദ്യദിവസം ആശാന് ഗുരുദക്ഷിണകൊടുക്കണം. ഒരു ചെറിയ സഞ്ചിയിൽ അരിയിൽ എഴുതാൻ നല്ല നെല്ലുകുത്തരിയും, ഒരു വെള്ളിരൂപായും, ആശാന് വെറ്റിലയും അടയ്ക്കാ യും ആശാൻ തന്നെ മടിയിൽ ഇരുത്തി നാക്കുനീട്ടാൻ പറഞ്ഞതും അദ്ദേഹത്തിൻറെ നാരായം കൊണ്ട് നാവിൽ എന്തോകുറിച്ചതും, പിന്നീട് അരി നിലത്തിട്ട് അതിൽ എഴുതിച്ചതുമെല്ലാം ജോയി ഓർക്കുന്നു. പിന്നീട് ആശാൻ അരി വാരി തന്റെ സഞ്ചിയിൽ ആക്കുന്നു. ആദ്യത്തെ അരിയിലെഴുത്ത് അങ്ങിനെതീരുന്നു. അരി ആശാനുള്ളതാണ്. പിന്നീട് നല്ല തരിമണലിലാ ണ് എഴുത്ത്.

മൂർച്ചയേറിയ നാരായംകൊണ്ട് ആശാൻ കരിമ്പന ഓലയിൽ എഴുതിയ അക്ഷരങ്ങ ളും, കളരിയിൽ എത്തിയാൽ ഗുരുവിനെയും, മാതാപിതാക്കളെയും ദൈവത്തെയും സംബോ ധനചെയ്യുന്നതും ചിരട്ടകൊണ്ടുള്ള ഒരു കുടുക്കയിൽ തരിമണൽ നിറച്ച് അതും തൂക്കിപ്പിടി ച്ചുള്ള നടപ്പ് ഇന്നത്തെ കാർട്ടൂണുകളിൽമാത്രമേ കാണാൻ കഴിയൂ. ചിരട്ടകൊണ്ടുള്ള കുടു ക്കയ്ക്ക് ചാക്കുനൂലുകൊണ്ടുള്ള ഒരു ചരടുമുണ്ട്. ആശാൻ വിരൽകൊണ്ട് മണലിൽ എഴുതി ക്കുമ്പോൾ അൽപം വേദന എടുത്തിരുന്നു. അന്നത്തെ ആശാനെ കുട്ടികൾക്കെല്ലാം ഭയമാ യിരുന്നു. എന്താണെങ്കിലും ഭയമുണ്ടെങ്കിലേ ഭക്തിയും, ബഹുമാനവും ഉണ്ടാവുകയുള്ളൂ. ഭഭക്തി - ബഹുമാനങ്ങൾ ഇല്ലാതായാൽ ഇന്നത്തെ 'GEN- Z' പോലെയുള്ള ഒരു സമൂഹ ത്തെ ആയിരിക്കും നാം വളർത്തി എടുക്കുക എന്നും, അത് നാടിനും കുടുംബത്തിനും, രാജ്യ ത്തിനുതന്നെ ഭീഷണിയായിമാറും എന്നാണ് അറിവിൻ്റെ കേദാരമായ വി.ജെ. ജോയിയുടെ അഭിപ്രായം.
കൊച്ചുകുഞ്ഞ് ആശാൻ തുടക്കത്തിൽ വളരെ കർക്കശക്കാരനായതിനാൽ അന്നത്തെ ക്കാലത്ത് പല കുട്ടികൾക്കും കളരിയിൽ പോകാൻ ഭയമായിരുന്നു. താനും അക്കൂട്ടത്തിൽ ആയിരുന്നുവെന്ന് ജോയി പറയുകയുണ്ടായി. ജോയിയെ കളരിയിൽ കൊണ്ടുപോയി വിട്ടിരു ന്നത് വല്ല്യമ്മയായിരുന്നു. പലപ്പോഴും കളരിയിൽ എത്തിക്കഴിയുമ്പോൾ ജോയി കരഞ്ഞു കൊണ്ട് വല്ല്യമ്മയുടെ പിറകെ വീട്ടിലേക്ക് തിരികെ ഓടുമായിരുന്നു. ഒരുദിവസം ജി.കെ.യു ടെ പിതാവ് ജോയി കളരിയിൽ ഇരിക്കാതെ വല്ല്യമ്മയുടെ പിറകെ കരഞ്ഞുകൊണ്ട് ഓടുന്ന തുകണ്ട്, 'ഇവിടെവാടാ' എന്ന് ഉറക്കെ വിളിച്ചു. എന്നുതന്നെയല്ല. ഒരു മരുതിന്റെ കമ്പൊടിച്ച് തുടയ്ക്കിട്ട് രണ്ടു തല്ലും തന്നിട്ട്, 'പോയികളരിയിൽ ഇരിക്കെടാ' എന്നൊരു ശക്തമായതാ ക്കീതും. തുടയിൽ അടിയുടെ പാടുണ്ടായി എന്നു മാത്രമല്ല. ചെറിയ തോതിൽ രക്തം പൊടി യുകയും ചെയ്തു.

SITTING FROM RIGHT TO LEFT : ACTIVIST KOZHA MONY ( FORMER MANAGING DIRECTOR  OF KERALA DOT COM/ WORLD VIEWER DOT COM INDIA PVT. LTD), V.T. JOSE THAPOVANAM ( RETIRED SCHOOL MASTER ANAKKAMPOYIL).

STANDING: V.J. JOY VETTICKAKUZHY, G.K, RELATIVES OF GK, V.T. ULAHANNAN ( RETIRED ACCOUNTANT AND REGISTRAR OF ST. MARY'S FORONE CHURCH, KADAPLAMATTOM WHO SERVED 50  YEARS AND RETIRED RECENTLY). 

അന്നത്തെക്കാലത്ത് ഗുരുക്കന്മാരോ, പ്രായമായവരോ കുട്ടികളെ ശിക്ഷിക്കുന്നതിൽ മാതാപിതാക്കൾക്കുപോലും യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല കുട്ടിക ളുടെ മടി മാറ്റിക്കിട്ടുന്ന കാര്യത്തിൽ സന്തേഷമേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെപ്പോലെ ബാലാവകാശ കമ്മീഷനൊന്നും ഇല്ലാത്തകാലം. ഇന്നാണെങ്കിൽ തങ്ങളുടെ കുട്ടികളെ മറ്റൊ രാൾ ശിക്ഷിക്കുന്നതുകണ്ടാൽ അവർക്കെതിരെ കേസുകൊടുത്ത് ഒടുവിൽ ഇരുമ്പഴിക്കുള്ളിൽ പോകുമെന്നകാര്യത്തിൽ സംശയമില്ല. ഈ സംഭവത്തിനുശേഷം പിന്നീട് കളരിയിൽ പോ കാൻ മടി കാണിച്ചാൽ ഞാൻ 'കുവള്ളൂർ പാപ്പനെ വിളിക്കും കേട്ടോ' എന്ന് വല്ല്യമ്മച്ചി ഓർ മിപ്പിക്കും. അപ്പോഴേക്കും അടിയുടെ ഓർമ്മവരും. മടി താനേമാറി എന്നു പറഞ്ഞാൽ മതിയല്ലോ

'പിന്നീട് ഞാനും പാപ്പനും വലിയ സുഹൃത്തുക്കളായി.' എന്നുതന്നെയല്ല പാപ്പൻ എ ന്റെ ഗുരുനാഥനായിത്തീർന്നു എന്നും ജോയി പറഞ്ഞു. അതെങ്ങിനെയെന്നറിയേണ്ടേ? പിൽ ക്കാലത്ത് ജോയി പ്രായപൂർത്തിയായികഴിഞ്ഞശേഷം വിവിധകലകളിൽ പ്രാവീണ്യമുണ്ടാ യിരുന്ന ജി.കെ.യുടെ പിതാവിൽനിന്നും കുട്ടനെയ്ത്‌ത്, നൂൽപിരിച്ച് മത്സ്യം പിടിക്കാനുള്ള വിവിധയിനം വലകൾ കച്ചാവല, ഇടിച്ചൻവല, വീശുവല എന്നിവ കെട്ടാനുള്ളവിധം പഠിച്ചെടുത്തു. എന്നുതന്നെയല്ല വരിക്കണ്ണികൊണ്ടും പുല്ലാന്ത്രികൊണ്ടും വള്ളിക്കൊട്ടകെട്ടുന്നവിധവും മുളകൊണ്ട് വലിയ ഇല്ലിവല്ലം കെട്ടാനും, ഈറ്റകൊണ്ട് കുട്ടനെയ്യാനും എന്നുതന്നെയല്ല പലവിദ്യകളും പഠിച്ചെടുത്തു. ജി.കെ.യുടെ പിതാവിനോ ടൊപ്പം മീനച്ചിലാറിൻ്റെ അടുത്തുള്ള കടവുകളിൽ വെള്ളം തോടുകളിലൂടെ തിരിഞ്ഞൊഴു കുമ്പോൾ 'ഊത്തപിടിക്കാനും ജോയി പോകുമായിരുന്നു.'

എന്തിനേറെ, കളരിയിൽനിന്നും, അനുഭവത്തിൽനിന്നും പാഠം പഠിച്ച വി.ജെ. ജോയി ജി.കെ.യുടെ ആത്മമിത്രംകൂടി ആണെന്നുപറഞ്ഞാൽ അവർ തമ്മിലുള്ള ബന്ധം ഊഹിക്കാ മല്ലോ. ഒരു മാതൃകാകൃഷിക്കാരൻ ആയിരുന്ന ജി.കെ.യുടെ പിതാവ് വൻതോതിൽ തേങ്ങാ അയൽപക്കംകാരിൽനിന്നും വാങ്ങി അവ തൊണ്ടുകളഞ്ഞ് ഉണക്കി കൊപ്രായാക്കി വിൽക്കു ന്ന ഒരു ബിസിനസുകാരൻകൂടിയായി പ്രവർത്തിച്ചിട്ടുണ്ട്. വീടിനോടടുത്ത് 60 വർഷങ്ങൾക്കു മുൻപ് ഒരു കൊപ്രാ അട്ടിയും അദ്ദേഹത്തിനുണ്ടായിരുന്നു. ആ കൊപ്രാ അട്ടിയിൽ വിശ്രമസ മയത്ത് ചീട്ടുകളിക്കാൻ നാട്ടിലെ പ്രഗത്ഭരായ ആൾക്കാർ വരാറുണ്ടായിരുന്നകാര്യവും ജി.കെ. ഓർമ്മിച്ചെടുത്തു. അവരിൽ അറിയപ്പെടുന്ന ഒരാളാണ് പിൽക്കാലത്ത് കോട്ടയം ക്രൈംബ്രാ ഞ്ച് ഡി.വൈ.എസ്.പി ആയിത്തീർന്ന കെ.റ്റി. മൈക്കിൾ കാരുവേലിൽ എന്ന പേരുകേട്ട ഡിറ്റ ക്ടീവ്. അദ്ദേഹം കോളേജ് വിദ്യാഭ്യാസം കഴിഞ്ഞുനിൽക്കുന്ന കാലഘട്ടമായിരുന്നു അത്. ജി.കെ.യുടെ പിതാവിനെ അറിയാത്തവർ കടപ്ലാമറ്റത്തും സമീപപ്രദേശങ്ങളിലും ആരുംത ന്നെ ഉണ്ടായിരുന്നില്ല എന്നതാണു വാസ്‌തവം. 50 വർഷത്തിലേറെക്കാലം പാലാ നിയോജക മണ്ഡലത്തിൽ നിന്നും ആർക്കും തോൽപിക്കാൻ പറ്റാത്ത അജയ്യനായ രാഷ്ട്രീയനേതാവായി രുന്ന കെ.എം. മാണിയുടെ വിജയരഹസ്യത്തിനുപിന്നിൽ പ്രവർത്തിച്ചത് കെ.റ്റി.ജോസഫ് കുവള്ളൂരും അദ്ദേഹത്തിന്റെ ടീമും ആയിരുന്നു എന്ന് നാട്ടുകാർക്കെല്ലാം അറിയാവുന്നകാ ര്യം ആയിരുന്നു.

1987 ന്റെ തുടക്കം വരെ ജി.കെ. മലപ്പുറം ജില്ലയിൽ വെറ്റിലപ്പാറ എന്ന വില്ലേജിൽ വെ റ്റിലപ്പാറ ഏരിയാ ഗിരിജൻസ് ആൻ്റ് സെറ്റിലേഴ്‌സ് ക്ഷീരോല്‌പാദക സഹകരണസംഘത്തി ന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ പിതാവ് തൻ്റെ മൂത്തമകനെ വീട്ടിലേ യ്ക്കുവരാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് ആ മകൻ പിതാവിൻ്റെ ആഗ്രഹപ്രകാരം ജോലി യിൽനിന്നും രാജിവച്ച് വീട്ടിലേയ്ക്കുപോന്നു.

പിതാവിന്റെ കിഡ്‌നികൾ രണ്ടും പ്രവർത്തനരഹിതമായതിനാൽ തൻ്റെ ആയുസ്സ് അ വസാനിക്കാറായി എന്ന് ആ പിതാവ് അറിഞ്ഞിരുന്നു. വീട്ടിൽ നിന്നും അധികം ദൂരമില്ലാത്ത കാരിത്താസിൽ ഏതാനും ദിവസങ്ങൾ കിടക്കുകയുണ്ടായി. അക്കാലത്ത് കേരളത്തിൽ ഡ യാലിസിസ് സെൻ്ററുകൾ വളരെ വിരളമായിരുന്നു. എന്നുതന്നെയല്ല ഒരുദിവസത്തെ ഡയാ ലിസിസിന് പതിനായിരത്തിലധികം രൂപ ഹോസ്‌പിറ്റലുകൾ ചാർജ് ചെയ്യുന്ന സമയം. തനി ക്ക് ഡയാലിസിസ് വേണ്ട എന്നും അവസാനത്തെ പരീക്ഷണമെന്നനിലയിൽ കോട്ടയം മെ ഡിക്കൽ കോളജിലെ പ്രഗത്ഭനായ വൃക്കരോഗവിദഗ്‌ധൻ്റെ അഭിപ്രായംകൂടി ആരായാൻ തീ രുമാനമെടുത്തു. അങ്ങിനെ നാലഞ്ചുദിവസം കോട്ടയം മെഡിക്കൽ കോളജിൽ കിടക്കുകയു ണ്ടായി. ആ സമയത്ത് ജി.കെ.യും അദ്ദേഹത്തിന്റെ മാതാവും കിടക്കയ്ക്കരുകിൽ സദാ നി ന്നിരുന്നു. ഹോസ്‌പിറ്റലിൽ കിടക്കുന്നതിലും നല്ലത് വീട്ടിൽ കൊണ്ടുപോവുകയാണെന്ന് വിദ ഗ്ധനായ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അങ്ങിനെ തൻ്റെ സ്വന്തം വീട്ടിൽ സുബോധത്തോ ടെതന്നെ പിതാവ് എത്തിച്ചേർന്നപ്പോൾ തനിക്ക് ജീവൻ തിരിച്ചുകിട്ടിയതുപോലെ അദ്ദേഹ ത്തിന് അനുഭവപ്പെട്ടു. സ്വന്തക്കാരും ബന്ധുക്കാരുമെല്ലാം അദ്ദേഹത്തെ കാണാൻ നിത്യവും വന്നിരുന്നു. അങ്ങിനെ ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികൾ ആഘോഷമായികൊണ്ടാടുന്ന വിശുദ്ധവാരമെത്തി. പെസഹാതിരുനാളിന് രണ്ടുദിവസംമുൻപ് ഒരു ചൊവ്വാഴ്‌ചയായിരുന്നു, തന്റെ സമയം സമാഗതമായിരിക്കുന്നുവെന്ന് പിതാവു മകനോടു പറഞ്ഞു. പലേടത്തായിരു ന്ന എട്ടുമക്കളും എത്തി. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ പിതാവ് മുത്തമകൻ വാവച്ചൻ എ ന്നുവിളിക്കുന്ന ജി.കെ.യെ അടുത്തുവരാൻപറഞ്ഞു കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് അനുഗ്രഹിച്ചു. ഇതുകണ്ട മാതാവ് കരയാൻ തുടങ്ങിയപ്പോൾ എൻ്റെ സമയമായി, നീ കരയേണ്ട നിനക്കുവേ ണ്ടതെല്ലാം ഞാൻ ചെയ്‌തുവച്ചിട്ടുണ്ട് എന്നുപറഞ്ഞ് ആ പിതാവ് സ്വന്തം ഭാര്യയെ ആശ്വസി പ്പിച്ചു.

ഒരു പിതാവ് ചെയ്യേണ്ട എല്ലാകടമകളും നിർവ്വഹിച്ചശേഷമാണ് അദ്ദേഹം യാത്രയാ യത്. മരണസമയം നേരത്തെ മുൻകൂട്ടി അറിഞ്ഞ് എല്ലാം വേണ്ടപോലെ ചെയ്ത മനുഷ്യൻ. മരണശേഷം വീട്ടിൽവരുന്നവർക്കുവേണ്ടിയുള്ള അരിയും, ശർക്കര, അവൽ എന്നിവയെല്ലാം മെഡിക്കൽ കോളജിൽ നിന്നും പോരുന്ന വഴി ജി.കെ.യെക്കൊണ്ട് വാങ്ങിപ്പിച്ച് കാറിൽ ഇടു വിച്ചാണ് ആ പിതാവ് വീട്ടിൽ തിരിച്ചെത്തിയത്. സ്വന്തം ഭാര്യയെ ഇത്രമാത്രം സ്നേഹിച്ചിട്ടു ള്ളവർ വളരെ വിരളമാണെന്ന് നാട്ടുകാരെല്ലാവരും പറയുന്നു. സ്വന്തം മാതാവിനെ പിതാവ് ഒ രിക്കലും 'എടീ' എന്നു വിളിക്കാത്ത ഒരു മഹാനായിരുന്നു തൻ്റെ പിതാവ് എന്ന് ജി.കെ. പറ യുകയുണ്ടായി. പിതാവിനെ ഭയന്നിരുന്നു എന്നതു ശരിയാണ്. അത് ഭക്തി, ബഹുമാനം എ ന്നിവയിൽ നിന്നുണ്ടായ ഭയമാണെന്ന് ജി.കെ. സാക്ഷ്യപ്പെടുത്തുന്നു. മക്കൾ നേരായ മാർഗ്ഗ ത്തിൽ വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് മുത്തമകൻ. പിൽക്കാലത്ത് ഒ രുമകന് അൽപം കൂടുതൽ സ്വാതന്ത്യംകൊടുത്തത് പിതാവിനുതന്നെ അപമാനം വരുത്തിവ ച്ചുവെന്നും ജി.കെ.പറയുകയുണ്ടായി. പക്ഷേ മരിക്കുന്നതിനു മുൻപ് ആ മകനും കൊടുക്കേ ണ്ട ഓഹരി മുഴുവൻ കൊടുക്കാനും ആ പിതാവു മറന്നില്ല. ജി.കെ. വഴിതെറ്റിപ്പോകാതിരി ക്കാൻ പിതാവു ശാഠ്യംപിടിക്കാൻ കാരണം തൻ്റെ മക്കൾ 'ലൗ ജിഹാദി'കളെപ്പോലെ ആകാ തിരിക്കാൻ ആയിരുന്നു എന്ന് വിവരമുള്ളവർക്കു മനസ്സിലാക്കാൻ സാധിക്കും. ജി.കെ.യുടെ സഹോദരന്മാരിൽ ഏറ്റവും സുമുഖനും യോഗ്യനുമായ ആൾ വീടുവിട്ട് ഒരു പുലമാടത്തിൽ അഭയം പ്രാപിച്ച് കൂവള്ളൂർ തറവാട്ടിൽ ജോലി ചെയ്‌തിരുന്ന സ്ത്രീയുടെ മകളെ രജിസ്‌റ്റർ വിവാഹം ചെയ്‌തത് പിതാവിനെ മാനസികമായി തളർത്തി എന്നുതന്നെ പറയാം. അതേസമ യം ആശയപരമായി എന്തൊക്കെ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നാലും ജി.കെ.പിതാവി നെ മാനിച്ചിരുന്നു. ജി.കെ.യ്ക്കുവേണ്ടി വധുവിനെ തിരഞ്ഞുകണ്ടുപിടിച്ചതും പിതാവു തന്നെ.


അങ്ങിനെ 1987 ഏപ്രിൽ 21ന് വിശുദ്ധവാരത്തിൽ, പെസഹാതിരുനാളിന് രണ്ടുദിവസം മുൻപ് ആ പിതാവ് അനേകരുടെ മുമ്പിൽവച്ച് വൈദികനിൽനിന്നും വിശുദ്ധ കുർബാന സ്വീ കരിച്ച് ഇഹലോകവാസം വെടിഞ്ഞു. ഈ സംഭവത്തിനു സാക്ഷികളായവർ ഇന്നും കടപ്ലാമ റ്റത്ത് ജീവിച്ചിരിക്കുന്നു. തൻ്റെ ആത്മ സുഹൃത്തും സഹപാഠിയുമായ പാലായുടെ അഭിമാ നഭാജനമായിരുന്ന കെ.എം. മാണി, കെ.റ്റി. ജോസഫ് കൂവള്ളൂരിൻ്റെ വിലാപയാത്രയിലും ശ വസംസ്കാരത്തിലും പങ്കെടുക്കുകയുണ്ടായി. കടപ്ലാമറ്റം സെൻ്റ് മേരീസ് ഫൊറോനാ ചർച്ചി ന്റെവക സെമിത്തേരിയിൽ കൂവള്ളൂർ കുടുംബകല്ലറയിൽ തൻ്റെ മാതാപിതാക്കളോടൊപ്പം ജി.കെ.യുടെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂരും സംസ്‌കരിക്കപ്പെട്ടു. ജി.കെ.യുടെ മാതാ വായ മേരി ജോസഫ് കൂവള്ളൂർ 2026 ഫെബ്രുവരി 24ന് ഇഹലോകവാസം വെടിഞ്ഞു. മാതാ വിനെയും പ്രസ്തുതുത കുടുംബകല്ലറയിലാണ് അടക്കം ചെയ്തിരിക്കുന്നത്.
തുടരും...

Read More: https://www.emalayalee.com/writer/114

 


 

Join WhatsApp News
Elcy Yohannan Sankarathil 2026-08-09 21:08:09
Very beautiful, exemplary writing, anxious to read the rest, good luck
Thomas J. Koovalloor 2026-08-11 14:43:30
Dear Poet/ Writer, Mrs. Elcy Yohannan Sankarathil, I am very glad to say that a great poet and writer like Mrs. Elcy Yohannan Sankarathil read my Biography and made a good comment about the writing. There is no exaggeration in my biography, everything happened and the writer just collected the information and wrote it in simple Malayalam. There may be some typos, that we will correct before printing the book. Once again, thank you for your good comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക