
മലയാള നോവല്‍ ചരിത്രത്തില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ മില( Michigan literary association of North America) ന്റെ 27-ാം വാര്‍ഷികദിനത്തില്‍ സംബന്ധിക്കുമെന്ന് മിലന്‍ പ്രസിഡണ്ട് ആന്റണി മണലേല്‍ പറഞ്ഞു.
ചരിത്രം, മിത്ത്, സയന്‍സ്, ഇവയെ ആസ്പദമാക്കി രചിച്ച നോവലാണ് 'ഫ്രാന്‍സിസ് ഇട്ടിക്കോരയും', കോരപ്പാപ്പന് സ്തുതിയായിരിക്കാട്ടെ' യും. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി', ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ചതാണ്. ഇതിന് കേരള സാഹിത്യ അക്കാഡമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
'ഫ്രാന്‍സിസ് ഇട്ടിക്കോര', 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി', 'ആല്‍ഫ', 'മാമ ആഫ്രിക്ക' എന്നീ കൃതികള്‍ ഇoഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ടി .ഡി ചലച്ചിത്രരംഗത്തും സ്വന്തം വ്യക്തിമുദ്ര അടയാളപ്പെടുത്തിയിട്ടുണ്ട്. 'ഭ്രമയുഗം', 'ബള്‍ട്ടി' എന്നീ ചിത്രങ്ങള്‍ക്ക് സംഭാഷണവും 'ഓള് ' എന്ന ചലച്ചിത്രത്തിന് തിരക്കഥയും തയ്യാറാക്കിയിട്ടുണ്ട്.
വൈസ് പ്രസിഡണ്ട് സതീഷ് മാടമ്പത്ത് കാര്യപരിപാടികള്‍ വിശദീകരിച്ചു: 2026 ആഗസ്ത് 16, 4മണിക്ക് 2850 Parent Ave, Warren Orthodox Church ഹാളില്‍ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ചടങ്ങില്‍, മിലന്റെ സ്ഥാപക പ്രസിഡണ്ട് ഡോ. സുരേന്ദ്രന്‍ നായരുടെയും, ട്രഷറര്‍ പുരുഷോത്തമന്‍ നായരുടെയും അനുസ്മരണം മുന്‍ പ്രസിഡണ്ട് മാത്യു ചെരുവില്‍ നിര്‍വ്വഹിക്കും. മുന്‍ പ്രസിഡണ്ട് തോമസ് കര്‍ത്തനാള്‍ മിലന്റെ 27വര്‍ഷത്തെ സാഹിത്യപരമായ സംഭാവനകളെപ്പറ്റി അവലോകനം നടത്തും.
സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍ക്കുളം ടി.ഡിയെ പരിചയപ്പെടുത്തും. ടി.ഡി 'അമേരിക്കന്‍ മലയാള സാഹിത്യം മുഖ്യധാരയിലെത്താന്‍ എന്തെല്ലാം വേണം.' എന്ന വിഷയത്തെപ്പറ്റി സംസാരിക്കും.
തുടര്‍ന്ന് ഡിട്രോയിറ്റിലും പരിസരത്തുമുള്ള ഗ്രന്ഥകര്‍ത്താക്കളെ വേദിയിലേക്ക് ക്ഷണിച്ചു പരിചയപ്പെടുത്തും. ശേഷം നിലവിലുo മുമ്പുമുള്ള മിലന്‍ പ്രസിഡന്റുമാരേയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പുരസ്‌ക്കാര ജേതാക്കളേയും ആദരിക്കും.
ഇതോടൊന്നിച്ചുള്ള കലാപരിപാടികള്‍ക്കൊപ്പം കാവ്യാലാപനവും ഗാനാലാപനവും ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക്:
ആന്റണി മണലേല്‍: 586 610 9165
അബ്ദുള്‍ പുന്നയൂര്‍ക്കുളം: 586 636 2058
സതീഷ് മാടമ്പത്ത്: 248 633 3817
ജോയന്റ് സെക്രട്ടറി ജൈമോന്‍: 248 961 8798
ട്രഷറര്‍ മനോജ് കൃഷ്ണന്‍: 248 952 5177