
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് ചിത്രമായ 'മൈലാഞ്ചി' ഹംഗാമ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. പ്രണയത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയന്‍ ബാലയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഹംഗാമ ഒടിടിയിലൂടെ ആസ്വദിക്കാം.
അജയന്‍ ബാല രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, അജയ് അര്‍ജുന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അര്‍ജുനനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീറാം കാര്‍ത്തിക്, കൃഷ കുറുപ്പ്, മുനിഷ്‌കാന്ത്, സിംഗംപുളി, ടൈഗര്‍ തങ്കദുരൈ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ചെഴിയന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ എ. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നീലഗിരിയുടെ മനോഹര ദൃശ്യഭംഗിയും വികാരനിര്‍ഭരമായ അവതരണവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
സംസാര വൈകല്യമുള്ള സൂര്യ എന്ന നാഷണല്‍ ജിയോഗ്രാഫിക് ഫോട്ടോഗ്രാഫര്‍ അപൂര്‍വമായ ഒരു പക്ഷിയുടെ ചിത്രം പകര്‍ത്താനായി ഊട്ടിയിലേക്ക് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവിടെ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അനാഥയായ ചാരുവിനെ അവന്‍ കണ്ടുമുട്ടുന്നു. അപ്രതീക്ഷിതമായി ആരംഭിക്കുന്ന ഈ കൂടിക്കാഴ്ച പ്രണയത്തിലേക്കും പ്രതീക്ഷയിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്ന ഹൃദയസ്പര്‍ശിയായ കഥയാണ് 'മൈലാഞ്ചി' പറയുന്നത്.
ഇരവിന്‍ വിഴികള്‍, തടൈ അതൈ ഉടൈ, തൊലൈവില്‍ ഒരു കാതല്‍, യോളോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന അഞ്ചാമത്തെ തമിഴ് സിനിമയാണ് മൈലാഞ്ചി. സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ് 2016-ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ-വിതരണ കമ്പനിയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. ഡോക്യുമെന്ററികള്‍, ഫീച്ചര്‍ സിനിമകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനൊപ്പം പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ സിനിമകള്‍ വിതരണം ചെയ്യുന്നതിലും കമ്പനി സജീവമാണ്.
Movie Link: https://www.hungama.com/movie/mylanji/124891067/
Movie Trailer: https://youtu.be/enGtB9PAfK8