
ബാലൻ ; ഈ സിനിമയിലെ ഏറ്റവും ബ്രില്ല്യൻ്റായ detailing എന്താണെന്ന് അറിയാമോ?
ഇതിലെ ബാലൻ ഒരിക്കലും ഒന്നും ആവശ്യപ്പെടുന്നില്ല നിർബന്ധം പിടിക്കുന്നില്ല .എവിടേക്ക് പോകണം ആരെ വിശ്വസിക്കണം എന്ത് പേര് പറയണം, തീരുമാനിക്കുന്നത് അവന്റെ അമ്മ. അവർ ഒരിക്കലും അവനെ പ്രായത്തിനൊത്ത രീതിയിൽ വളർത്തുന്നില്ല.കളിക്കാൻ വിടുന്നില്ല.ലോകം കണ്ടുപഠിക്കാൻ വിടുന്നില്ല.
തെറ്റുകൾ ചെയ്യാൻ പോലും അവസരം നൽകുന്നില്ല.പകരം,എങ്ങനെ കള്ളം പറയണം
എങ്ങനെ സംശയം തോന്നിക്കാതെ പെരുമാറണം എപ്പോൾ ഓടണം
എപ്പോൾ മിണ്ടാതിരിക്കണം തുടങ്ങി ഒരു മുതിർന്ന മനുഷ്യന് വേണ്ട survival skills ആണ് പഠിപ്പിക്കുന്നത്.ആദ്യകാഴ്ചയിൽ ഇത് ഒരു അമ്മയുടെ സംരക്ഷണമായോ മകന്റെ obedience ആയോ തോന്നും.പക്ഷേ, മനഃശാസ്ത്രത്തിൽ ഇതിന് മറ്റൊരു പേരുണ്ട്.Institutionalisation.
വർഷങ്ങളോളം സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്ന ഒരാൾ, സ്വാതന്ത്ര്യം കിട്ടിയാലും സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ഭയപ്പെടുന്ന അവസ്ഥ .ജയിലിൽ കഴിഞ്ഞ തടവുകാരിലും, ദീർഘകാല പീഡനം അനുഭവിച്ചവരിലും കാണുന്ന ഒരു mental condition . ചിത്രത്തിൽ അതാണ് അമ്മയിൽ നിന്ന് മകനിലേക്ക് പകരുന്നത്.അതുകൊണ്ടാണ് അവൻ ലോകത്തെ അറിയാൻ ശ്രമിക്കാത്തത്.
ചില ജയിലുകൾക്ക് മതിലുകളില്ല.
അവ മനുഷ്യരുടെ മനസ്സിലാണ് പടുത്തുയർത്തപ്പെടുന്നത്.
അമ്മ അവനെ ചോദ്യങ്ങൾ 'ചോദിക്കാതിരിക്കാനും' പഠിപ്പിച്ചു.
"എന്തിനാ നമ്മൾ ഓടുന്നത്?
എന്തിനാ പേര് മാറ്റുന്നത്?
എന്തിനാ ഇവിടെ നിൽക്കാൻ പറ്റാത്തത്? എന്റെ അച്ഛൻ ആരാ?"
ഇങ്ങനെയൊന്നും അവൻ ചോദിക്കുന്നെയില്ല .കാരണം ചോദ്യം ചോദിക്കുന്ന കുട്ടി ഉത്തരങ്ങൾ തേടിത്തുടങ്ങിയാൽ അമ്മ പണിത ലോകം മുഴുവൻ തകർന്നുപോകും.ഒരു ആറ് വയസ്സുകാരന്റെ തലച്ചോറിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ചിന്തകളാണ് അവിടെ നിറച്ചുകൊടുക്കുന്നത്.അവൻ കൗതുകം കാണിക്കാറില്ല. ബാല്യം അവനിൽ നിന്ന് മോഷ്ടിക്കപ്പെട്ടിട്ടില്ല. അത് തുടങ്ങാൻ പോലും അനുവദിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം !
അതുകൊണ്ടാകും 'ബാലൻ the boy ' ൽ നമ്മൾ ഒരിടത്തും ഒരു 'ബാലനെ' കാണാത്തത്. 'പ്രായത്തിൽ കുട്ടി,മനസ്സിൽ ജീവിക്കാൻ മാത്രം പരിശീലിപ്പിക്കപ്പെട്ട ഒരാൾ'.സ്വന്തം വഴി തിരഞ്ഞെടുക്കാൻ അറിയാത്ത കുട്ടിക്ക് സ്വാതന്ത്ര്യവും മറ്റൊരു തടവാണല്ലോ.
ചുരുക്കത്തിൽ,സ്വാതന്ത്ര്യം കിട്ടിയിട്ടും, മനസ്സ് ഇപ്പോഴും ജയിലിൽ തന്നെ തുടരുന്ന രണ്ട് മനുഷ്യരുടെ കഥയാണ് ബാലൻ.