Image

തുടക്കത്തില്‍ ലാലേട്ടന്‍ റഫറന്‍സുകള്‍ ഇല്ല, പുട്ടിന് പീര പോലെ കുറച്ച് സംഘട്ടനം സിനിമയില്‍ ഉണ്ട്: ജൂഡ് ആന്തണി ജോസഫ്

Published on 04 August, 2026
തുടക്കത്തില്‍ ലാലേട്ടന്‍ റഫറന്‍സുകള്‍ ഇല്ല, പുട്ടിന് പീര പോലെ കുറച്ച് സംഘട്ടനം സിനിമയില്‍ ഉണ്ട്: ജൂഡ് ആന്തണി ജോസഫ്

 

വിസ്മയ മോഹന്‍ലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന സിനിമയാണ് തുടക്കം. ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ജൂഡ്. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ ഒരുപാട് സിനിമകളില്‍ മോഹന്‍ലാല്‍ റഫറന്‍സുകള്‍ ഞാന്‍ വെച്ചിട്ടുണ്ട്. തുടക്കത്തില്‍ ലാലേട്ടന്‍ തന്നെ വന്നതുകൊണ്ട് റഫറന്‍സ് ഒന്നും വെക്കേണ്ടിവന്നില്ല. ആക്ഷന്‍ സിനിമയാണ് തുടക്കം എന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ആക്ഷനും ഉണ്ട്. പുട്ടിന് പീര പോലെ കുറച്ച് സംഘട്ടനം ഈ സിനിമയില്‍ ഉണ്ട്. ഇതൊരു ആക്ഷന്‍ സിനിമയല്ല', ജൂഡിന്റെ വാക്കുകള്‍.

ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക