Image

പരിക്കിനെത്തുടർന്ന് സിനിമയ്ക്ക് ഇടവേള; വിശ്രമജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് നടി രശ്മിക മന്ദാന

Published on 07 August, 2026
പരിക്കിനെത്തുടർന്ന് സിനിമയ്ക്ക്  ഇടവേള; വിശ്രമജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് നടി രശ്മിക മന്ദാന

മൈസാ’ എന്ന ആക്ഷൻ ചിത്രത്തിലെ നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെ വലത് ഇടുപ്പിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സിനിമയിൽ നിന്ന് താത്കാലിക ഇടവേളയെടുത്തിരിക്കുകയാണ് നടി രശ്മിക മന്ദാന. 

ആറ് ആഴ്ചത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി അലാറം വെയ്ക്കാതെ ഉണരുന്നതും വായന, പസിലുകൾ, ഫിസിയോതെറാപ്പി, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൽ എന്നിവയൊക്കെയായി ഈ ഇടവേള താൻ നന്നായി ആഘോഷിക്കുന്നുണ്ടെന്ന് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു.

തന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും കാണാനും ഈ സമയത്തിനിടയിൽ ശ്രദ്ധിക്കാറുണ്ടെന്ന് രശ്മിക വെളിപ്പെടുത്തി. വർക്കൗട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും ദിവസത്തിൽ രണ്ട് നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് ‘മൈസാ’ എന്നും തുടർച്ചയായ മൂന്നാമത്തെ വലിയ പരിക്കാണിതെന്നും രശ്മിക മുൻപ് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക