
ഇ-മലയാളി കഥാമത്സരം -2026-ലേക്ക് കഥകൾ ക്ഷണിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം 50,000 രൂപ. രണ്ടാം സമ്മാനം 25,000 രൂപ. മൂന്നാം സമ്മാനം 10,000 രൂപ.
കൂടാതെ ജൂറി അവാർഡുകളോ പ്രോത്സാഹന സമ്മാനങ്ങളോ പ്രത്യേക അംഗീകാരങ്ങളോ (സർട്ടിഫിക്കറ്റുകൾ മാത്രം) രചനകൾ വിലയിരുത്തുന്ന കമ്മറ്റിയുടെ ശുപാർശ പോലെ നൽകും .
1. കഥകൾക്ക് പ്രത്യേക വിഷയങ്ങൾ ഇല്ല. എങ്കിലും അശ്ളീല ചുവയുള്ളതോ, പ്രകോപനപരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതോ, ജാതി-മത-രാഷ്ട്രീയ സ്വഭാവമുള്ളതോ ആയ രചനകൾ തിരസ്കരിക്കപ്പെടും.
2. ഗൂഗിൾ എഴുത്തുപകരണങ്ങളിലെ ഫോണ്ട് ഉപയോഗിക്കുക (Unicode, ML TT കാർത്തിക എന്നിവയും ആകാം)
3. പതിനെട്ടു വയസ്സ് കഴിഞ്ഞ ഏതു പ്രായക്കാർക്കും കഥകൾ അയക്കാം.
4. മുമ്പ് പ്രസിദ്ധീകരിച്ച കഥകൾ സ്വീകാര്യമല്ല.
5. ജൂറി തിരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുക്കുക .
6. രചനകൾ mag.emalayalee@gmail.com എന്ന വിലാസത്തിൽ അയക്കുക.
7. അയച്ചുതരുന്ന കഥകൾ ഇ മലയാളി പ്രസിദ്ധീകരിക്കും. ഇത് താല്പര്യമില്ലാത്തവർ അറിയിക്കുക.
8. കഥകൾ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 31, 2026
സമ്മാനാർഹരുടെ പേരുവിവരങ്ങൾ 2026 ക്രിസ്‌മസ് ദിനത്തിൽ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് സുധീർ പണിക്കവീട്ടിലുമായി ബന്ധപ്പെടാം: mag.emalayalee@gmail.com
ഇ-മലയാളി പത്രാധിപസമിതി.