Image

സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ; 'അമ്മ'യുടെ തലപ്പത്തേക്കില്ലെന്ന് മോഹൻലാൽ

Published on 04 August, 2026
സംഘടനയിലെ  പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ; 'അമ്മ'യുടെ  തലപ്പത്തേക്കില്ലെന്ന് മോഹൻലാൽ

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്ന് മോഹൻലാൽ. താൻ സംഘടനയുടെ തലപ്പത്തേക്കില്ലെന്നും അമ്മയിൽ ഇടപെടില്ലെന്നും താരം വ‍്യക്തമാക്കി. ഒരു പ്രമുഖ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്. ജൂൺ‌ 21ന് സംഘടനയുടെ ജനറൽ ബോഡി യോഗത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മല്ലിക സുകുമാരൻ അടക്കം നിരവധി പേർ അംഗത്വത്തിൽ നിന്നും രാജിവച്ചിരുന്നു. Horticulture

അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ വാർഷിക കണക്ക് അവതരിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ ചർച്ചകൾ തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അംഗങ്ങൾ രാജിവച്ചത്. അമ്മയിൽ നിന്നും രാജിവച്ചവരെ തിരിച്ച് സംഘടനയിലേക്ക് എത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി വ‍്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക