Image

ഇ-മലയാളിയുടെ ആഗോള ഓണപ്പാട്ട്/കവിതാ മത്സരം

Published on 05 August, 2026
ഇ-മലയാളിയുടെ ആഗോള ഓണപ്പാട്ട്/കവിതാ  മത്സരം

ഈ വർഷം    ഓണം ആഗസ്റ്റ് 26നാണു. ഓണ ഇലയിൽ അക്ഷരങ്ങളെകൊണ്ട് ഒരു സദ്യ ഒരുക്കുക. മലയാളി എഴുത്തുകാരിൽ നിന്നും ഓണപ്പാട്ടുകൾ /കവിതകൾ ക്ഷണിക്കുന്നു.  ഇന്നു മുതൽ ആഗസ്ത് 20 വരെ നിങ്ങൾക്ക് നിങ്ങളുടെ രചനകൾ അയയ്ക്കാം. ഓണദിവസം ഇ-മലയാളിയുടെ പ്രത്യേക ഫോൾഡറിൽ എല്ലാ കവിതകളും/പാട്ടുകളും  സമാഹരിച്ച് പ്രസിദ്ധീകരിക്കും. രചനകൾ അയക്കുമ്പോൾ "ഇ-മലയാളിയുടെ ഓണപ്പാട്ടുകൾ/കവിതകൾ" എന്ന് സൂചിപ്പിക്കുക.  

രചനകൾ അയക്കേണ്ട വിലാസം mag.emalayalee@gmail.com

നിങ്ങളുടെ സംശയങ്ങൾ ഈ ഈമെയിലിലേക്ക് എഴുതി ചോദിക്കാം. പതിനാറു മുതൽ ഇരുപത് വരി വരെയാകാം. മുമ്പ് പ്രസിദ്ധീകരിച്ചത് ആകരുത്. രാഷ്ട്രീയമോ, മതപരമോ ആയ ആക്ഷേപങ്ങൾ ഉണ്ടാകരുത്. നിങ്ങളുടെ പേരും ഫോട്ടോയും ഇമെയിൽ/വാട്സാപ്പ് വിവരങ്ങളും ഉൾപ്പെടുത്തണം. പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന നല്ല രചന/രചനകൾ സമ്മാനത്തിന് പരിഗണിക്കുന്നതാണ്.

പതിവുപോലെ ഇ-മലയാളിയുടെ ഓണപംക്തി ഉണ്ടായിരിക്കും.അതിലേക്ക് നിങ്ങളുടെ രചനകൾ (ഓണപ്പൂക്കളം പടങ്ങൾ, പാചകവിധികൾ, കഥകൾ, നർമ്മം, ലേഖനങ്ങൾ, കവിതകൾ തുടങ്ങിയവ) ആഗസ്റ്റ് 15 മുതൽ അയക്കാവുന്നതാണ്. ഇതെല്ലാം editor@emalayalee.com ഈ ഇമെയിലിലേക്ക് അയക്കുക.

സ്നേഹത്തോടെ 
ഇ മലയാളി ടീം
 

ഇ-മലയാളിയുടെ ആഗോള ഓണപ്പാട്ട്/കവിതാ  മത്സരം
Join WhatsApp News
Sudhir Panikkaveetil 2026-08-05 12:36:23
നമ്മുടെ മാതാവ് കൈരളി പണ്ടൊരു പൊന്മണി പൈതലായ് വാണ കാലം പാടിയിരുന്ന പഴംകഥ പാട്ടുകൾ പാൽകുഴമ്പാല്ലോ ചെകിട്ടിനെല്ലാം ഗൃഹാതുരത്തമുള്ള അമേരിക്കൻ മലയാളികൾ പാടിക്കൊണ്ടിരിക്കും. നമുക്ക് കാതോർക്കാം. ഭാഷയും സംസ്കാരവും വളർത്തുന്നതിൽ ഇ മലയാളി ചെയ്യുന്ന സേവനങ്ങൾ ഇവിടത്തെ സംഘടനകൾ കാണുന്നുണ്ടായിരിക്കും. അവാർഡ് കൊടുത്ത് മാന്യത കളയേണ്ട എന്ന ചിന്താഗതിയിലായിരിക്കും. ഹാ.ഹാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക