Image

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

Published on 09 August, 2026
മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന്  റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക്  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന “MCUBE Show 2026” എന്ന ജീവകാരുണ്യ പരിപാടിയും “പൊന്നോണം 26” ആഘോഷവും 2026 ഓഗസ്റ്റ് 30-ന് (ഞായറാഴ്ച) വൈകിട്ട് 5.00 മണിക്ക് ന്യൂജേഴ്സിയിലെ 236 Old Tappan Road, Old Tappan, NJ 07675-ൽ നടക്കും.

പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന അത്യാകർഷകമായ മാജിക് ഷോയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. മാജിക്കിനൊപ്പം സംഗീതവും ഓണാഘോഷത്തിന്റെ നിറവുമായ ഈ സായാഹ്നം കുടുംബസമേതം ആസ്വദിക്കാവുന്ന വ്യത്യസ്തമായ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും (100%) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു. പാസ് മുഖേന മാത്രമാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസുകൾക്കുമായി താഴെപ്പറയുന്ന സംഘാടകരെ ബന്ധപ്പെടാവുന്നതാണ്:

* പോൾ കറുകപ്പള്ളിൽ – 845-553-5671
* അലക്സ് തോമസ് – 914-473-0142
* നോഹ ജോർജ് – 845-293-9466
* ജിൻസ് മാത്യു – 845-729-5649
* ആശിഷ് ജോസഫ് – 845-598-2416
* ജിതിൻ വർഗീസ് – 914-406-3873
* ഫിലിപ്പോസ് ഫിലിപ്പ് – 845-642-2060
* ഫാ. മാത്യു തോമസ് – 845-671-0298
* ഡോ. ബേബി സാം സാമുവൽ – 347-882-8281
* ജോൺസൺ സാമുവൽ – 646-996-1692

മാജിക്കും സംഗീതവും ഓണാഘോഷവും ജീവകാരുണ്യ സന്ദേശവും ഒരുമിക്കുന്ന ഈ സവിശേഷ സായാഹ്നത്തിൽ ഏവരെയും പങ്കുചേരാൻ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സും വൈ’സ് മെൻ സർവീസ് ക്ലബ് ഓഫ് ന്യൂയോർക്ക്–റോക്‌ലാൻഡും ഹാർദ്ദവമായി ക്ഷണിച്ചു.
 

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന്  റോക്ക് ലാന്‍ഡില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക