
സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേല്‍ വീണ്ടും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകര്‍. 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഓഗസ്റ്റ് 14 ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്‍ ഭാഗമായി നടന്ന ഇവന്റില്‍ തന്റെ പഴയ ക്രഷ് ആയിരുന്നു സൂര്യ എന്ന് പറയുകയാണ് മമിത.
'എന്താണ് പറയേണ്ടതെന്നറിയില്ല. ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങളിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. കുട്ടിക്കാലം മുതലുള്ള എന്റെ ക്രഷാണ് സൂര്യ സാര്‍. ഗജിനി കണ്ടപ്പോള്‍ ആരംഭിച്ചതാണ് അദ്ദേഹത്തോടുള്ള ആരാധന. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ നേരത്തെ അഭിനയിക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ അന്ന് ആ സിനിമ നടക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷം. താങ്കളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. താങ്കളുടെ അച്ചടക്കം, ഒരു സീനിനെ സമീപിക്കുന്ന രീതി, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമുള്ള പെരുമാറ്റം. എല്ലാം നല്ലൊരു ഇന്‍സ്പിരേഷനാണ്,' മമിത ബൈജു പറയുന്നു.
സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മമിത അല്ലാതെ മറ്റൊരാളും ഈ കഥാപാത്രത്തിന് ചേരില്ലെന്ന് ഉറപ്പായിരുന്നു. വേറെ ഒരു ചോയ്‌സ് ഉണ്ടായിരുന്നില്ല. സിനിമയിലെ വേഷം മമിത ഭംഗിയായി ചെയ്തുവെന്നും സൂര്യ പറഞ്ഞു. തമിഴില്‍ തന്നെ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനും മമിതയെ സൂര്യ പ്രശംസിച്ചു. ബാല സംവിധാനം ചെയ്യാന്‍ ഇരുന്ന വണങ്കാന്‍ എന്ന സിനിമയിലായിരുന്നു സൂര്യയും മമിതയും അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ടും സിനിമ നടക്കാതിരിക്കുകയായിരുന്നു.