Image

വഞ്ചനക്കേസ്: നടന്‍ സല്‍മാന്‍ ഖാനും സഹോദരിക്കും കോടതി സമന്‍സ്, നേരിട്ട് ഹാജരാവണം

Published on 06 August, 2026
 വഞ്ചനക്കേസ്: നടന്‍ സല്‍മാന്‍ ഖാനും സഹോദരിക്കും കോടതി സമന്‍സ്, നേരിട്ട് ഹാജരാവണം


വഞ്ചനക്കേസില്‍ നടന്‍ സല്‍മാന്‍ ഖാനും സഹോദരി അല്‍വിര ഖാന്‍ അഗ്‌നിഹോത്രിക്കും കോടതി സമന്‍സ്. ചണ്ഡീഗഢ് കോടതിയാണ് ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്. ഒക്ടോബര്‍ അഞ്ചിന് കോടതിയില്‍ ഹാജരാവാന്‍ ഇരുവരോടും കോടതി നിര്‍ദേശിച്ചു. സഹോദരങ്ങള്‍ക്ക് പുറമേ സ്‌റ്റൈല്‍ ആന്‍ഡ് കണ്ടന്റ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ ബീയിങ് ഹ്യൂമന്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ടാണ് കേസ്. ചണ്ഡീഗഢ് സ്വദേശിയായ വ്യവസായി അരുണ്‍ ഗുപ്തയുടെ പരാതിയിലാണ് കോടതി നടപടി.

വ്യാജവാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചു എന്നാണ് അരുണ്‍ ഗുപ്തയുടെ പരാതി. ചണ്ഡീഗഢിലെ മണിമാജ്റയില്‍ അരുണ്‍ ഗുപ്ത ബീയിങ് ഹ്യൂമന്‍ ജ്വല്ലറിയുടെ ഫ്രാഞ്ചൈസി തുടങ്ങിയിരുന്നു. ബീയിങ് ഹ്യൂമന്‍ ബ്രാന്‍ഡിന്റെ ലൈസന്‍സുള്ള സ്‌റ്റൈല്‍ ആന്‍ഡ് കണ്ടന്റ് ജ്വല്ലറിയുമായിട്ടായിരുന്നു കരാര്‍. ഷോറൂം ആരംഭിക്കാന്‍ മൂന്നുകോടി രൂപ നിക്ഷേപിച്ചു. പിന്നീട് വീണ്ടും ഒരുകോടി രൂപ കൂടി മുതല്‍മുടക്കി. എന്നാല്‍, താന്‍ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടും വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചിരുന്നു. 2018-ല്‍ ഒപ്പുവെച്ച ചണ്ഡീഗഢ് വ്യവസായിയുമായുള്ള കരാറില്‍ സല്‍മാന്‍ ഖാന് നേരിട്ട് പങ്കില്ലെന്ന് കമ്പനി അറിയിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക