
ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ അന്ന് നിയമസഭയിൽ അയാളോട് പറഞ്ഞു 'നിങ്ങൾ ഈ നാട്ടിലെ രാജാവ് അല്ലെന്ന്.!!!
അതിനു അയാൾ എണീറ്റ് നിന്ന് മറുപടി പറഞ്ഞു. "ഞാൻ ഈ നാടിൻ്റെയോ ഈ നാട്ടുകാരുടെയോ രാജാവല്ല , ഞാൻ അവരുടെ ദാസനാണ്. അവരാണ് എന്റെ യജമാനന്മാർ , ഈ നാടിന് മുന്നിൽ ഞാൻ എല്ലാ കാലവും നിന്നിട്ടുണ്ട്.'
സതീശനല്ല പിണറായി. സതീശൻ എന്നാൽ കാപട്യത്തിന്റെ മൂർത്തീകരണം ആണ്.!!!"
പ്രോസ്റ്റേറ്റിവ് ക്യാൻസറിന്റെ മൂന്നാം സ്റ്റേജിൽ നിൽക്കുന്ന പിണറായി വിജയൻ എന്ന ഇച്ഛാ ശക്തിയുടെ പ്രതീകം അന്ന് തന്റെ ചികിത്സ മാറ്റി വെച്ചാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസിൽ എത്തി കാര്യങ്ങൾ നിയന്ത്രിച്ചത്.
എന്റെ ഓർമയിൽ കേരള രൂപീകരണത്തിന് ശേഷം അങ്ങനൊരു സവിശേഷ സാഹചര്യം അതിനു
മുന്നേ ഉള്ള ഒരു ഭരണാധികാരിയും നേരിട്ടിട്ടില്ല .
മുൻ മാതൃകകൾ ഒന്നും തന്നെ ഇല്ലാത്ത ആ സാഹചര്യത്തെ അതി വിദഗ്ദമായി അയാൾ നേരിട്ടു.
എല്ലാവരെയും ചേർത്ത് പിടിച്ചു , അന്നത്തെ പ്രതിപക്ഷ നേതാവായ ശ്രീ. രമേശ് ചെന്നിത്തലയെ ചേർത്ത് പിടിച്ചു ദുരന്ത മുഖത്തു അയാൾ പോയി.
വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുള്ള പ്രവർത്തനത്തിന് സ്റ്റേറ്റ് ചീഫ് എന്ന നിലയിൽ അയാൾ
പ്രവർത്തിച്ചു . ഒരു കാരണവരെ പോലെ അയാൾ ഈ നാടിനെ നയിച്ചു.
കേരളം ആ ദുരന്തത്തെ അതിജീവിച്ചു. സർവ്വതും നഷ്ടപെട്ട മനുഷ്യരെ ചേർത്ത് പിടിക്കാൻ അയാൾ മലയാളിയോട് നമ്മൾ ഒന്നിച്ചു ഇറങ്ങുവല്ലേ എന്ന് ചോദിച്ചു .
മലയാളി ഒപ്പം കൂടി. അന്നും ചിലർ അയാളെ തെറി വിളിച്ചു . അയാൾ കേരളത്തിന് വേണ്ടി കൈ നീട്ടിയപ്പോൾ ഒക്ക ചങ്ങായിമാർ ഒരുമിച്ചു എതിർത്തു.
എല്ലാ പ്രതിസന്ധികളെയും അയാൾ തരണം ചെയ്തു . ദുരന്ത മുഖത്തെ മനുഷ്യർക്ക് അരി എത്തിച്ചതിനു
"പച്ചരി വിജയൻ " എന്ന് വിളിച്ചു അന്നവന്മാർ പരിഹസിച്ചു .
കേരളം പതിയെ ദുരന്ത മുഖത്തു നിന്ന് കര കയറിയപ്പോൾ ഒക്ക ചങ്ങായിമാരിലെ കേന്ദ്രം ഭരിക്കുന്ന ചങ്ങായി കേരളത്തെ സഹായിക്കാൻ വന്ന ഒരു വിദേശ രാജ്യത്തെ തടഞ്ഞ ഒരു കത്ത് ഇങ്ങോട്ട് അയച്ചു
ദുരന്ത മുഖത്തു തന്ന അരിക്കും ദുരന്ത മുഖത്ത് സേവനം തന്ന ഹെലികോപ്ടറിനും ദേ ഇത്ര പണം ഞങ്ങൾക്ക് വേണമെന്ന്. തകർന്ന് നിന്ന നാട്ടിൽ അതും അയാൾ (ആ സർക്കാർ ) കൊടുത്തു

ഇനി ഒരു ദുരന്തം ഉണ്ടായാൽ ആർക്കും കാത്ത് നിൽക്കാതെ സഹായിക്കാൻ അയാൾ ( ആ സർക്കാർ ) ഒരു ഹെലികോപ്ടർ വാടകക്ക് എടുത്തു. അതിനെ ധൂർത്ത് എന്ന് വിളിച്ചു
വിദേശ രാജ്യങ്ങളിൽ ലക്ഷങ്ങൾ കൊടുത്തു ചെയ്യുന്ന അവയവ ട്രാൻസ്പോർറ്റേഷൻ അയാൾ ഈ കേരളത്തിൽ സൗജന്യമായി നടത്തി.
3650 ദിവസത്തെ ഭരണത്തിൽ ഒരു ദിവസം പോലും തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് അയാൾ അത് ഉപയോഗിച്ചില്ല. അന്തരിച്ച ഡോ.ബാബു പോൾ ഐ.എ.എസ് അയാളെ പറ്റി പറഞ്ഞത് ഇങ്ങനെ ആണ്.
ഒരു തപസ്വിയെ പോലെ അയാൾ അയാളുടെ ഓഫിസിൽ ഇരിക്കും. തൻ്റെ കീഴിൽ ഉള്ളവർ എല്ലാം പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ഒരാളുടെ കഴിവ് തിരിച്ചറിഞ്ഞു അയാളെ ഉയർത്തും. പോരായ്‌മ ഉള്ളിടത്ത് കൂട്ടം ചേർന്ന് പരിഹരിക്കും.
മഴ മുന്നറിയിപ്പ് ജൂലൈ 31ന് കിട്ടിയിട്ടും മുൻകരുതലെടുത്തില്ല; ഇപ്പോഴത്തെ മുഖ്യമന്ത്രി പറഞ്ഞത് പച്ച കള്ളം.. ജൂലൈ 31 മുതൽ ഏഴ് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചന റിപ്പോർട്ടാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. ...ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെ കേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഈ റിപ്പോർട്ടിലുണ്ട്. ഇതോടെ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചുവെന്ന് വ്യക്തമായിരിക്കുന്നു .. മണിയാശാൻ ഡാം തുറന്നിട്ടാണ് 2018 ൽ വെള്ളപ്പൊക്കം ഉണ്ടായതെന്ന് പറഞ്ഞ മഹാന്മാർക് എന്തും പറയാം. കുറെ മാധ്യമങ്ങൾ വെള്ള പൂശാനുണ്ടങ്കിൽ ആടിനെ പട്ടിയാക്കാൻ ബഹു മുഖ്യമന്ത്രി സതീശൻ സാറിന് കഴിയും.
"പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങൾ പിണറായി വിജയൻ ആവുക " എന്ന സുവിശേഷം ഇറങ്ങിയ കാലം ചുമ്മാതല്ലായെന്നു മലയാളിക്ക് അറിയാം ,.. കാരണം 2018ൽ അന്നത്തെ മുഖ്യമന്ത്രി സ: പിണറായി വിജയന് ഗുരുതരമായ ക്യാൻസർ സ്ഥിരീകരിച്ച്, അതിനുള്ള ട്രീറ്റ്മെന്റിനായി അമേരിക്കക്ക് പോകാൻ തീരുമാനിച്ച സമയം.
ഓഗസ്റ്റ് മാസമാണ് അമേരിക്ക് പോകാൻ തീരുമാനിച്ചത്. യാത്രക്കുള്ള എല്ലാ രേഖകളും, അനുമതികളും, മയോ ക്ലിനിക്കിലെ ട്രീറ്റ്മെന്റ് സ്ലോട്ടും ലഭ്യമാക്കി പോകാൻ നിശ്ചയിച്ച തീയതിക്ക് മൂന്നോ നാലോ ദിവസം മുൻപാണ് കേരളത്തെ കണ്ണീരിൽ ആഴ്ത്തിയ മഹാപ്രളയം ഉണ്ടാകുന്നത്.
രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ, വളരെ കഷ്ടപ്പെട്ട് കിട്ടിയ ചികിത്സ തീയതികൾ വരെ അവഗണിച്ച്, പിണറായി വിജയൻ തന്റെ യാത്ര മാറ്റിവെച്ചു..വീട്ടിലെ മുതിർന്ന കാരണവരെ പോലെ എല്ലാ ദുരന്ത ബാധിതരെയും, മറ്റു മലയാളികളെയും ചേർത്ത് പിടിച്ചുള്ള ഒരു രക്ഷപ്രവർത്തന ഏകോപനമായിരുന്നു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ, സർവ്വ ജനങ്ങളും വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി കാത്തിരിക്കുമായിരുന്നു.
മുഖ്യമന്ത്രിയുടെ അന്നത്തെ ഓരോ വാർത്താ സമ്മേളനങ്ങളും മലയാളിക്ക് നൽകിയ ആത്മവിശ്വാസവും ധൈര്യവും വളരെ വലുതായിരുന്നു.
അതേപോലെ തന്നെ ദുരന്ത ബാധിതർക്ക് ഒരാളെ പോലും ഒഴിവാക്കാതെ എല്ലാവർക്കും അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കുന്നതിനും സഖാവ് പിണറായി ഒപ്പം നിന്നിരുന്നു.
എല്ലാം കഴിഞ്ഞ് കാലങ്ങൾക്ക് ശേഷമാണ് സഖാവ് തന്റെ ചികിത്സക്കായി പോകുന്നത്.
ഇതെന്തിനാ ഇപ്പോൾ പറഞ്ഞത് എന്ന് ചോദിച്ചാൽ, ചിരിക്കില്ലായിരിക്കും - എന്നാലും ചതിക്കില്ല - എന്ന് പറയാൻ മാത്രം.
ഇപ്പോൾ പെരുവെള്ളം പലരേയും പെരുവഴി ആക്കിയപ്പോൾ, ബന്ധു സന്ദർശനത്തിനും, തുലാഭാരം നടത്താനും, വിരുന്നുണ്ണാനും, സ്വർണ്ണ കട ഉദ്ഘാടനം ചെയ്യാനും നടക്കുന്നവരൊക്കെ സഖാവ് പിണറായി വിജയനെ കണ്ട് പഠിക്കണം.
ഇന്ന് ദുരന്ത മുഖത്തു നിന്ന് അമ്മായിഅച്ഛനെ കാണാൻ ഖജനാവ് പണം ഉപയോഗിച്ച് പോകുന്ന ദുരന്ത മുഖത്തു നിന്ന് സൽക്കാരത്തിന് പോകുന്ന സ്വർണ കട ഉൽഘാടനത്തിനു പോകുന്ന മുഖ്യമന്ത്രിയെ കാണുമ്പോൾ മലയാളിയോട് ഒന്നേ പറയാൻ ഉള്ളു.
ചേഞ്ച് അല്ലെ വേണ്ടത്
അനുഭവിക്കുക അത്ര തന്നെ.!