Image

ന്യൂയോര്‍ക്കില്‍ അന്തരിച്ച ഡോ. വര്‍ഗീസ് ടി. മാത്യു (81)വിന്റെ സംസ്‌കാരം ഓഗസ്റ്റ് 11-ന്‌

Published on 09 August, 2026
ന്യൂയോര്‍ക്കില്‍ അന്തരിച്ച  ഡോ. വര്‍ഗീസ് ടി. മാത്യു (81)വിന്റെ സംസ്‌കാരം ഓഗസ്റ്റ് 11-ന്‌

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ അന്തരിച്ച ഡോ. വര്‍ഗീസ് ടി. മാത്യു (81) വിന്റെ സംസ്‌കാരം ഓഗസ്റ്റ് 11-ന്‌ നടക്കും.

പൊതുദര്‍ശനം ഓഗസ്റ്റ് 10-ന് വൈകിട്ട് 6 മുതല്‍ 9 മണി വരെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (321 South Main Street, New City, NY 10956).

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 11-ന് രാവിലെ 10 മുതല്‍ 11 വരെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (321 South Main Street, New City, NY 10956). വച്ചും തുടര്‍ന്ന് റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍ (Rockland Cemetery, 201 Kings Highway, Sparkill NY 10976) സംസ്‌കാരവും നടക്കും.

ന്യൂയോര്‍ക്കിലെ ആദ്യകാല എമര്‍ജന്‍സി ഫിസിഷ്യന്‍മാരിലൊരാളായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി 1978- ല്‍ അമേരിക്കയിലെത്തിയ ഡോ.മാത്യു ന്യൂയോര്‍ക്കിലെ നോര്‍ത്ത് വെല്‍ മെഡിക്കല്‍ സിസ്റ്റത്തില്‍ 45 വര്‍ഷത്തിലധികം എമര്‍ജന്‍സി റൂം ഫിസിഷ്യനായി ജോലി നോക്കി.

ഭാര്യ അങ്കമാലി, മേയ്ക്കാട് അരീക്കല്‍ അന്നമ്മ മാത്യു. മക്കള്‍ ടാഷ മാത്യു, ഡോ.ജെയ്ഷ മാത്യു, മരുമകന്‍ സ്റ്റാന്‍ലി സാമുവല്‍. കൊച്ചുമകള്‍ ഒളിവിയ, ഐസ്ലിന്‍, ആഷര്‍.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക