
വെറും ഒച്ചയല്ല മനുഷ്യ ശബ്ദം
അൽഭുത സിദ്ധിയുള്ള ഔഷധം
കേൾക്കാൻ ഇമ്പമുള്ളതാവണം ശബ്ദം
പ്രതീക്ഷയുണർത്തുന്ന തരംഗമായി
മനസ്സിന്റെ ഭാരം കുറയ്ക്കണം
വാക്കുകൾക്ക് ശക്തിയുണ്ടാവണം
അസത്യത്തെ മുറിക്കാൻ ;മൂർച്ചയുണ്ടാവണം
ഹൃദയത്തെ കീറി മുറിക്കുന്ന വാളായി
ജീവനെ നശിപ്പിക്കും മൂര്ച്ചയരുത്
വാക്കുകൾ ശാപവർഷങ്ങളാക്കി
ജീവിതം നരക തുല്യമാക്കരുത്
മുറിവുകൾ ഉണക്കും.മരുന്നായി
അനുഗ്രഹ വര്ഷങ്ങളാവണം
അധരത്തിൽ വിരിയും വാക്കുകൾ
ആപത്ത് വരുത്തുന്നതാവരുത്
കുട്ടികൾ നേരിന്റെ കണ്ണാടികൾ;
നേരായത് മാത്രം അവർക്കു മുമ്പിൽ
അതുതന്നെ കുട്ടികൾതൻ ബാലപാഠം
മുതിർന്നവർ പഠിച്ചിടേണ്ട ആദ്യപാഠം
വിദ്യാർത്ഥികളുടെ തീപ്പൊരിശബ്ദം
ഒരുനാൾ സത്യത്തിന്റെ തീപ്പന്തമാവും
അവഗണിക്കപ്പെട്ട സ്വരങ്ങൾ
ഇടിമുഴക്കമാവാൻ അധികനാൾ വേണ്ട
രോഷാഗ്നി വെള്ളം ചീറ്റിയാൽ അണയില്ല
പിഴവ് വരുത്തുന്നത് മുതിർന്നവർ
പഴി കേൾക്കുന്നത് ജെൻസികൾ
അടിവാങ്ങുന്നവർ തിരിച്ചടിക്കും
ഒന്നോർത്താൽ ആവർത്തനമല്ലോ ചരിത്രം