Image

ഐപിസി കാനഡ റീജിയൻ വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

സജി പുല്ലാട്,ഹ്യൂസ്റ്റൺ Published on 08 August, 2026
ഐപിസി കാനഡ റീജിയൻ വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ടൊറന്റോ:ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കാനഡ റീജിയൻ വുമൺസ് ഫെലോഷിപ്പിന്റെ 2026-2029 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു.

സിസ്റ്റർ. പ്രെയസികുട്ടി ടോംസൺ (പ്രസിഡണ്ട്),സിസ്റ്റർ. ഹെപ്സിബ ഗ്രേയ്സൺ (വൈസ് പ്രസിഡണ്ട്), സിസ്റ്റർ.ജോളി റെജി (സെക്രട്ടറി), സിസ്റ്റർ. ലിജി ബെറിൽ (ട്രഷറർ) എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർ.

ഐപിസി കാനഡ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ എബി കെ ബെന്നിന്റെ അധ്യക്ഷതയിലും സെക്രട്ടറി പാസ്റ്റർ ബെറിൽ തോമസിൻ്റെ നേതൃത്വത്തിലും നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പുതിയ നേതൃത്വത്തിന്റെ കീഴിൽ പ്രാർത്ഥന, ആത്മീയ വളർച്ച, വചന പഠനം, സ്ത്രീകളുടെ ശാക്തീകരണം, കുടുംബ ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പുതിയ തലമുറയ്ക്ക് നല്ല മാതൃകയായി കൂടുതൽ സഹോദരിമാരെ ആത്മീയ ശുശ്രൂഷയിലേക്ക് നയിക്കുവാൻ പ്രോത്സാഹിപ്പിക്കുമെന്നും പാസ്റ്റർ എബി കെ ബെൻ പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു . 

പ്രെയ്സികുട്ടി, ഹെപ്സിബ, ജോളി, ലിജി എന്നിവർ സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്നും യുവതലമുറയെ വിശ്വാസത്തിലും മൂല്യങ്ങളും വളർത്തുന്നതിനും പ്രാർത്ഥനയാൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും , തങ്ങളെ തെരഞ്ഞെടുപ്പിൽ സഹായിച്ച എല്ലാവർക്കും പ്രത്യേകം നന്ദിയും സംയുക്തമായി അറിയിച്ചു.
ഐപിസി കാനഡ റീജിയൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പെനിയേൽ ചെറിയാൻ അനുഗ്രഹ പ്രാർത്ഥന നടത്തി പൊതുയോഗം സമാപിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക