Image

സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഗസ്റ്റ് 14, 15 തീയതികളിൽ

Published on 07 August, 2026
സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഗസ്റ്റ് 14, 15 തീയതികളിൽ

ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ 130 പാർക്ക് അവന്യൂവിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ  2026 ആഗസ്റ്റ് 14 (വെള്ളിയാഴ്ച), 15 (ശനിയാഴ്ച) തീയതികളിൽ ഭക്ത്യാദരപൂർവം ആചരിക്കും. 

കൽക്കട്ട ഭദ്രാസനത്തിലെ ഭിലായ് മിഷൻ കോളേജിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ ഫാ. ഡോ. പി. എസ്. വർഗീസ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 2026 ആഗസ്റ്റ് 9-ന് (ഞായറാഴ്ച) വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ് ശുശ്രൂഷ നടക്കും.

പരിപാടികൾ:

ആഗസ്റ്റ് 14 (വെള്ളിയാഴ്ച):
വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന. തുടർന്ന് ഫാ. ഡോ. പി. എസ്. വർഗീസിന്റെ ആത്മീയ സന്ദേശം.
ആഗസ്റ്റ് 15 (ശനിയാഴ്ച):
രാവിലെ 8.30-ന് പ്രഭാതപ്രാർത്ഥന. തുടർന്ന് രാവിലെ 9.30-ന് വിശുദ്ധ കുർബാന. ഫാ. ഡോ. പി. എസ്. വർഗീസ് മുഖ്യകാർമികനായും, ഇടവക വികാരി ഫാ. ടി. എ. തോമസ്, അസിസ്റ്റൻറ് വികാരി ഫാ. ഗീവർഗീസ് വർഗീസ് എന്നിവർ സഹകാർമികരായും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വിശുദ്ധ കുർബാനയ്ക്കുശേഷം പരമ്പരാഗത പെരുന്നാൾ റാസയും തുടർന്നു നേർച്ചവിളമ്പും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാൾ കമ്മിറ്റി ഭാരവാഹികൾ:
•    ഫാ. ടി. എ. തോമസ് – വികാരി
•    ഫാ. ഗീവർഗീസ് വർഗീസ് –അസിസ്റ്റൻറ് വികാരി
•    ക്യാപ്റ്റൻ രാജു ഫിലിപ്പ് – സെക്രട്ടറി
•    ജോസഫ് ഇ. മാത്യു – ട്രഷറർ
•    ജോസ് കോരുത് – കോർഡിനേറ്റർ
•    ക്യാപ്റ്റൻ ജോയ് ഇ. മാത്യു – കോർഡിനേറ്റർ
•    ഗീവർഗീസ് തോമസ് – കോർഡിനേറ്റർ
പെരുന്നാൾ ശുശ്രൂഷകളിലും ആഘോഷങ്ങളിലും എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കെടുത്ത് പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥപ്രാർത്ഥനയാൽ അനുഗ്രഹം പ്രാപിക്കുവാൻ ഇടവക സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ടി. എ. തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ക്യാപ്റ്റൻ രാജു ഫിലിപ്പ് (സെക്രട്ടറി)
ഫോൺ: (917) 854-3818

 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-07 16:57:58
💥🔥 🔹{1}.ഓർത്തഡോക്സ് സഭകൾ എന്നു മുതലാണ് "മറിയഅമ്മയെ" ആരാധിക്കാൻ തുടങ്ങിയത്?? അത് കത്തോലിക്കാ മതത്തിന്റെ സ്വത്ത് അല്ലേ?? ശ്രീമാൻ. പോപ്പി പോലും ഇയ്യിടെ അവരെ പൂർണ്ണമായും കയ്യൊഴിഞ്ഞതല്ലേ?? എതൊരു സ്ത്രീയെയും പോലെ "വെറും ഒരു സ്ത്രീ" എന്നല്ലേ അദ്ദേഹം ഇണ്ടാസ് ഇറക്കിയത്.. കർത്താവും അങ്ങനെയല്ലേ അവരെ ബൈബിളിൽ Treat ചെയ്തിരിക്കുന്നത്?? ഇവിടുത്തെ മിലിറ്ററിയിൽ ആണോ ജോലി അതോ അവിടത്തെയോ??? റിട്ടയർ ആണോ , അതോ ഇപ്പോഴും ജോലിയിൽ ഉണ്ടോ??? റിട്ടയർ ചെയ്തെങ്കിൽ ക്യാപ്റ്റൻ എന്ന വിശേഷണം ഉപയോഗിക്കുന്നതു എല്ലാ രാജ്യങ്ങളിലും തെറ്റല്ലേ, നിയമ വിരുദ്ധമല്ലേ?? ഈ വിഷയം അറിയാവുന്ന ആരെങ്കിലും ഒന്നു വിവരിക്കാമോ??? ഭാരതത്തിലെ ഒരു ക്യാപ്റ്റനു പോലും അവസാനം അമേരിക്കയിൽ അഭയം പ്രാപിക്കണം എന്നു പറഞ്ഞാൽ , ആ അവസ്ഥ 🫣...... ✳️റെജീസ്
ജെ. മാത്യു 2026-08-07 18:02:06
ഓർത്തഡോക്സ് സഭകൾ ദൈവത്തെ മാത്രമെ ആരാധിക്കു. എന്നാൽ യേശുവിന്റെ മാതാവ് എന്നനിലയിൽ മാതാവിന് അർഹമായ സ്ഥാനവും ബഹുമാനവും കൊടുക്കും. അത് ശിഷ്യന്മാരുടെ കാലംമുതലുള്ളതാണ്. കുരിശിന്റെ ചുവട്ടിൽ വച്ച് യോഹന്നാനാണ് അത് ആരംഭിച്ചത്. അത് മനസ്സിലാകണമെന്കിൽ ബൈബിൾ വായിക്കണം. സത്യവിശ്വാസം വിട്ട് ആംഗ്ളിക്കൻ മിഷനറിമാരുടെ പിന്നാലെ പാൽപ്പൊടിക്കായി പോയവരുടെ സന്തതികൾക്ക് അത് മനസ്സിലാകണമെന്നില്ല.
Sunil 2026-08-07 18:25:31
Rejice, I must agree with J. Mathew that the Orthodox Church worship only God. We do not worship Mary as Mary is not our God. Jehovah also is not the God of the Orthodox Church. We acknowledge that Jesus is our only mediator. But we plead to Mary to intercede on our behalf to the the only Mediator Jesus. Mary can and will intercede on our behalf to her Son Jesus. That's why we honor Mary's memory.
മനോരോഗികൾ 2026-08-07 19:54:34
ക്രിസ്തീയതയിലെ ചില ഭ്രാന്തിളക്കങ്ങൾ...!! കൃസ്തിയതയുമായി ബന്ധപ്പെട്ട് ആധുനിക മനശാസ്ത്രജ്ഞർ പ്രതിപാദിക്കുന്ന അനേകം മനോരോഗങ്ങൾ ഉണ്ട്,... അവയിൽ ചിലത് മാത്രം പറയാം... 1) ഗ്ലോസോലാലിയ :- ഈ ലഘുമനോരോഗമാണ് " അന്യഭാഷ" എന്ന പേരിൽ പെന്തക്കോസ്തുകാരും മറ്റു കൃസ്ത്യൻ വചനപ്രഘോഷണക്കാരും കൊണ്ടാടുന്നത്... ലോകത്തിലാരും കേട്ടിട്ടില്ലാത്ത അത്ഥരഹിതമായ ശബ്ദങ്ങൾ ഉരുവിട്ടിട്ട് അത് ദൈവഭാഷയാണ്.. ദൈവവുമായി സംസാരിക്കുകയാണ് എന്നൊക്കെ ഒരാൾ പറഞ്ഞാൽ അത് ഗ്ലോസോലാലിയ എന്ന മനോരോഗമാണ്... ഈ രോഗികളെ തിരഞ്ഞ് പിടിച്ച് സ്റ്റേജിൽ അവതരിപ്പിക്കുകയാണ് ഇവിടെ സഭകൾ ചെയ്യുന്നത്... ബിസിനസ്റ്റ് കൊഴുപ്പിക്കാൻ ചില പാസ്റ്റർമാരും ഇതിനെ അനുകരിക്കാറുണ്ട്... 2) സ്റ്റെന്തൽ സിൻഡ്രം - വിശുദ്ധങ്ങൾ എന്നു കരുതപ്പെടുന്ന വസ്തുക്കളോ പെയിന്റിംഗുകളോ കാണുമ്പോൾ വളരെ വികാരാധീനരോ സ്തബ്ധരോ ആയിപ്പോകുന്ന മനോവൈകല്യം... കുരിശിനോടുള്ള അടിമത്തം ഉദാഹരണം.. 3) വത്തിക്കാൻ സിൻഡ്രം - കൃസ്താനികൾ ആരാധനാലയങ്ങളിൽ എത്തിക്കഴിഞ്ഞാൽ കാണിക്കുന്ന അനിയന്ത്രിതമായ വികാര പ്രകടനങ്ങൾ.. കരയുക, നിലവിളിക്കുക, സ്വയം വേദനിപ്പിക്കുക... കൃസ്ത്യൻ സ്ത്രീകളിൽ വലിയൊരു വിഭാഗത്തിനും ഈ മനോവൈകല്യം ഉള്ളതായി കാണപ്പെടുന്നു... 4) മിശിഹാ കോംപ്ലക്സ് - സ്വയം കഷ്ട നഷ്ടങ്ങൾ സഹിച്ച് മറ്റുള്ളവരെ സഹായിക്കുന്ന ലഘുമനോരോഗം... ഇത് പക്ഷേ അധികം കൃസ്ത്യാനികളിൽ കാണാറില്ല... വാക്കുകൾ കൊണ്ട് ഗിമ്മിക്ക് കാണിക്കുന്നതല്ലാതെ ഇവർ പൊതുവേ പണം കൊണ്ടോ ശാരീരികമായോ മറ്റാരേയും സഹായിക്കുന്നത് കാണാറില്ല.. അഥവാ സഹായിച്ചാൽ ഒന്നുകിൽ അത് മതം മാറ്റാനാവും അല്ലെങ്കിൽ സഹായിക്കപ്പെടുന്ന ആളുടെ ഫോട്ടോ എടുത്ത് വിദേശത്തെ സന്നദ്ധ കൃസ്ത്യൻസംഘടനകൾക്ക് അയച്ച് കൊടുത്ത് പണം പിടുങ്ങാൻ വേണ്ടി ആയിരിക്കും...!! 5) ജറുസലേം സിൻഡ്രം - പ്രശസ്ത ആരാധാനാലയങ്ങൾ സന്ദർശിക്കുന്ന കൃസ്ത്യാനികളിൽ ചിലരിൽ , അവർ ബൈബിളിലെ ഏതെങ്കിലും ഒരു കഥാപാത്രമാണ് , ആയിരുന്നു എന്നൊക്കെയുള്ള തോന്നൽ ഉടലെടുക്കാറുണ്ട്... ഇത് ഒരു സിരിയസ് ഇഷ്യു ആണ്.. ആ കഥാപാത്രങ്ങളെ അനുകരിക്കലാണ് പ്രധാന ലക്ഷണം... 6) സ്കിസോഫ്രേനിയ, ഹിസ്റ്റീരിയ, മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ , ഹാലൂസിനേഷൻ തുടങ്ങിയ വിവിധങ്ങളായ മറ്റു മനോരോഗങ്ങളുടെ ഫലമായാണ് ഇവരിൽ മിക്കവരും പറയുന്ന ; കൃസ്തുവിനെ കണ്ടു , തൊട്ടു, മുത്തി, മറിയത്തിന്റ സ്വരം കേൾക്കുന്നു , സ്പർശിച്ചു , ദൈവവുമായി എകാന്തതയിൽ സല്ലപിക്കൽ, പിശാചിന്റെ ഉപദ്രവം, ഭൂതോച്ഛാടനം തുടങ്ങിയ സംഗതികൾ കണ്ടുവരുന്നത്... എത്രത്തോളം സെമറ്റിക്ക് മതവുമായോ ദൈവവുമായോ അടുക്കുന്നുവോ അത്രത്തോളം അവർ മനോരോഗികൾ ആകുന്നു എന്ന് സാരം... !! അടുത്തിടെ നടത്തിയ ഒരു വിശദമായ പഠനത്തിൽ വെളിവായത് കൃസ്ത്യൻ മത പ്രചരണവുമായി ഇറങ്ങിത്തിരിക്കുന്ന പാസ്റ്റർമാരിൽ 24 % പേരും ഇത്തരത്തിലുള്ള മനോരോഗികൾ ആണെന്നാണ്... !! ബാക്കിയുള്ള 66% പേരും ഫ്രോഡുകളും ആണ്....!! ഈ പേയിളക്കങ്ങൾ ഒക്കെ ചുമന്നുകൊണ്ടാണ് ക്രിസ്ത്യാനികൾ മറ്റു മതസ്ഥരുടെ സുന്നത്തും വാവ് ബലിയും ചൂണ്ടിക്കളിയാക്കുന്നത്.... സത്യത്തിൽ ആ കളിയാക്കുന്ന മാനസികാവസ്ഥയും ഒരു മനോരോഗമാണ്... അനോസോഗ്നോസിയ എന്ന, സ്വയം രോഗബാധിതരാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവില്ലായ്മയെന്ന മനോരോഗം.
New Born 2026-08-07 20:26:51
A newborn is not born believing in any god. It is born without religious beliefs. Whether it later becomes religious, atheist, or something else depends on culture, family, education, personal experiences, and its own reasoning. That distinction matters because truth should never need exaggeration.
The Blank page 2026-08-07 20:28:26
THE BLANK PAGE No infant is born reciting the Nicene Creed, chanting the Qur'an, believing in karma, accepting Zeus, fearing Odin, or worshipping Vishnu. A newborn possesses no theology. It has no concept of gods. No concept of heaven. No concept of sin. No concept of souls. It has no political ideology. No economic theory. No belief in democracy. No belief in communism. No belief in astrology. No belief in ghosts. No belief in conspiracy theories. The infant simply possesses an extraordinarily plastic brain prepared to learn from its environment. The evidence from developmental psychology overwhelmingly shows that religious doctrines are acquired—not remembered. If religion were innate in its detailed form, children everywhere would independently discover the same religion. Instead they almost always adopt the religion dominant in their surrounding culture. A child born in Saudi Arabia is overwhelmingly likely to become Muslim. One born in Thailand is likely to become Buddhist. One born in rural Utah often becomes Mormon. One born in Poland is commonly Catholic. One born in India frequently becomes Hindu. If religious truth were self-evident, why would geography predict belief so much better than evidence?
Jayan varghese 2026-08-07 20:35:28
ഒരു സ്ത്രീ പ്രസവിച്ച കുഞ്ഞിനെ ദൈവം എന്ന് വിളിക്കുക. ആ സ്ത്രീയെ ദൈവത്തിന്റെ മാതാവായി വാഴ്ത്തുകയും ഇടനിലക്കാരിയായി സ്വർഗ്ഗം തട്ടാൻ ദുരുപയോഗപ്പെടുത്തുകയും ചെയ്യുക എന്നൊക്കെ പറയുമ്പോൾ നിങ്ങളൊക്കെ എന്ത് മാങ്ങാത്തൊലിയൻ സാംസ്ക്കാരിക മുന്നേറ്റത്തിന്റെ ആളുകളാണെന്നാണ് ഞങ്ങൾ ധരിക്കേണ്ടത് സാറന്മാരെ ? 6000 വർഷത്തിൽ താഴെയാണ് മനുഷ്യന്റെ കാലം എന്ന് നിങ്ങൾ പുസ്തക പ്രകാരം പ്രച്ചരിപ്പിക്കുന്നുണ്ടെങ്കിലും മുപ്പത്തഞ്ചു ലക്ഷം വർഷങ്ങൾക്കു മുൻപ് രണ്ടു കാലിൽ എഴുന്നേറ്റു നടന്ന പൊതു പൂർവികന്റെയും മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപ് അതിജീവനം സാധ്യമാക്കിയ ഹോമോസാപ്പിയൻസിന്റെയും അസ്തിത്വം അംഗീകരിച്ചു കൊണ്ട് പഠിച്ചു പരീക്ഷയെഴുതിയിട്ടാണ് വാല് പോലെ നിങ്ങൾ കൊണ്ട് നടക്കുന്ന വിദ്യാഭ്യാസ യോഗ്യതകളുടെ കൊടിപ്പടങ്ങൾ നില നിർത്തുന്നതെങ്കിൽ നിങ്ങൾ തുറന്നു പറയണം പ്രപഞ്ചത്തിലെ ഒരു പൊടി പോലുമല്ലാത്ത ഒരു മനുഷ്യ കഷണത്തിൽ പിറവിയെടുക്കേണ്ട ഗതികേടിലായിരുന്നോ എല്ലാ പിറവികളുടെയും ആദ്യ ചോദനമായി വർത്തിച്ച പ്രപഞ്ചാത്മാവായ ദൈവം ? ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-07 20:37:53
💥🔥സുനിലേ, ചെറിയ ഒരു പ്രശ്നം ഉണ്ടല്ലോ. 1 തിമോത്തി 2:5 -ൽ അങ്ങനെ അല്ലല്ലോ കാര്യങ്ങളുടെ കിടപ്പ്. വിശദീകരിച്ചാലും. ✳️റെജീസ് 🔺{{അമ്മ പൂജ എവിടെ നിന്നും വന്നു?? അതു പോലെ കാത്തോലിക്കർ മേരിയെ വനങ്ങാൻ തുടങ്ങിയത് തന്നെ 16-17 നൂറ്റാണ്ട് മുതൽ അല്ലേ?? 325 നൈസിയായിൽ ഒന്നും mention ചെയ്തിട്ടില്ലല്ലോ. അതു പോലെ mary മോളോട്ട് എടുക്കപ്പെട്ടു എന്ന് അംഗീകരിച്ചത് എന്നാണ്? വിശുദ്ധ ആണെന്ന് തീരുമാനിച്ചത് എന്നാണ്?? ഇനി മുതൽ അവർ മാധ്യസ്ഥ അല്ല, ആരാധനയ്ക്ക് യോഗ്യ അല്ല എന്ന് പോപ്പി പറഞ്ഞതോ??? അതു പോലെ റിട്ടയർ ചെയ്ത ഒരാൾക്ക് പഴയ ടൈറ്റിൽ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ??? ഇത്രയും കാര്യങ്ങൾക്കു ശ്രീ. സുനിൽ മാത്രം മറുപടി അക്കമിട്ട് എഴുതുക. സുനിൽ മാത്രം}}. ✳️റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-07 20:54:56
💥🔥സ്ത്രീയെ ഇത്രയ്ക്കും വിരോധിച്ച ഒരു ദൈവം ലോകത്തിൽ വേറേ കാണില്ല ക്രിസ്തിയാനിയുടേതു പോലെ. സ്ത്രീ വിരുദ്ധരായ പഴയ ദൈവവും പുതിയ ദൈവവും ക്രിസ്ത്യൻ മതത്തിന്റെ മുഖമുദ്രയല്ലേ.??എത്ര സ്ത്രീ അച്ചനും, എത്ര സ്ത്രീ മെത്രാനും ക്രിസ്ത്യൻ മതങ്ങളിൽ ഉണ്ട്. സ്ത്രീ സമത്വം ഇന്നും ഒരു കാണാചരക്ക് അല്ലേ, എടുക്കാച്ചരക്ക് അല്ലേ ക്രിസ്റ്റിയാനിറ്റിയിൽ??? . പേഗ്‌ൻ ജീവിത രീതികളിൽ നിന്നും കടം വാങ്ങിയ ഓരോ അന്ധആചാരങ്ങൾ.... സുനിൽ ഇതിനും ഉത്തരം എഴുതിയാട്ടേ.... {{ഞാൻ വേണമെങ്കിൽ പുസ്തകങ്ങളും, അധ്യായങ്ങളും, വാക്യങ്ങളും തരാം എമ്പിടി.} ✳️റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-07 22:11:25
💥🔥മനോരോഗം ഉള്ളവർക്കേ ഒരു കറ തീർന്ന വിശ്വാസി ആയി മാറാൻ സാധിക്കൂ. Fyi mr.aandrew -: ജറുസലേം syndrome അല്ല, "ബേത്ലഹേം syndrome" എന്നാണ് ആ പ്രത്യേക മനോരോഗത്തിന്റെ പേര്. (അ)വിശുദ്ധ നഗരങ്ങൾ സന്ദർശിച്ചു കഴിഞ്ഞ് തിരികെ വന്നിട്ട് ,അടുത്ത ഒന്നൊന്നര വർഷത്തേക്ക് അറുപതു കഴിഞ്ഞവർക്ക് ഉണ്ടാകുന്ന ഒരുതരം പ്രത്യേക "ദൈവവിഭ്രാന്തി" ആണത്. ബൈബിൾ കഥാപാത്രങ്ങളെ പോലെ നടപ്പിലും, ഇരുപ്പിലും കിടപ്പിലും, സംസാരത്തിലും, സ്വഭാവത്തിലും പെരുമാറുക എന്ന രോഗം. മരുന്ന് ചികിത്സ ഒന്നും ഇല്ലാതെ തന്നെ അത് താനേ മാറിക്കൊള്ളും. റെജീസ് ✳️
Sunil 2026-08-07 22:48:00
Rejice, I was trying to explain the Orthodox faith. I am not arguing that my faith is the correct faith. The Catholics believe that Mary was taken bodily into heaven without death. That belief is only 75 years old. August 15 is Soonoyo festival for orthodox and Soonoyo means departure. Soonoyo does not support Assumption or ascension. According to Orthodox faith , Mary died just like any other human. Orthodox acknowledge Timothy 2:5. We do not replace Jesus with Mary or another saint. Saints can intercede on our behalf to the only mediator Jesus. We request our saints to intercede on our behalf to the only Mediator.
Sunil 2026-08-07 22:58:22
Jayan Varghese, Lord Krishna was an Avatar of God Vishnu. Vishnu want to install righteousness by killing evil king Narakasura and incarnated as Krishna. Vishnu wanted to establish righteousness in our world by killing evil king Ravana and Incarnated as Lord Rama. Similarly our God wanted to incarnate as a human and did incarnate as Jesus. To become a human, God wanted a woman to carry Him in her womb for 9 months. Her name was Mary. She carried God in her womb and gave birth to God.[ Word was God. Word became flesh.] That baby was God. That woman was the Mother of God.[ Theotokos]. This is Orthodox faith.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-07 23:33:08
💥🔥 "പ്രപഞ്ചത്തിലെ ഒരു പൊടി പോലും അല്ലാത്ത മനുഷ്യ കഷണത്തിൽ പിറവി എടുക്കേണ്ടിയ ഗതികേടിലായിരുന്നോ എല്ലാ പിറവികളുടേയും ആദ്യ ചോദനയായി വർത്തിച്ച........." ഹോഹോഹോ , ഇതൊന്നും ആരും കാണുകയും വായിക്കുകയും ചെയ്യുന്നില്ലേ???? ഇവന്മാർക്കൊക്കെ സമാധാനമായി പോയി തൂങ്ങി ചാകരുതോ???... 🤣🤣🤣🤣🤣. കഷ്ട്ടം, ലോക പ്രകാരമുള്ള "റവ" യും, "ഡോ" യും ഉള്ളവന്മാരെ ഇനിയും തനി ,ദൈവയോളികൾ, മതവാണങ്ങൾ എന്നൊക്കെ വിളിക്കേണ്ടി വരും. ബാലരമ തന്നെ ഭേദം. ✳️റെജീസ്
ജെ.മാത്യു 2026-08-08 02:25:41
എലിയും തൊലിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത കപട സാഹിത്യകാരന്മാരുടെ അറിവിലേക്ക്. വെറുമൊരു സ്ത്രീപ്രസവിച്ച കുഞിനെ ആരും ദൈവമെന്ന് വിളിക്കാറില്ല. സകലത്തിന്റെയും സ്രിഷ്ടാവായ ദൈവം മനുഷ്യരൂപമെടുത്ത് ശിശുവായി ജനിച്ചാൽ ദൈവം എന്ന് തന്നെ വിളിക്കും. കുഞിന്റെ അമ്മയെ ദൈവമാതാവെന്നും വിളിക്കും. ആരെയും നിർബന്ധിച്ച് ആരീതിയിൽ വിളിക്കാൻ ആവശ്യപ്പെടുന്നുമില്ല. മനുഷ്യപുത്രനായി അവതരിച്ച യേശുവിനെദൈവമെന്നുവിളിക്കാനും യേശുവിന്റെ അമ്മയെ ദൈവമാതാവെന്നും വിളിക്കാൻ ഒരു കപട ബുദ്ധി ജീവിയുടെയും അനുവാദം അവശ്വുമില്ല.ഇതൊന്നും എല്ലാവർക്കും പറഞിട്ടുള്ളതുമല്ല. അട്ടയെപിടിച്ച് മെത്തയിൽ കിടത്താൻ നോക്കിയാൽ നടപ്പില്ലെന്നും അറിയാം.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-08 11:28:20
💥🔥ഏശു പുരുഷ സമ്പർക്കം കൂടാതെയാണ് ഉണ്ടായതെന്ന് വിശ്വസിക്കാൻ ഒരാൾക്ക് എന്തും മാത്രം ബോധമില്ലായ്മ വേണം??? സ്വന്തം വീട്ടിലെ ഏതെങ്കിലും ഒരു സ്ത്രീ ഇത്തരത്തിൽ പ്രസവിച്ചാലുള്ള പുകില് ഒന്ന് ആലോചിച്ചു നോക്കൂ..... എല്ലാ ദൈവങ്ങളും ഇങ്ങനെയാണ് ദിവ്യമായി ജനിച്ചത്. ശ്രീകൃഷ്ണൻ, ശ്രീ. സത്യസായി ബാബാ, ബുദ്ധൻ, സ്വരാഷ്ട്രർ, ഈജിപ്ത്യൻ ദൈവങ്ങൾ എല്ലാവരും, ബാബിലോണിയൻ ദൈവങ്ങൾ എല്ലാവരും, ഗ്രീക്ക് ദൈവങ്ങൾ എല്ലാവരും , മെസ്വപ്പൊട്ടീമിയൻ ദൈവങ്ങൾ, മുഹമ്മദ് നബി (സ ), അമൃതാനന്ദമയി ദേവി...... അതുപോലെ, എല്ലാവരും ചത്തിട്ട് ചാടി എഴുന്നേറ്റവർ ആണ് എല്ലാ ദൈവങ്ങളും. ദൈവം ആകണമെങ്കിൽ 23 xx ക്രൊമോസോം മാത്രമേ ആകാവൂ. അലിഖിത നിയമം ആണത് . ഈ സെൽ ഫോണിന്റെ കാലത്ത് ഇനിയും അങ്ങനെ ആരും ജനിക്കുകയും ഇല്ല, ചാകുകയും ഇല്ലാ, അത്ഭുതങ്ങൾ ചെയ്യുകയുമില്ല.. ഒരു ദൈവത്തിൽ വിശ്വസിക്കണമെങ്കിൽ എത്ര മണ്ടൻ ആയിരിക്കണം അയാൾ ,എന്നിട്ട് തിരു മണ്ടനായി തുടരുകയും വേണം. എന്നാലേ അവൻ ഒരു 916 അസ്സൽ വിശ്വാസി ആകൂ , അടുത്ത തലമുറയെ അങ്ങനെ ആക്കുകയും ചെയ്യൂ.... ഊളകൾ... 🤮 റെജീസ് ✳️
Jayan varghese 2026-08-08 09:51:51
വ്യാജ വേതാളങ്ങളുടേത് എന്ന് എനിക്ക് തോന്നുന്ന പ്രതികരണങ്ങളോട്‌‌ പ്രതികരിക്കാതിരിക്കുവാൻ ഞാൻ പരമാവധി പരിശ്രമിക്കുന്നതാണ്. ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-08 12:21:31
💥🔥ഒരു ക്യാമെറായോ, ഒരു tv യോ, എന്തെങ്കിലും ഒരു റെക്കോർഡിങ് ഉകരണമോ, electricity -യോ ഇല്ലാതിരുന്ന കാലത്ത് ദിവ്യ ജനനം എന്നല്ല, അതിന്റെ അപ്പുറവും നടക്കുമായിരുന്നു. ജനങ്ങളെ മണ്ടരാക്കി വരുതിയിൽ നിർത്താൻ വലിയ നുണകളുടെ നിർമ്മിതിയിൽ അന്ന് അവരിൽ ബുദ്ധിയുള്ളവർ ഏർപ്പെട്ടിരുന്നു. അന്നത്തെ സാമൂഹ്യ engineering അങ്ങനെ ആയിരുന്നു. അതിന് ആരെയും കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. ഏശു ജനിച്ചോ, ജനിച്ചിരിക്കാം ; മരിച്ചോ, മരിച്ചിരിക്കാം.its ok, അതിനെന്താ, good for Him... പക്ഷേ "മരിച്ച" ഒരാൾ ചാടി എഴുന്നേറ്റു എന്നു പറഞ്ഞാൽ അയാൾ "മരിച്ചിട്ടില്ല" എന്നാണ് അർത്ഥമാക്കേണ്ടത്. പക്ഷെ ഇപ്പോൾ എന്തിയേ അയാൾ?? അതാണ് one trillion ruppee ചോദ്യം. ഇനിയും മറ്റൊരു കാര്യം -: ഞാൻ പാപം ചെയ്താൽ, മരിച്ചു നിത്യ നരകത്തിൽ പോകും.ശരിയല്ലേ?? YES. സമ്മതിച്ചു💪. എനിക്ക് വേണ്ടി, എന്റെ പാപങ്ങളെ ശിരസ്സാ വഹിച്ച് ഏശു ക്രൂശിൽ മരിച്ചിട്ട് ഏ ശു എന്തു ചെയ്തു , നേരേ സ്വർഗ്ഗത്തിൽ പോയി🫣. അതെങ്ങനെ ശരിയാകും?? മനുഷ്യരുടെ എല്ലാ പാപങ്ങളും ഏറ്റെടുത്തു കൊണ്ട് നമുക്ക് വേണ്ടി ആണ് മരിച്ചത് എങ്കിൽ ഏശു ഇപ്പോൾ നിത്യ നരകത്തിൽ അല്ലേ കാണേണ്ടിയത്?? ങേ?? സുനിലേ... andrew....... ഉത്തരം ഉണ്ടോ നിങ്ങൾക്ക് ???? റെജീസ് ✳️
Jayan Varghese 2026-08-08 12:47:55
നാക്കു വഴക്കമില്ലാത്തതിനാൽ അക്ഷര ശുദ്ധിയില്ലാത്ത അദ്ധ്യാപകൻ റബറിനെ കുറിച്ചുള്ള പാഠം എടുക്കുമ്പോൾ ലവർ എന്നേ പറയൂ. എലിയും തൊലിയും അറിയാത്ത ഒരു കുട്ടി എഴുന്നേറ്റ് “ സാറേ, ഞങ്ങളൊക്കെ ആ സാധനത്തിന് റബർ എന്നാണു പറയുന്നത്. ഇനി സാറ് പറയുംപോലെ പറയണോ ” എന്ന് ചോദിച്ചു. അപ്പോൾ സാറ്‌ പറഞ്ഞു : “ വേണ്ട വേണ്ട ലവർ എന്നതാണ് ശരി. പിന്നെ കുട്ടി പറഞ്ഞ പോലെ ‘ ലവർ ‘ എന്നും പറയും “ ഇതാണ് അകപട ( ഒറിജിനൽ ) സാഹിത്യ താപസ മഹാ പണ്ഡിത ശിരോമണി രാജ രാജ മഹാരാജ രാജശ്രീ ശ്രീമാൻ റവറൻ ഡോക്ടർ ജെ. മാത്യുവിന്റെ പ്രതികരണത്തിന്റെ ഒരു ലെവൽ. ജയൻ വർഗീസ്.
Sunil 2026-08-08 13:04:06
Rejice, if I commit sin and die, I must go to the hades ? Answer is no. Hell or hades is the creation of religion. Without hell, our priests and pastors will go out of business. They will starve. There is no hell or hades. Jesus taught us to pray," Thy kingdom come". The purpose of religion must be to transform this world into "Thy Kingdom".
ജെ.മാത്യു 2026-08-08 14:51:58
യേശു ഏതുവിധത്തിലാണ് ഈലോകത്തിൽ ജനിക്കുക എന്നത് നൂറ്റാണ്ടുകൾക്കുമുമ്പുള്ള പ്രവചനം ഉണ്ട്. പഴയ നിയമത്തിലെ എല്ലാപ്രവചനവും പൂർത്തീകരിച്ചുകൊണ്ടാണ് യേശു മനുഷ്യനായി അവതരിച്ചത്. അത് മനസ്സിലാക്കാൻ റെജിയന്മാർക്ക് കഴിയില്ല. അതുപോലെ സാഹിത്യകാരന്റെ മുഖംമൂടിയണിഞയഥാർത്ഥ വേതാളത്തിനും കഴിയില്ല. സത്യത്തെ മനസ്സിലാകണമെന്കിൽ ആദ്യം ചെയ്യേണ്ടത് അഹന്കാരം ഒഴിവാക്കുകയാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ദൈവത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുള്ള ഭാഗ്യം കൂടി വേണം. റെജിയന്മാർക്കും കപട സാഹിത്യകാരനും അതില്ല. അതിൽ അസൂയപ്പെട്ടിട്ട് കാര്യവുമില്ല.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-08 15:35:54
💥🔥ഹെന്റെ മാത്യു, "ലവർ" എന്നു പിന്നേയും പിന്നേയും പറയാതെ. Plz. "റബ്ബർ " എന്നു പറയൂ. കാര്യങ്ങൾ ഗ്രഹിക്കാൻ ഈ AI Tools ഒക്കെ ഉള്ളപ്പോൾ എന്താണ് മാത്യുവിനിത്ര പ്രയാസം. ങേ?? ഇപ്പോൾ ശ്രീമാൻ. ഏശു എവിടെയാണ്?? അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണോ സുവിശേഷങ്ങൾ എഴുതപ്പെട്ടത്?? അദ്ദേഹം ഈ സുവിശേഷങ്ങളിൽ ഏതെങ്കിലും ഒന്ന് കണ്ടിട്ടുണ്ടോ?? അദ്ദേഹം എന്തു കൊണ്ടാണ് സ്വന്തമായി ഒരു "Gospel According To Jesus" എഴുതാഞ്ഞത്???? ഇത്രയും അത്ഭുതങ്ങൾ ഒക്കെ കാണിച്ചതല്ലേ??? വെള്ളം വീഞ്ഞാക്കിയതിനു പകരം, ഒരു cellfon അന്ന് അദ്ദേഹം എന്തു കൊണ്ട് ഉണ്ടാക്കിയില്ല. ഇനിയും ദയവു ചെയ്ത് "ലവർ"- ഉം കൊണ്ട് ഈവഴി വരരുതേ. ജയന്റെ സാഹിത്യ പശ്ചാത്തലം അളക്കാൻ ശ്രീ. മാത്യുവിന്റെ കയ്യിലുള്ള എല്ലാ മുഴുക്കോലുകൾ ചേർത്തു വച്ചാലും അത് പോരാതെ വരും. അതു കൊണ്ട് അക്കാര്യം പറയാനും ഈ വഴി വരണ്ടാ.. 🔹 മ.ന.സ്സി.ലാ.യോ സാ.റേ 🔹???? റെജീസ്✳️
Jayan varghese 2026-08-08 16:08:09
അണ്ടി കളഞ്ഞ അണ്ണാന്റെ അബദ്ധം പറ്റിയ വേവലാതിയിലാണ് ഒരു മഹാ പ്രതിഭ വീര മാർത്താണ്ഡൻ വൃദ്ധ സാഹിത്യകാരൻ. ആന സംഘടനയുടെ അച്ചീവ്‌മെന്റ് അവാർഡിന്റെ ജഡ്ജസിനെ സ്വാധീനിക്കാൻ ആൾ നാട്ടിലെത്തി. പഴയ പരിചയക്കാരന്റെ ലോഡ്ജിൽ മുറിയെടുത്ത അദ്ദേഹത്തെ അറിയാവുന്ന ലോഡ്ജുടമ “ ചൂട് പുതപ്പു വേണോ ?” എന്ന് ചോദിക്കുന്നു. സ്ഥലകാല വിഭ്രമത്തിൽ പ്രായം മറന്ന അദ്ദേഹം “ പോരട്ടെ “ എന്ന് പറഞ്ഞതോടെ ഞൊടിയിടയിൽ സീരിയൽ താരം ചിന്നമ്മ തിലോത്തമ മുറിയിൽ എത്തുന്നു. “ സാറെ എനിക്ക് വേഗം പോകണം വേറെ പരിപാടിയുണ്ട് “ ചിന്നമ്മ. “ ഓക്കേ ഓക്കേ ഇപ്പെ വിട്ടേക്കാം “ എന്ന് പറഞ്ഞു ബെഡിലേക്കു വീണ വീര മാർത്താണ്ഡൻ ശവം പോലെ കണ്ണ് മിഴിച്ചു കിടന്നു. ചിന്നമ്മ തിലോത്തമ സാറിന്റെ വീരശൂരത്തിൽ തപ്പി ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ ഒന്നിളിച്ചു. “ എടൊ എഡോ മാനേജരേ “അവൾ അലറി. “എന്തുപറ്റി? “ മാനേജർ ഓടിയെത്തി. “ ഈ പിക്കപ്പില്ലാത്തതിനെ താൻ ? തിലോത്തമ്മയ്ക്കു ദേഷ്യം വരികയാണ്. “ അടങ്ങു തിലോത്തമേ പേയ്‌മെന്റ് റെഡിയാണ് ” “ അതോക്കെ. വെറുതെ എന്നെ മെനക്കെടുത്തി. “ “ സോറി. “ ലോഡ്ജുടമ. ബെഡിൽ നിന്ന് ഒറ്റക്കണ്ണിട്ടു നോക്കുന്ന പഴയ സുഹൃത്തിനോട് ലോഡ്ജുടമ ചോദിച്ചു : “ എന്ത് പറ്റി മാഷേ ? “ ‌ “ തനിക്കറിയില്ലേ വ്യഭിചാരം പാപം ആണെന്ന്? ഞാൻ വഴങ്ങിയില്ല “ ഇതാണാവസ്ഥ. ജയൻ വർഗീസ്.
Sunil 2026-08-08 16:14:03
J. Mathew, Old Test is the book of Jewish people. All 39 books of the old test is rewritten by Esra, Nehemiah and their people, about 400 years before Jesus. Original texts were destroyed by Nebuchadnezzar of Iraq. You can take a line from Old Test and interpret and claim that line is about Donald Trump. Trump, Putin, Modi are all in the Bible. Interpretation business.
ജെ. മാത്യു 2026-08-08 16:21:50
ഞാൻ ഏതുവഴി പോകണം ഏതുവഴി പോകേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതിന് ഒരു റെജിയന്മാരുടെയും ആവശ്യമില്ല. യേശു എവിടെയാണെന്ന് റെജിയന്മാർക്ക് അറിയില്ല. അത് മറ്റുള്ളവരുടെ കുറ്റമാണോ? ബെയിലി സായിപ്പ് ഒന്നും പറഞുതന്നില്ലെ. അതോ കേണൽ മൺറോ മറന്നുപോയതാണോ. അക്ഷരം അറിയാവുന്ന അനേകം സാഹിത്യകാരന്മാരെ അറിയാം. പിന്നെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കനെ തൊഴേണ്ട കാര്യം എനിക്കില്ല. ഏത് കൊമ്പത്തെ സാഹിത്യകാരനായാലും എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ വന്നാൽ തക്കമറുപടി തന്നിരിക്കും.
To: Mr. J. Matthew 2026-08-08 16:36:46
Mr. J Mathew!. you have been repeating like a parrot that Jesus fulfilled all the old testament prophecies about Christ. I kept asking you; let us take one prophecy after the other and let us discuss them. So; your turn to bring up any prophecy. Don't escape. - andrew * my neighbor got a parrot as a gift from his in-laws. The parrot cursed visitors left and right, ie why they got rid of it. My neighbor took the parrot to the mall and let it go. You can imagine what might have happened to the nasty beast. Please don't be that parrot-abusing each and all writers and commenters in E-Malayalee. *Mr . Jayan Varghese is a great, versatile, talented writer in different fields of literature. If you cannot understand his writings, it is understandable. But please don't abuse him.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-08 16:50:14
💥🔥വൈദേശീയരായ പറങ്കികളുടെയും, ബ്രിട്ടീഷ് സായ്‌പ്പന്മാരുടെയും ഇറക്കുമതി ചെയ്ത പാൽപ്പൊടിയും,ഗോതമ്പും, എണ്ണയും നക്കിതിന്നാത്ത ഒരൊറ്റ ക്രിസ്ത്യാനി ഭാരതത്തിൽ ഇന്ന്‌ ഉണ്ടോ?? , ലോകത്തിൽ ഉണ്ടോ???എന്തിനേറെ പറയുന്നു , ക്രിസ്തിയാനിയുടെ ദൈവം തന്നെ "ഫോറിൻ ദൈവം" അല്ലേ, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതല്ലേ??? ഇവിടെ നിവസിക്കുന്ന ജെ.മാത്യുവും, ഞാനും ഉൾപ്പെടുന്ന ആകമാന ഭാരതീയർ ഇപ്പോഴും നക്കി തിന്നുന്നത് സായിപ്പിന്റെ അങ്കിൾ ബെൻസും ട്രോപ്പിക്കാനായും പെപ്സിയും അല്ലേ ശ്രീ. മാത്യു??? അവന്റെ ഭാഷയും വേഷവും ഭക്ഷണവും നമ്മൾ ക്രിസ്തിയാനികൾ ചുളുവിൽ അടിച്ചു മാറ്റിയിട്ട് ഇവിടിരുന്ന് പാരമ്പര്യം പറയുന്നോ?? "ഉളുപ്പുണ്ടോ മാത്യു താങ്കൾക്ക് " എന്നു ഞാൻ ചോദിക്കുന്നില്ല, കാരണം താങ്കൾക്ക് അതുണ്ടാകാൻ വഴിയില്ല എന്ന് ഞാൻ സംശയിക്കുന്നു. റെജീസ് ✳️
✳️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-08 16:54:13
💥🔥 "Hades" ആദ്യമായി പരിചയപ്പെടുന്ന ഒരു ഇംഗ്ലീഷ് പദം... 💪💪💪💪. രാജൂ തോമസിന്റെ വഴിയേ ആണോ?? 🤣🤣🤣🤣🤣🤣 റെജീസ് ✳️
Sunil 2026-08-08 17:54:25
Rejice, hell and hades. in Malayalam Narakam and Paathalam.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-08 18:09:01
🙋Gotcha 🙏Sunil. ✳️റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-08 18:20:23
💥🔥 ശ്രീ. ജെ. മാത്യു, താങ്കളുടെയോ, ഇനി മറ്റൊരാളുടെയോ വിശ്വാസ പ്രമാണത്തെ ഇന്ന്‌ വരെയും ഒരു പ്ലാറ്റ്ഫോമിലും ഞാൻ ചോദ്യം ചെയ്തിട്ടില്ല ; ഇനിയുമൊട്ടില്ലാതാനും.തെളിവുണ്ടെങ്കിൽ എന്നെ പിടിക്കൂ.അതെന്റെ Business അല്ല. "നിങ്ങളുടെ ഗരാജിൽ ഒരു വലിയ കറുത്ത ഡ്രാഗൺ ഉണ്ട്, അതിനു വലിയ, തീ തുപ്പുന്ന വായ ഉണ്ട്, ചിറകുകൾ ഉണ്ട് , അതിനോട് എന്തു ചോദിച്ചാലും അതു എനിക്ക് തരും," എന്ന് ആരെങ്കിലും പബ്ലിക് ആയിട്ട് പറയുമ്പോൾ, "ചേട്ടാ, എന്നെയും കൂടി അതിനെ ഒന്ന് കാണിക്കാമോ plz " എന്ന് വളരെ വിനയത്തോടെ ഞാൻ ചോദിക്കുന്നു അത്രമാത്രം. Dont get me wrong. mr. J.mathew.. റെജീസ് ✳️
Jayan varghese 2026-08-08 18:50:13
മൂക്കില്ലാത്ത രാജ്യത്ത് മുറിമൂക്കൻ രാജാവാണ് സാഹിത്യകാരാ. മറ്റാർക്കും മൂക്ക് എന്ന സാധനമേ ഇല്ലല്ലോ ? മുറിയാണെങ്കിലും മൂക്കുള്ള ആളല്ലേ മൂക്കിന്റെ സ്ഥാനത്തു രണ്ടു പൂട മാത്രമുള്ള ആളേക്കാൾ കേമൻ ? കുണ്ടുകിണറ്റിലെ തവളക്കുഞ്ഞിന്റെ കാര്യവുമായി വന്നാലും രക്ഷയില്ല. എല്ലും മുള്ളും ചപ്പും ചവറുമായി കിടക്കുന്ന കുണ്ടു കിണറ്റിൽ തവള തന്നെയാണ് ഉത്കൃഷ്ട ജീവി. വിട്ടേരെ. ജയൻ വർഗീസ്.
Jayan Varghese 2026-08-08 20:45:10
അമേരിക്കൻ ഗവർമെന്റിന്റെ പി. എൽ. 480 പദ്ധതി പ്രകാരമുള്ള ഗോതമ്പും മറ്റു ഭക്ഷ്യ വസ്തുക്കളും ഞാനും എന്റെ പേരന്റസും വാങ്ങി തിന്നിട്ടുണ്ട് എന്നതിനാൽ എന്റെ ശരീരത്തിൽ അതിന്റെ അംശം ഇന്നുമുണ്ടായിരിക്കും എന്നാണ് എന്റെ വിശ്വാസം. അതൊരു അയോഗ്യതയായി എനിക്ക് തോന്നുന്നില്ല എങ്കിലും വായിൽ വെള്ളി ( അല്ല സ്വർണ്ണ ) കരണ്ടിയുമായി പിറന്നിരിക്കാൻ ഇടയുള്ള ‘ ലവർ മത്തായി ‘ യെപ്പോലുള്ള പ്രഭുകുമാരന്മാർക്ക് മറ്റുള്ളവരെ ആക്ഷേപിക്കാൻ അതും ഒരു കാരണമാവുന്നുണ്ട്. ജയൻ വർഗീസ്.
Sudhir Panikkaveetil 2026-08-08 22:45:58
ഒരിക്കൽ ഈ കോളത്തിൽ ഞാൻ എഴുതി നമുക്ക് ഒമ്പത് കൽപ്പനകൾ മതിയായിരുന്നു. ആദ്യത്തെ നിയമം പ്രശ്നമുണ്ടാക്കുമെന്നു എനിക്ക് തോന്നി. കാരണം "ഞാനല്ലാതെ" ആ ഞാൻ ആര് എന്ന് ജനം അന്വേഷിക്കും. ചിലർക്ക് വിശദീകരണം ബോദ്യമാവില്ല. ബഹുമാനപ്പെട്ട ശ്രീ റെജിസ് അതുകൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു. അങ്ങനെ പലരും ചോദിക്കും. അതാണ് ഈ കോളത്തിലെ നിലക്കാത്ത കമന്റുകൾക്ക് കാരണം. അന്ന് കുബുദ്ധികളിൽ ഒരാൾ ഞാൻ എഴുതിയത് ദുർവ്യാഖ്യാനം ചെയ്ത ഞാൻ ആരാണ് പത്ത് നിയമം മാറ്റാൻ (എന്റെ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം)എന്ന് പറഞ്ഞു കലഹം ഉണ്ടാക്കാൻ വരികയും ഒരു ഹിന്ദുനാമ ധാരി എഴുതിയെന്നതിന്റെ പേരിൽ കൃസ്തുമതവിശ്വാസികൾ എല്ലാം എനിക്ക് എതിരായി വന്നു. ഞാൻ ഒരു മതത്തിൽ വിശ്വസിക്കുന്നില്ല ഒരു മതത്തിനെയും നിന്ദിക്കുന്നില്ല. എനിക്ക് തോന്നിയ ഒരു അഭിപ്രായം എഴുതി എന്ന് മാത്രം. ഈശ്വരൻ സകല ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്നു അവന്റെ പേര് പറയാനോ അവന്റെ രൂപം വരയ്ക്കാനോ നിനക്ക് കഴിയില്ല നിന്റെ ബോധ്യം പോലെ നീ ആരാധിക്കുക എന്ന വളരെ ലിബറൽ ആയ ആർഷ ഭാരത സന്ദേശം ഒരു പക്ഷെ പ്രശ്നങ്ങൾ കുറയ്ക്കുമായിരുന്നു എന്ന് എനിക്ക് തോന്നി. തെറ്റായിരിക്കാം. ഭൂമിയിൽ ശാന്തി നില നിൽക്കുന്നില്ലല്ലോ. എല്ലാ പ്രശ്നവും മതത്തിൽ നിന്നാണ് ഉണ്ടാകുന്നത്.
ജെ.മാത്യു 2026-08-08 23:15:32
അന്ത്രയോസെ. വി.മത്തായുടെ സുവിശേഷം ഒരുതവണ സൂക്ഷമായി വായിക്കുക. അതിൽ ഓരോസന്ദർഭത്തിലും അതിന്റെ പഴയനിയമ പ്രവചനവും അത് യാദാർത്ഥ്യമായ കാര്യവും വ്യക്തമായി എഴുതിയിട്ടുണ്ട്. അതിൽ ഏതാണ് അന്ത്രയോസിന് മനസ്സിലാകാതെയുള്ളത്. പിന്നെ ജയൻ വർഗീസ് മഹാനെന്കിൽ അദ്ദേഹത്തിന് കൊള്ളാം. ഞാൻ അദ്ദേഹത്തിന്റെ സാഹിത്യത്തെ വിമർശിക്കാൻ പോയിട്ടില്ല.എനിക്കതിന് സമയവുമില്ല.എ ന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ വന്നാൽ ആരായാലും അതിന് മറുപടി കൊടുത്തിരിക്കും.
ജെ.മാത്യ 2026-08-08 23:31:30
റെജിയന്മാരെ. എന്റ ദൈവം ഫോറിൻ അല്ല. കാലത്തിനും ദേശത്തിനും സമയത്തിനുമപ്പുറമാണ് എന്റെ ദൈവത്തിന്റെ സ്ഥാനം. എന്റെ ദൈവം സർവ്വവ്യാപിയാണ്. ആംഗ്ളിക്കൻ മിഷനറിമാരുടെ പുറകെ പാൽപ്പൊടിക്കുവേണ്ടിപ്പോയി എന്ന ആരോപണം ആർക്കൊക്കെ കൊണ്ടു എന്ന് മനസ്സിലായി. ഞാൻ പറഞതിനെ അതിന്റെ context നിന്ന് അടർത്തിമാറ്റി വ്യാഖ്യാനിക്കാനാണ് വിശ്വ സാഹിത്യകാരനും ശ്രമിച്ചത്.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-09 02:16:29
💥🔥പൈശാചികമായ ആ ഒരൊറ്റ കല്പനയാണ് ശ്രീ. പണിക്കവീട്ടിലേ , ഭൂമിയിൽ ഈ സെമിറ്റിക് മതങ്ങൾ ഉണ്ടാക്കുന്ന എല്ലാ അസമാധാനത്തിനും ക്രൂരതകൾക്കും മൂല കാരണം. ക്രിസ്തു മതവും, മുസ്ലീം മതവും, യഹൂദ മതവും നൃശംതയുടെ പര്യായങ്ങൾ ആയി തീർന്നു. ആ എരണം കെട്ട book ആണ് ഈ വർഗ്ഗീയ പ്രശ്നങ്ങൾ ഒക്കെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതും ഭൂമിയിലെ മനുഷ്യ ജീവിതം ദുസ്സഹമാക്കുന്നതും. ഈ കിളവിക്കഥ വെറുപ്പ്‌ ഉൽപ്പധിപ്പിക്കാൻ മാത്രമേ ഉതകൂ. ആ പുസ്തകത്തിലെ ആ സാത്താന്യ വരിയാണ് ഇന്നത്തെ യിസ്രായേൽ - ഇറാൻ യുദ്ധത്തിനു വഴിമരുന്നിട്ടത്. ഒരുത്തൻ പറയുന്നു ആ പ്രദേശത്തു നിന്നും യഹൂദനെ കെട്ടു കെട്ടിക്കുമെന്ന്. മറ്റവൻ പറയുന്നു ,ആ പ്രദേശം അവന് യഹോവ എന്ന പിശാജ് അവന്റെ അമ്മയെ കെട്ടിച്ചപ്പോൾ സ്ത്രീധനം കൊടുത്തതാണെന്നു.ഇതാണ് ആ പരട്ട അമ്മൂമ്മക്കഥ. എത്രയും പെട്ടെന്ന് ആ പുസ്തകം കത്തിച്ചു കളയുന്നുവോ അത്രയും നേരത്തേ മനുഷ്യന് സമാധാനമായി ജീവിച്ചു തുടങ്ങാം. തോറ - ബൈബിൾ -ഖുർ ആൻ ഇവ മൂന്നും ആധുനീക മനുഷ്യ രാശിയുടെ ശാപം തന്നേ... റെജീസ് ✳️
ജെ. മാത്യു 2026-08-09 23:52:30
റെജിയന്മാർ അറിവിന്റെ ചക്രവാളം കൂടുതൽ വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു. റെജിയന്മാർ മഹാഭാരത യുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ടോ. അത് ഏത് ഗ്രന്ഥത്തിൽ നിന്നും പ്രചോതനം ഉൾക്കൊണ്ടുകൊണ്ട് ഉണ്ടായതാണ്. കുട്ടിക്രിഷ്ണ മാരാരുടെ ഭാരത പര്യടനം വായിച്ചാൽ അതെപ്പറ്റി കൂടുതൽ അറിവ് ലഭിക്കും. അത് പറ്റുന്നില്ലെന്കിൽ ഗാന്ധാരി കുരുക്ഷേത്രത്തിൽ എന്നകവിതപാരായണം ചെയ്യുക. ഒന്നും മനസ്സിലാകുന്നില്ലെന്കിൽ നമ്മടെ വിശ്വസാഹിത്യകാരന്റെ സഹായം തേടാം. രാമനും രാവണനും തമ്മിലുള്ള യുദ്ധം ഏത് ഗ്രന്ഥത്തിൽനിന്നുള്ള പ്രചോതനം ആണ്.എല്ലാ യുദ്ധത്തിന്റെയും അടിസ്ഥാനകാരണം റെജിയന്മാരുടെതുപോലുള്ള വികലമായ മനസ്സാണ്.
®️റെജീസ് നെടുങ്ങാ ഡ പ്പളളി 2026-08-10 00:38:25
💥🔥ജെ.മാത്യുവിനെ ചിലപ്പോൾ ഞാൻ വെറുതേ വിട്ടെന്നിരിക്കും, ഞാൻ മടുത്തു എന്റെ ശിവനേ. പക്ഷേ സുനിലും, andrew-വും, ജയനും വേറേ level. അവരോട് മുട്ടാൻ നിൽക്കണ്ട, മുട്ടിനിട്ട് വെടി വെച്ചാലും മുട്ടുകുത്തില്ല അവരൊന്നും ; അവരെ മാന്താൻ നിൽക്കണ്ടാ, അതാ ബുദ്ധി. താങ്കളെ കൊണ്ട് അവർ ക്ഷ, ണ്ണ , ഗ്ഗ, ബ്ബ, ഋ ഒക്കെ എഴുതിക്കും. നോക്കിക്കോ.ഈ കാക്കാത്തി കഥ കൊണ്ട് എത്ര നാൾ മുന്നോട്ടു പോകും മാത്യു.???? പള്ളികളിലും പാറ്റാ പിള്ളാര് പോര് തുടങ്ങിയെന്നാ കേട്ടത്. റെജീസ് ✳️
Christian thozhilali 2026-08-10 00:43:37
Get ready to go to heaven!!! Next Sunday morning around 11:21am there's a recruitment will be done in front of every malayali churches in America for those who are ready to go to heaven, please join.
ജെ.മാത്യു 2026-08-10 02:06:00
റെജിയന്മാരെ ദൈവം ഇല്ലെന്നുള്ള അന്ധവിശ്വാസമൊക്കെ കളഞ് നല്ല കുട്ടിയായി ജീവിക്കാൻ ശ്രമിക്കുക. യുക്തി രഹിതമായിട്ടുള്ള വിമർശനമെല്ലാം വെടിഞ് മുടിയനായ പൂത്രൻ തിരികെ വന്നതുപോലെ ദൈവത്തിനും സമൂഹത്തിനും കൊള്ളാവുന്ന നായി തീരുക. എല്ലാനന്മകളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക