Image

പ്രസിഡന്‍റ് ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ

Published on 08 August, 2026
പ്രസിഡന്‍റ്   ട്രംപിന്‍റെ മരുമകൻ കൊച്ചിയിൽ

കൊച്ചി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകൻ മൈക്കിൾ  ബൂലോസ് കൊച്ചിയിലെത്തി. ശനിയാഴ്ച രാവിലെ ചാർട്ടേർഡ് വിമാനത്തിലാണ് മൈക്കിൾ ബൂലോസ് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

യുഎസ് അംബാസിഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ട്രംപിന്‍റെ മകൾ ടിഫാനി ട്രംപിന്‍റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. ആലപ്പുഴയിൽ ഹൗസ് ബോട്ട് സവാരി നടത്തിയ സംഘം വള്ളം കളികണ്ട് ശനിയാഴ്ച തന്നെ മടങ്ങുമെന്നാണ് വിവരം.

അമേരിക്കൻ അംബാസഡറും സംഘവും മുഖ്യമന്ത്രിയുമായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിന്‍റെ അതിഥിയായാണ് മൈക്കിൾ ബൂലോസ് എത്തിയത്. സന്ദർശനത്തിന് പിന്നിൽ മറ്റെന്തിങ്കിലും കാര്യമുണ്ടോ എന്നതിൽ വ്യക്തയില്ല. സന്ദർശനവിവരം സംസ്ഥാനസർക്കാർ പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.

Join WhatsApp News
Ann 2026-08-09 00:44:54
What is so exciting about that? Is not a Human like other men?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക