
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലോഡൽഫിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷവും, ഓണാഘോഷവും ഏറ്റവും വിപുലവും വർണ്ണാഭവുമായി ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച മൂന്നുമണിക്ക് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുവാനുള്ള വമ്പിച്ച ഒരുക്കങ്ങൾ പൂർത്തിയായി.
മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ നടക്കുന്ന ഈ ആഘോഷങ്ങളിലേക്ക്, സംസ്കാരത്തിന്റെയും, പാരമ്പര്യത്തെയും മറക്കാനാവാത്ത ഒരു സായാഹ്നത്തിനായി തയ്യാറെടുക്കൂ മാപ്പിനൊപ്പം . ഈ ആഘോഷങ്ങൾക്ക് പ്രൗഡിയും മാറ്റും പകരാൻ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത് ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സംരംഭകനും സാമൂഹിക പ്രവർത്തകനും കേരള സർക്കാരിന്റെ കാബിനറ്റ് പദവിയോടുകൂടിയ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ചുവരുന്ന അപു ജോൺ ജോസഫ് എം എൽ എ യും,മലയാള കോമഡി സിനിമകൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ ചലച്ചിത്ര സംവിധായകനും നടനുമായ ജോണി ആൻറണിയുമാണ്. കൂടാതെ ഫൊക്കാന-ഫോമ നേതാക്കൾ, ഫിലഡൽഫിയയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സാന്നിധ്യമറിയിക്കും.
ഓണപ്പൂക്കളം ,തിരുവാതിര, കേരളത്തിന്റെ തനതായ നാടൻ കലകൾ ,വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ആസ്വദിക്കുന്നതിനും വിഭവസമൃദ്ധമായ പരമ്പരാഗത സദ്യയിൽ പങ്കുചേരുന്നതിനും ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി മാപ്പിന്റെ പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് , ട്രഷറർ ജോൺസൺ മാത്യു, ഓണോത്സവം പ്രോഗ്രാം കോർഡിനേറ്റർ സാബു സ്കറിയ തുടങ്ങിയവരടങ്ങിയ ഭരണസമിതി അറിയിച്ചു. സിംഗിൾ ടിക്കറ്റ് 30 ഡോളർ, ഫാമിലി ടിക്കറ്റ് രണ്ട് അഡൾട്ട്, രണ്ട് കിഡ്സ് 60 ഡോളർ എന്ന നിരക്കിൽ ലഭ്യമാണ് .
സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ ഈ പരിപാടിയിലേക്ക് എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു. വരൂ... മാപ്പിനൊപ്പം ഒരുമിച്ച് സ്വാതന്ത്ര്യ ദിനത്തിന്റെയും ഓണത്തിന്റെയും സന്തോഷം പങ്കിടാം. ഭരണസമിതി അറിയിച്ചു