
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനു കൊടിയേറ്റി. ആഗസ്റ്റ് 2 തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ പതാക ഉയര്‍ത്തി തിരുന്നാളിന് തുടക്കം കുറിച്ചു . രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്ക് ബര്‍മിംഗ്ഹാം (യു. കെ) ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ മിഷന്‍ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിചു. ചിക്കാഗോ രൂപത ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍ വചന സന്ദേശം നല്‍കി. ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര, ഫാ. ജോര്‍ജ് പുറമഠം എന്നിവര്‍ സഹകാര്‍മികരായിരുന്നു. സിജു അച്ഛന്‍ കൊടിമരത്തില്‍ ഉയര്‍ത്തുവാനുള്ള കൊടി വെഞ്ചരിച്ച് പ്രസുദേന്തിമാര്‍ക്ക് നല്‍കി. തുടര്‍ന്ന് പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ ഇടവക ജനം ഒന്നടങ്കം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പ്രദക്ഷിണമായി കൊടിമരച്ചുവട്ടില്‍ എത്തി. തുടര്‍ന്ന് വികാരി പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം കൊടി ഉയര്‍ത്തി.

ദര്ശനത്തിരുന്നാളായി ആഘോഷിക്കുന്ന ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍ ഇടവകയുടെ സ്ഥാപനം മുതല്‍ കഴിഞ്ഞ 15 വര്ഷം ഈ ഇടവകക്ക് നേതൃത്വം നല്‍കിയ പാരീഷ് എക്‌സിക്യൂട്ടീവ് ആണ്. ആഗസ്ത് 6, 7, 8, 9 തീയതികളിലാണ് പ്രധാന തിരുനാള്‍ പരിപാടികള്‍.
ആഗസ്റ്റ് 6, വ്യാഴാഴ്ച ഇടവകയില്‍ നിന്നും മരിച്ചുപോയവരുടെ ഓര്‍മ്മ ദിനമായി ആചരിക്കും. വൈകുന്നേരം 6 മണിക്ക് സെമിത്തേരി സന്ദര്‍ശനവും 7 മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അര്‍പ്പിക്കും.

ആഗസ്റ്റ് 7, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോ രൂപത യൂത്ത് അപ്പൊസ്തലെറ്റ് ഡയറക്ടര്‍ ഫാ. മെല്‍വിന്‍ പോള്‍ ഇംഗ്ലീഷില്‍ ഉള്ള കുര്‍ബാനക്കും വചന സന്ദേശത്തിനും നേതൃത്വം നല്‍കും. തുടര്‍ന്ന് 7:30 മുതല്‍ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തില്‍ ഉള്ള കലാമേള.
ആഗസ്റ്റ് 8, ശനിയാഴ്ച വൈകുന്നേരം 5:30 ന് ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കല്‍ മുഖ്യകാര്‍മ്മീകനായിട്ടുള്ള ദിവ്യബലിയില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു കപ്ലോന്‍ വാഴ്ച. വൈകിട്ട് 7: 30 മുതല്‍ ഇടവക മിനിസ്ട്രികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാ സ്‌കിറ്റും.

പ്രധാന തിരുന്നാള്‍ ദിവസമായ ആഗസ്റ്റ് 9, ഞായറാഴ്ച ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ റാസ. തിരുഹൃദയ ദാസസമൂഹം സുപ്പീരിയര്‍ ഫാ. ജോസ് കണ്ണുവെട്ടിയേല്‍ വചനസന്ദേശം നല്‍കും. ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, ഫാ. എബ്രഹാം കടുതൊടില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും. തുടര്‍ന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള തിരുന്നാള്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ലേലവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
സാബു നടുവീട്ടില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജിനോ കക്കാട്ടില്‍ എന്നീ തിരുന്നാള്‍ കോര്‍ഡിനേറ്റര്‍സിന്റെ നേതൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജീസ് ചക്കുങ്കല്‍, ബിനു എടക്കര എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ 10 കൂടാരയോഗങ്ങളും മിനിസ്ട്രികളും വിവിധ കലാപരിപാടികള്‍ക്കായി ഒരുങ്ങുന്നു. ഇടവയിലെ ഏറ്റവും വലിയ ഈ ആഘോഷത്തിന്റെ വിജയത്തിനായി വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ അനീഷ് മാവേലിപുത്തന്‍പുര എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ പാരീഷ് എക്‌സിക്യൂട്ടീവ്‌സ് ആയ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളയ്ക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, ജെയിംസ് മന്നാകുളത്തില്‍, സണ്ണി മേലേടം, ഡോ. റോയി ചേലമലയില്‍ എന്നിവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു.