
തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി ആണ്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം ആദിക് രവിചന്ദ്രനൊപ്പം നടന്‍ വീണ്ടും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
'ഡെയര്‍ ഡെവിള്‍' എന്നാണ് സിനിമയുടെ പേര്. അജിത് നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് ശാലിനി അജിത് കുമാറാണ്. സിനിമയ്ക്ക് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദറാണ്. തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല്‍ ഡ്രാമയിലായിരിക്കും ചിത്രമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ട്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും പങ്കുവെച്ചിട്ടില്ല.
അതേസമയം, ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്.