Image

തണൽമരച്ചുവട്ടിലെ ആവി (കഥ: അഷ്‌റഫ് കാളത്തോട്)

Published on 04 August, 2026
തണൽമരച്ചുവട്ടിലെ ആവി (കഥ:  അഷ്‌റഫ് കാളത്തോട്)

ഇടവഴിയിലെ പെരുമഴക്കാലം ഒടുങ്ങി, വശങ്ങളിലെ കൈതക്കാടുകളിൽനിന്ന് നനഞ്ഞ മണ്ണിന്റെയും ചീവീടുകളുടെയും വാസന ഉയർന്നുവരുന്നൊരു സന്ധ്യയായിരുന്നു അത്. നിഴലുകൾ നീണ്ടുനീണ്ട് വന്ന് മാവിലക്കാട്ടിലേക്ക് പടരുമ്പോൾ, അങ്ങാടിയിലെ മുറുക്കാൻ കടയ്ക്ക് മുന്നിലെ തെരുവ് വിളക്ക് മങ്ങിത്തുടങ്ങിയിട്ടുണ്ടായിരുന്നു.

കാറ്റിൽ ഉലയുന്ന ചായക്കടയുടെ ഓലമേൽക്കൂരയ്ക്ക് കീഴിൽ, അപ്പോഴും റേഡിയോയിൽ നിന്ന് പ്രവാചക ശബ്ദം പോലെ ചാനൽ അവതാരകന്റെ അട്ടഹാസം ഒഴുകിയെത്തി. സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചും, സൈബർ ലോകത്തെ വിഷപ്പുകകളെക്കുറിച്ചുമുള്ള തർക്കങ്ങളായിരുന്നു അവിടെ അലയടിച്ചിരുന്നത്.

തിണ്ണയുടെ കോണിലിരുന്ന് മാമദ് ചുണ്ടിൽ ഒതുക്കിവെച്ച മുറുക്കാൻ ചാറ് ദൂരേക്ക് തെറിപ്പിച്ചു തുപ്പി. നെഞ്ചിൽ കെട്ടിക്കിടന്ന കനലമർത്തിക്കൊണ്ട് അവൻ ഉറക്കെ പറഞ്ഞു:

"അവൾക്ക് കുണ്ടിയും മുലയും കാണിച്ചൂടെ... കാണേണ്ടാത്തവർക്ക് കണ്ണുപൊത്തിക്കൂടെ..."

വന്ന അരിശം മുഴുവൻ ആ വാക്കുകളിൽ മുറ്റിനിൽപ്പുണ്ടായിരുന്നു. ചായക്കടയിലെ പുകപ്പടലങ്ങൾക്കിടയിലൂടെ മാമദ് അവിടുള്ളവരെ ഒന്നമർത്തി നോക്കി. അതിനുശേഷം, ഫോൺ സ്‌ക്രീനിലെ ഹനാന്റെ മദാലസ ഭാവം തുളമ്പുന്ന ഫോട്ടോയിലേക്ക് കണ്ണുതുറിപ്പിച്ചു നോക്കി വല്ലാതെ ആസ്വദിച്ചുനിൽക്കുന്ന മാമദിന്റെ നില്പ് ബഷീറിന് ഒട്ടും പിടിച്ചില്ല.

ബഷീർ കടയിലെ പുകമറയ്ക്കുള്ളിൽനിന്ന് ഇറങ്ങിവന്ന് അല്പം മുഷിപ്പോടെ പറഞ്ഞു: "മാമദേ, താൻ വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വലിയ തത്ത്വം പറയുകയാണോ, അതോ ആ ഫോട്ടോയിൽ നോക്കി ലയിച്ചുനിൽക്കുകയാണോ? ഈ ഇരട്ടത്താപ്പാണ് ഇവിടുത്തെ ഏറ്റവും വലിയ കുഴപ്പം!"

"താൻ കാര്യമറിയാതെ സംസാരിക്കരുത് ബഷീറേ," മാമദ് തിണ്ണയിലെ പഴകിയ മരപ്പലകയിലേക്ക് ചാരിയിരുന്ന് ശബ്ദം ഒരല്പം ഉറപ്പിച്ചു. "ഒരു സൗന്ദര്യത്തെയോ ചിത്രത്തെയോ ഒരാൾ കാണുന്നതും, അതിനുതാഴെ വെറുപ്പു തുപ്പുന്നതും രണ്ടും രണ്ടാണ്. ഏതൊരു മനുഷ്യനും തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനും സ്വന്തം വഴി തിരഞ്ഞെടുക്കാനും അവകാശമുണ്ട്. നമ്മളൊരു നാടിന്റെ മക്കളെ കഷ്ടപ്പാടിൽ സഹായിക്കുന്നത് അവരെ ആയുസ്സ് മുഴുവൻ നമ്മുടെ അടക്കിവാഴലിന് കീഴിൽ നിർത്താനല്ല. സഹായം എന്നത് ഒരു മനുഷ്യനോട് കാണിക്കുന്ന കരുണയാണ്, അല്ലാതെ അയാളുടെ മേലുള്ള ഉടമസ്ഥാവകാശമല്ല!"

മൂക്കിലേക്ക് വീണ കട്ടിക്കണ്ണട വിരലുകൊണ്ട് കയറ്റിവെച്ച് ഗോപാലൻ നായർ നീട്ടി മൂളി. "അതൊക്കെ ശരി തന്നെ മാമദേ, പക്ഷേ പൊതുഇടത്തിന് ചില മര്യാദകളൊക്കെ വേണ്ടേ? ഒരു കാലത്ത് നമ്മളൊക്കെ നെഞ്ചേറ്റിയ പെണ്ണല്ലേ അത്? അങ്ങനെയൊരാൾ പെട്ടെന്ന് മാറുമ്പോൾ ജനങ്ങൾക്ക് വിഷമം തോന്നില്ലേ?"

"വിഷമം തോന്നാം ഗോപാലാ," മാമദ് ശാന്തനായി പറഞ്ഞു. "പക്ഷേ ആ വിഷമം അധിക്ഷേപമായും വെറുപ്പായും സോഷ്യൽ മീഡിയയിൽ ചീറ്റുന്നത് ശരിയാണോ? ഇന്നലെ വരെ പട്ടിണികിടന്ന ഒരു പെൺകുട്ടി സ്വന്തം കാലിൽ നിലയുറപ്പിച്ചു, അവൾക്കിഷ്ടമുള്ള വഴിയിലൂടെ നടക്കുന്നു. അത് കാണുമ്പോൾ ലജ്ജിച്ച് തലകുനിക്കേണ്ടത് അവളല്ല, മറിച്ച് 'ഞങ്ങൾ സഹായിച്ചതുകൊണ്ട് നീ ഞങ്ങൾ പറയുന്നതുപോലെ ജീവിക്കണം' എന്ന് ബ്ലാക്ക്മെയിൽ ചെയ്യുന്ന മനുഷ്യരാണ്."

അപ്പോഴാണ് സാനു തന്റെ സ്മാർട്ട്‌ഫോണിന്റെ വെളിച്ചത്തിലേക്ക് കണ്ണുംനട്ട് കമന്റ് ബോക്സിലെ അഴുക്കുകൾ വായിക്കാൻ തുടങ്ങിയത്. മാമദ് അവനിൽനിന്ന് ആ ഫോൺ പിടിച്ചടക്കി.

"അയ്യോ! ഇതിലും ഭേദം അവൾ തുണി അഴിച്ചിട്ടു നിൽക്കുന്നതാ... അതിലും കടുത്തുപോയി ഈ കമന്റുകൾ!" മാമദ് ആളുകൾ എഴുതിവിട്ട അധിക്ഷേപങ്ങൾ ഓരോന്നായി ഉറക്കെ വായിച്ചു:

"'വന്ന വഴി മറക്കരുത്, അഹങ്കാരം ആപത്തിന് വഴിവെക്കും', 'ലക്ഷണം കണ്ടിട്ട് ഉടനെ ജിഹാദിയാകും', 'പൊതുഇടത്തിൽ മാന്യത വേണം, കക്കൂസിൽ പോയി തുണിയില്ലാതെ നിന്നോണം'... ഹും, വലിയ സാസ്‌കാരിക രക്ഷകർ! ഇതൊക്കെ പോരെങ്കിൽ 'മീൻകാരി അലവലാതി', 'പണം വന്നപ്പോൾ തുണി ഊരിയെറിഞ്ഞു' എന്നൊക്കെ വംശീയമായ അധിക്ഷേപങ്ങൾ വേറെ! സഹായിച്ചു എന്ന പേരിൽ ഒരാളുടെ വസ്ത്രസ്വാതന്ത്ര്യം വരെ പണയം വെക്കാൻ നോക്കുന്ന ഈ ജനാധിപത്യം എത്ര വികൃതമാണ്!"

കേട്ടുനിന്ന ബഷീർ ആവിപറക്കുന്ന ചായക്കപ്പ് മേശപ്പുറത്തേക്ക് വെച്ച് ഒരു ദീർഘനിശ്വാസമയച്ചു.

"മാമദേ, ഇതൊന്നുമല്ല ഇവിടുത്തെ യഥാർത്ഥ പ്രശ്നം," ബഷീർ മാമദിന്റെ കയ്യിലെ ഫോണിലേക്ക് ചൂണ്ടി. "ഈ കുന്താണ്ടം എന്ന് മനുഷ്യന്റെ കയ്യിൽ വന്നോ, അന്ന് മുതൽ തുടങ്ങിയതാ ഈ കണ്ണുകടിയും അസൂയയും. മനുഷ്യൻ നേർക്കുനേർ നിന്ന് സംസാരിക്കേണ്ട സ്ഥാനത്ത്, ഇതിൽ ഒളിച്ചിരുന്ന് വിഷം തുപ്പുകയാണ്. ഇത് വലിച്ചെറിഞ്ഞാൽ തീരുന്ന നഗ്നതയേ ഇവിടുള്ളൂ, അല്ലാതെ വസ്ത്രത്തിന്റെ കുഴപ്പമൊന്നുമല്ല!"

ബഷീറിന്റെ വാക്കുകൾ അങ്ങാടിയിൽ വീണലിഞ്ഞ നിശബ്ദതയിൽ അലതല്ലി. മാമദ് തന്റെ കയ്യിലിരുന്ന സ്മാർട്ട്‌ഫോണിലേക്ക് നോക്കി. അതിൽനിന്ന് അപ്പോഴും പലവിധ നീലവെളിച്ചങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു. വസ്ത്രത്തിന്റെ പേരിൽ, സ്വകാര്യതയുടെ പേരിൽ മനുഷ്യർ പരസ്പരം വാക്കുകൾ കൊണ്ട് കൊത്തിപ്പറിക്കുന്ന ആ ഡിജിറ്റൽ ലോകത്തോട് മാമദിന് കടുപ്പമേറിയ അറപ്പ് തോന്നി.

ഒന്നും പറയാതെ, സ്വന്തം വിരലുകൾക്കിടയിലിരുന്ന ആ ഫോൺ മാമദ് ദൂരേക്ക് എറിഞ്ഞു.

റോഡരികിലെ പൊന്തക്കാടുകൾക്കിടയിലേക്ക് അത് ചെന്നു വീഴുമ്പോൾ സന്ധ്യയുടെ ഇരുട്ടിൽ ആ വെളിച്ചം സ്വയം അണഞ്ഞുപോയി. മാമദ് തിരിഞ്ഞുനടന്നു.

"സ്വാതന്ത്ര്യം എന്നത് ഈ ചില്ലുകൂട്ടിലെ ലൈക്കുകളിലും കമന്റുകളിലും അളക്കേണ്ട ഒന്നുമല്ല ബഷീറേ..." തിരിഞ്ഞുനടക്കുമ്പോൾ മാമദിന്റെ സ്വരത്തിൽ മഴക്കാലത്തിന്റെ തണുപ്പുണ്ടായിരുന്നു.

പാടത്തുനിന്ന് വീശിയടിച്ച തണുത്ത കാറ്റിൽ വഴിയിലുടനീളം ഇലകൾ പാറിവീണു. തിണ്ണയിലിരുന്നവർ സ്വന്തം ഫോണുകളിലേക്ക് നോക്കാൻ മടിച്ച്, ആ ഇരുട്ടിലേക്ക് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക