Image

അവാർഡ് വിഴുങ്ങികൾ (ഓട്ടൻതുള്ളൽ: ജോൺ ഇളമത)

Published on 05 August, 2026
അവാർഡ് വിഴുങ്ങികൾ (ഓട്ടൻതുള്ളൽ: ജോൺ  ഇളമത)

സാഹിത്യത്തിൻ പേരുപറഞ്ഞ്

അവാർഡുകൾ വാരിക്കൂട്ടും

കുടിയേറ്റക്കാർ!

 
തമ്മിൽ തമ്മിൽ കലഹിച്ച്

കലപല എഴുതിക്കൂട്ടി

തമ്മിലടിച്ചു വീമ്പു

പറഞ്ഞൊരു  ഒരു കൂട്ടർ


                           സാഹിത്യത്തി…….


അക്ഷരം അറിയാത്തവൻ

ഒക്കെ എഴുതി കൂട്ടി

ഡിക്ഷണറി നോക്കി

എഴുതി കൂട്ടി


                          സാഹിത്യത്തി…….


സാഹിത്യത്തിന് കുലപതികൾ

വായന ഇല്ലാത്ത ഒരു കൂട്ടം

വിടുവാ പറഞ്ഞു നടന്നു

വിഡ്ഢികളായി നടന്നിടുന്നു


                          സാഹിത്യത്തി……


അവാർഡ് വിഴുങ്ങികൾ

എവിടെയും എത്തും

കാശിനു കൊള്ളാത്ത

കീർവാണവും ഒക്കെ എഴുതി


                          സാഹിത്യത്തി…….


എന്തിനു പറയട്ടെ ഇവിടെ

അവാർഡ് വിഴുങ്ങികൾ

എവിടെയും അങ്ങനെ

വീമ്പു പറഞ്ഞു നടന്നീടുന്നു!


                         സാഹിത്യത്തി….. 

Join WhatsApp News
Paul Kaduthuruthy 2026-08-05 04:26:56
സാമാന്യമായ ഒരു പ്രാസമോ താളബോധമോ പോലും തുളുമ്പാത്ത നുള്ളിപ്പെറുക്കിക്കൂട്ടിയ കുറെ വാക്കുകൾ എഴുതി കൂട്ടുന്നതല്ല കവിതയും തെയ്യപ്പാട്ടും... ഇതെഴുതിയ മാന്യദേഹം പല അവാർഡുകളും സ്വീകരിച്ച മനുഷ്യനാണല്ലോ, ചിലപ്പോൾ ആത്മ വിമർശനാർത്ഥം എഴുതിയ കൃതിയായിരിക്കും 😂
വർക്കിച്ചൻ 2026-08-05 08:05:54
ഇതൊന്നും വായിക്കാൻ ആളുകൾ ഇല്ലേ?. ആദ്യമായി ഇത്തരം കവിതകൾ ഒക്കെ ഒന്ന് വന്നു വായിക്ക്?. എന്നിട്ട് പോയി, ആരെയെങ്കിലും പോയി സ്വാധീനിച്ചോ, ചാക്കിട്ടോ അവാർഡുകൾ, പൊന്നാടുകൾ ഒക്കെ വാരി കൂട്ടാൻ നോക്ക്?. ഒരു അവാർഡ് കിട്ടിയാൽ, ആഅവാർഡ് പൊക്കിപ്പിടിച്ച് അതിൻറെ ക്രെഡിറ്റിൽ മറ്റ് അനവധി അവാർഡുകൾ വെട്ടിപ്പിടിച്ച്, Rather അവാർഡുകളിൽ ട്രോഫികളിൽ . മുത്തമിടാം. അന്തരിച്ച സിനിമാനടൻ ജയൻ ഒരു ഡയലോഗ് വെച്ച് കാച്ചിയ മാതിരി " ഒരു അവാർഡ് ഒന്ന് കിട്ടിയിരുന്നെങ്കിൽ അതേ കേറി ഒരു മുത്തം ഇടാമായിരുന്നു'. ഇളമതാ സാറേ, സാറൊക്കെ എത്ര എഴുതി കൂട്ടിയാലും, എത്ര കിടന്നു തുള്ളിയാലും, യാതൊരു ഫലവുമില്ല, വല്ല അവാർഡും കരസ്ഥമാക്കണമെങ്കിൽ, അവാർഡിന് മാർക്കിടുന്നവരെ, ആ ജൂനിയർ കൊച്ചന്മാരെ, ഒന്ന് ചൊറിഞ്ഞു പൊക്കി എങ്ങനെയെങ്കിലും സ്വാധീനിക്കുക. എന്നാൽ അവാർഡ് കിട്ടും. അല്ലെങ്കിൽ അവാർഡ് കൊടുക്കുന്ന ആ ജൂനിയർ കമ്മിറ്റി എഴുത്തുകാരെ കൈയും മെയ്യും മറന്ന്, തൊഴുകുക, വല്ലതും പോക്കറ്റിൽ ഇട്ടു കൊടുക്കുക. ഇത്തരം മയക്കു വെടികൾ നൽകിയാൽ അവർ മയങ്ങുമായിരിക്കും.
Jayan Varghese 2026-08-05 14:35:23
പിടിച്ച ചുണ്ടെലിയെ വീടിനു മുന്നിൽത്തന്നെ പ്രദർശിപ്പിക്കണം എന്ന പൂച്ചകളുടെ ജന്മ ശീലത്തിനെ ‘ പൂച്ചസിൻഡ്രോം ‘ എന്നാണു വിളിക്കുന്നതെന്ന് ഹൂസ്റ്റണിലെ ബഹുമാന്യനായ ജോൺ മാത്യുവിനെ വായിച്ചിട്ടാണ് ഞാനറിഞ്ഞത്. ഇങ്ങനെ വരുമ്പോൾ കപ്പക്കാട്ടിൽ നിന്ന് തുരപ്പന്മാരെ പിടിച്ച മിടുക്കൻ പൂച്ചകളേയും പൂച്ച സിൻഡ്രോം എന്ന പൊതു ബാനറിന്നടിയിൽ ഒതുക്കി സാമാന്യവൽക്കരിക്കാൻ ചുണ്ടെലി പിടുത്തക്കാർക്ക് സാധിക്കുന്നു. വളരണമെങ്കിൽ അത് ഞാനായിരിക്കണം- അല്ലെങ്കിൽ ആർക്കും വേണ്ട എന്ന തന്ത്രം ? അകത്തെ പ്ലാൻ അറിയുന്നവർ വളരെ വിരളമാണ്. ജയൻ വർഗീസ്.
രാമൻ കുഞ്ചൻ നമ്പ്യാർ 2026-08-07 01:54:26
ചുമ്മാ വായ പൊളിച്ചിരുന്നൽ അവാർഡ് കിട്ടുകയില്ല. വായിൽ ഈച്ചയും പാറ്റയും കയറി എന്നും ഇരിക്കും. തുള്ളി കൊണ്ടിരുന്നാലും, തുള്ളൽ പാട്ട് എഴുതിയാലും അവാർഡ് കിടക്കമാട്ടെ. മാർക്കിടുന്നവരെ, അതായത് മാർക്കീടുന്ന ആ കൊച്ചു സാഹിത്യകാരന്മാരെ വിളിച്ചു ചൊറിഞ്ഞു കൊടുത്തിരുന്നെങ്കിൽ ഏതു സീനിയർ റൈറ്റേഴ്സ്, അല്ലെങ്കിൽ ഏത് ജൂനിയർ റൈറ്റേഴ്സ് ഒക്കെ സമ്മാനം കിടക്കുമായിരുന്നു. " ഇനിയിപ്പോൾ പാടാം പാടാം.. പണ്ട് അങ്കം വെട്ടിയ കഥകൾ." പിന്നെ Ponal പോകട്ടും പോടാ ഇന്ധ ഭൂമിയിൽ വിലയായി . ബാക്കി പൂരിപ്പിക്കുക. അവിടെ FOMA സമ്മേളനത്തിൽ, മലയാളം സോവിനീരും, മലയാള സാഹിത്യ സമ്മേളനവും , സാഹിത്യ പുരസ്കാരങ്ങളും ഒന്നുമില്ലായിരുന്നു എന്നാണ് കേട്ടത്?. അത് ഒരു അർത്ഥത്തിൽ നന്നായി കാരണം കുറച്ചു കൂടി അനർഹർക്ക് അവർ സമ്മാനദാനങ്ങൾ നടത്തുമായിരുന്നു. അത് ഒഴിവാക്കി കിട്ടി. സന്തോഷം. ഇനി കിടന്നു തുള്ളിക്കോ, ശരീരം അനങ്ങട്ടെ. അങ്ങനെ ആരോഗ്യം എങ്കിലും വർദ്ധിപ്പിക്കാം. എന്ത് എഴുതിയിട്ടും ഒരു കാര്യവുമില്ല. താങ്കൾക്ക് പണ്ടുകാലത്ത് ഏതാണ്ടൊക്കെ കിട്ടിയിരുന്നല്ലോ. പക്ഷേ ഒരു അവാർഡും വിഴുങ്ങരുത് കേട്ടോ?. വിഴുങ്ങിക്കഴിഞ്ഞാൽ അത് വൈറ്റിൽ കിടക്കും. അത് കക്കൂസിൽ പോലും വിസർജിച്ചു എന്നു വരികയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക