Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വടംവലി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

ആദ്വിക് സുജേഷ് Published on 07 August, 2026
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വടംവലി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ഔദ്യോഗിക വടംവലി ടീമായ 'എ.പി.എ.ബി ബ്ലാസ്റ്റേഴ്സി'ന്റെ പുതിയ ജേഴ്സി പ്രകാശനം മനാമ DXN ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. വരാനിരിക്കുന്ന സീസണിലെ പ്രധാന മത്സരങ്ങള്‍ക്കായി ഒരുങ്ങുന്ന ടീമിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സംഘടന ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

അസോസിയേഷന്‍ പ്രസിഡന്റ് ലിജോ കൈനടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍, അസോസിയേഷന്‍ രക്ഷാധികാരി ജോര്‍ജ്ജ് അമ്പലപ്പുഴ ജേഴ്സിയുടെ ഔദ്യോഗിക പ്രകാശനം നിര്‍വ്വഹിച്ചു. ടീം ക്യാപ്റ്റന്‍ സുജേഷ് എണ്ണയ്ക്കാട്, കോച്ച് സോബി കുട്ടനാട് എന്നിവര്‍ സംയുക്തമായി ആദ്യ ജേഴ്സി ഏറ്റുവാങ്ങി.

ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി അനീഷ് മാളികമുക്ക്, വനിതാവേദി കോര്‍ഡിനേറ്റര്‍ ചിഞ്ചു സച്ചിന്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍ സാം കാവാലം എന്നിവര്‍ സംസാരിക്കുകയും, സംഘടനയുടെ കായികരംഗത്തെ കുതിപ്പിന് തുടക്കം കുറിക്കുന്ന പ്രസ്ഥാനമായി വടംവലി ടീം മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അസോസിയേഷന് സ്വന്തമായി ഒരു വടംവലി ടീം വേണമെന്നത് മുന്‍ പ്രസിഡന്റ് അനില്‍ കായംകുളത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിനായി അദ്ദേഹം നടത്തിയ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെയും പങ്കുവെച്ച വലിയ പിന്തുണയെയും ചടങ്ങില്‍ പ്രത്യേകമായി സ്മരിക്കുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. നിലവില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലുള്ള അദ്ദേഹത്തിന്റെ സ്വപ്നമാണ് ഈ ടീമിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

തുടര്‍ന്ന് അസോസിയേഷന്‍ ഭരണസമിതി അംഗങ്ങളും നിരവധി കായിക പ്രേമികളും ചടങ്ങില്‍ സംബന്ധിക്കുകയും ടീമിന് വിജയ ആശംസകള്‍ നേരുകയും ചെയ്തു.

ടീം അംഗങ്ങള്‍
കോച്ച്: സോബി കുട്ടനാട്
ക്യാപ്റ്റന്‍: സുജേഷ് എണ്ണയ്ക്കാട്
കായികതാരങ്ങള്‍: പ്രണവ് കുട്ടനാട്, വിനു കുട്ടനാട്, വിഷ്ണു പറവൂര്‍, അമല്‍ തുറവൂര്‍, അനൂപ് പള്ളിപ്പാട്, ലിജോ കൈനടി, ടിബു മാവേലിക്കര, ഹരികൃഷ്ണന്‍ ഹരിപ്പാട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക