
ചുറ്റും നിറയെ കവിഞ്ഞൊഴുകുന്നു വെള്ളം
ഉടലും മനവും
ഉണക്കമരത്തിൽ തീ പടർന്ന പോൽ നീറുന്നു
ചില്ലകൾ പൊള്ളിയടർന്നു പോയ്
സിരകളിൽ പടർന്ന് കയറും
തിരപോൽ കദനം
കാർമേഘങ്ങൾ വീണ്ടും ഉരുണ്ടു കൂടുന്നു പെയ്ത് തോരാതെ
കടലിരമ്പുന്നു സിംഹ ഗർജ്ജനം പോലെ ആത്മാവിലും
ഒരു തോണി വരുന്നുണ്ട് പ്രത്യാശയുടെ നേർത്ത കാറ്റ് പോലെ
ദാഹിക്കുന്നു ദേഹി ഒരിറ്റു തെളി നീരിനായ്
നീന്തിയും കൈകാലിട്ടടിച്ചും കഴിഞ്ഞ തോട്ടിൽ പൊലിഞ്ഞില്ലാതാവും ജീവൻ