
ഓണമാണോണമാണന്നു ചൊല്ലി
ഓടിക്കളിക്കുംകിടാങ്ങ
ളെല്ലാം
മാവേലി നാടിന്റെ പാവനമാം
മായാത്തോരോർമ്മ തൻ
പൂ വിരിഞ്ഞു!
നീളെ മുഴങ്ങുന്നൊരോണ
പ്പാട്ടിൻ
നീരലയാഴിയിൽമുങ്ങിപ്പൊങ്ങി,
പൂക്കൂട കൈകളിലേന്തി
യെങ്ങും
പൂ പറിച്ചീടുവാനുത്സാഹ
മായ്!
ഏഴു നിറങ്ങളിലുള്ള
പൂക്കൾ
എറിടും പൂക്കളം സ്വപ്ന
ദൃശ്യം!
മാവേലിയെത്തും സമയ
മായി
മാനസമാനന്ദപ്പൂവാടി
യായ്!
പച്ചില തീർത്ത തളിക
കളിൽ
മെച്ചമായ് സദ്യ വിളമ്പി
വെച്ചു
മാവേലിത്തമ്പുരാനെത്തു
മെന്നു
മോഹിച്ചു കണ്ണു മിഴി
ച്ചിരുന്നു!
മാനവർ കാഴ്ചയിലൊന്നു
പോലെ,
മാനസം വെവ്വേറെയെന്ന
സത്യം!
മാനുഷർ തമ്മിലകന്നകന്നു
മാറിയ സത്യമറിഞ്ഞു
രാജൻ!
തമ്പുരാനെത്തുകില്ലെന്ന
റിഞ്ഞ
നൊമ്പരമോടെ മിഴി നനഞ്ഞു.....
പുന്നെൽക്കതിർക്കുല
കണ്ട കാലം
മിന്നി മറഞ്ഞു പോയോർ
മ്മകളിൽ!
എന്നാലും പോന്നോണം
ചിങ്ങം തോറും
വന്നു പോകുന്നു കടങ്കഥ
പോൽ!!!