
ഡാലസ് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ്ഡബ്‌ള്യു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.
കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ ആഗസ്റ്റ് മാസം 7,8,9 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ നടത്തപ്പെടുന്ന സംയുക്ത സുവിശേഷ കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുവാനായിട്ടാണ് ഡോ.മാര്‍ സെറാഫിം മെത്രാപ്പോലിത്താ ഡാലസില്‍ എത്തിച്ചേര്‍ന്നത്.
കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഷാജി രാമപുരം, ലിന്‍സ് ഫിലിപ്പ്, അലക്‌സ് പള്ളിവാതുക്കല്‍, റോഷന്‍ ജോര്‍ജ്, അരോണ്‍ അലക്‌സ് എന്നിവര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.
ഡാലസിലെ ഇര്‍വിംഗ് സെന്റ്.ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1627 E Shady Grove Rd, Irving,Tx 75060) വെച്ച് ആഗസ്റ്റ് 7 മുതല്‍ 9 വരെ (വെള്ളി, ശനി, ഞായര്‍ )ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കുന്ന സംയുക്ത സുവിശേഷ കണ്‍വെന്‍ഷനിലിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു.