
"എനിക്കിഷ്ടം നിശബ്ദതയെ ഖണ്ഡിക്കുന്നതാണ്!"
-ടോണി മോറിസൺ
കറുത്ത വർഗ്ഗക്കാരുടെ പീഡാനുഭവങ്ങൾ നിറഞ്ഞ കൃതികളിലൂടെ ലോകശ്രദ്ധ നേടിയ എഴുത്തുകാരിയായിരുന്നു ടോണി മോറിസൺ- 'ആഫ്രോ- അമേരിക്കൻ' എഴുത്തുകാരി എന്നാണ് ടോണി മോറിസണനെ മാധ്യങ്ങൾ വർഗീകരിച്ചിട്ടുള്ളത്. ശരിയാണ് വംശബന്ധം ആഫ്രക്കൻ വൻകരയിലും ജീവിതബന്ധം അമേരിക്കയിലുമായിരുന്നു.
സാഹിത്യ നൊബേൽ പുരസ്കാരം (1993) നേടിയ ആദ്യ ആഫ്രിക്കൻ വനിതയാണ്... നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരി. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത.
ടോണി മോറിസൺ ഓർമ്മയായിട്ട് ഇന്ന് ഏഴു വർഷമായി....
ടോണി മോറിസൺ 1931 ഫെബ്രുവരി 18-ന് ജനിച്ചു; ഒഹിയോയിലെ ലോറൈനിൽ ആയിരുന്നു അവര്‍ കുടുംബവുമൊത്ത് താമസിച്ചിരുന്നത്. ഒരു വെൽഡറായിയിരുന്നു അച്ഛന്‍. അതുകൊണ്ടു മാത്രം കുടുംബത്തെ പോറ്റാൻ കഴിയാത്തതിനാല്‍ അദ്ദേഹം മറ്റു പല ജോലികളും ചെയ്തിരുന്നു. അമ്മയ്ക്കാകട്ടെ സംഗീതത്തിലും സാഹിത്യത്തിലുമൊക്കെ അല്‍പസ്വല്‍പ്പം അറിവുണ്ട്. അവര്‍ മകള്‍ക്ക് നാടന്‍ പാട്ടുകളും നാടോടിക്കഥകളുമെല്ലാം പറഞ്ഞുകൊടുക്കുമായിരുന്നു. അതാണ് മോറിസണെ സര്‍ഗ്ഗാത്മക ലോകത്തേക്ക് ഏറെ അടുപ്പിച്ചത്.
വളരെ ചെറുപ്പത്തിൽത്തന്നെ ഓസ്റ്റിനിയും ടോൾസ്റ്റോയിയേയുമെല്ലാം വായിച്ചതുകൊണ്ട് ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിക്കാൻ അവർ തീരുമാനിച്ചു.
ബിരുദ പഠനകാലത്തുതന്നെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ വംശീയതയുടെയും വേർതിരിക്കലിന്റെയും നീറുന്ന അനുഭവങ്ങള്‍ അവര്‍ക്കുണ്ടായിട്ടുണ്ട്.1953-ൽ അവിടെ നിന്ന് BA-യും തുടർന്ന് കോർണൽ സർവകലാശാലയിൽ നിന്നും 1955-ൽ ബിരുദാനന്തര ബിരുദവും നേടി. പിന്നെ, അവിടെ തന്നെ ഗവേഷണം ചെയ്തു. വിർജീനിയ വൂൾഫ്, വില്യം ഫോക്ക്നർ എന്നിവര്‍ അനുഭവിച്ച അന്യവൽക്കരണവും അവരുടെ മരണവുമായിരുന്നു മോറിസണ്‍ തെരഞ്ഞെടുത്ത ഗവേഷണ വിഷയം.
1958-ൽ ജമൈക്കൻ വംശജനും വാസ്തുശില്പിയുമായ ഹരോൾഡ് മോറിസണെ വിവാഹം കഴിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ആ ബന്ധം തകർന്നു. അതിനു ശേഷം, അവർ (1963-ൽ) ന്യൂയോർക്കിലെ 'റാൻഡം ഹൗസ് പബ്ലിഷിംഗി'ന്റെ എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.
ടോണി മോറിസൺ 11 നോവലുകൾ രചിച്ചിട്ടുണ്ട്. 1970-ലാണു ആദ്യ നോവലായ ‘ബ്യൂവസ്റ്റ് ഐ’ പ്രസിദ്ധീകരിച്ചത്. ‘ബിലവ്‌ഡ്’ (1987) ആണ് ഏറ്റവും പ്രശസ്തമായ നോവൽ. മറ്റു പ്രധാന നോവലുകൾ: സോങ് ഓഫ് സോളമൻ (1977) ജാസ് (1992), പാരഡൈസ് (1997), ലവ് (2003), ഗോഡ് ഹെൽപ് ദ് ചൈൽഡ് (2015) പിന്നെ ഗാനങ്ങളും രണ്ടു നാടകങ്ങളും.
"എനിക്കാകെ ഒരു കാര്യം മാത്രമേ എഴുതുവാന്‍ ഉണ്ടായിരുന്നുള്ളൂ, അത് സമൂഹത്തിലെ ഏറ്റവും ദുർബലരും നിസ്സഹായരും നിരാലംബരുമായ ഒരു കറുത്ത പെണ്ണിനേയും കുട്ടിയേയും കുറിച്ചാണ്, അവരനുഭവിക്കുന്ന വംശീയതയുടെ യഥാര്‍ത്ഥമായ അന്ത്യത്തെ കുറിച്ചാണ്"- തന്‍റെ രചനകളെക്കുറിച്ചും അതിന്‍റെ മുൻവിധികളെക്കുറിച്ചും സംസാരിച്ച മോറിസൺ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. "ചില നിശബ്ദതകള്‍ ഖണ്ഡിക്കപ്പെടുകയും മറ്റു ചിലത് ചിലയാളുകളാല്‍ സൂക്ഷിക്കപ്പെടുകും ചെയ്യുന്നു. എനിക്കിഷ്ടം നിശബ്ദതയെ ഖണ്ഡിക്കുന്നതാണ്!" എന്ന് ടോണി മോറിസണ്‍ പറയുമായിരുന്നു. നിശബ്ദയെ ഭഞ്ജിച്ചുകൊണ്ട്, ഭാഷയെന്നാല്‍ ഭയമില്ലാതെ എടുത്ത് ഉപയോഗിക്കാനുള്ളതാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് കീഴാള സാഹിത്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു അവര്‍.
1993-ൽ നൊബേൽ പുരസ്കാരം; ആ വർഷം തന്നെ ‘ബിലവ്‌ഡ്’ (1987) എന്ന കൃതിക്ക് 'പുലിറ്റ്സർ പുരസ്ക്കാരം' നേടി. 2012-ൽ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പ്രസിഡൻഷ്യൽ 'മെഡൽ ഓഫ് ഫ്രീഡം' ലഭിച്ചു.
ടോണി മോറിസൺ (88-ാംവയസ്സിൽ) 2019 ഓഗസ്റ്റ് 6-ന് അന്തരിച്ചു.
കടപ്പാട്: online sources & സുഫാദ് ഇ മുണ്ടക്കൈ
ടോണി മോറിസണിൻ്റെ കൃതികളിൽ പ്രധാനപ്പെട്ടവ (പ്രസാധന വർഷവും):
01.ദി ബ്ലൂസ്റ്റ് ഐ (1970)
02.ബിലവ്ഡ് (1987)
03.സോങ്ങ് ഓഫ് സോളമൻ (1977)
04.ടാർ ബേബി (1981)
05.ജാസ് (1992)
6.സുല (1973)
07.പാരഡൈസ് (1997)
08.ഗോഡ് ഹെൽപ്പ് ദി ചൈൽഡ് (2015)
09.എ മേഴ്‌സി (2008)
10.ദി സോഴ്‌സ് ഓഫ് സെൽഫ്-റിഗാർഡ് (2019)
11.ലവ് (2003)
12.ഹോം (2013)
13.ദി ഒറിജിൻ ഓഫ് അദേഴ്‌സ് (2017)
14.പ്ലേയിംഗ് ഇൻ ദി ഡാർക്ക് (1992)
15.ദി ബിഗ് ബോക്സ് (1999)