
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് അല്ലു അര്‍ജുന്‍. എന്നാല്‍ അല്ലു അര്‍ജുന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനായിരുന്നു. ശ്രീദേവിയും ബോണി കപൂറും കല്ല്യാണം കഴിച്ചത് അറിഞ്ഞ ദിവസം മുഴുവനിരുന്ന് കരയുകയായിരുന്നുവെന്നാണ് താരം പറുന്നത്. താരത്തിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ബോളിവുഡ് താരം ശ്രീദേവിയോട് എനിക്ക് കടുത്ത അരാധനയായിരുന്നു. ഞാന്‍ അവരെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. അവരോടുള്ളത്ര അരാധന എനിക്ക് വേറെ ആരോടും തോന്നിയിട്ടില്ല. ശ്ര്ീദേവി ബോണി കപൂറിനെ വിവാഹം കഴിച്ചെന്ന് അറിഞ്ഞ ദിവസം മുഴുവന്‍ ഞാന്‍ കരഞ്ഞു. അത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല'- എന്നാണ് താരം പറഞ്ഞത്.
മഹാരാഷ്ട്രയിലെ ഷിര്‍ഡിയില്‍ വച്ച് 1996 ജൂണ്‍ 2-നാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നെങ്കിലും, പിന്നീട് ഇത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹങ്ങളിലൊന്നായി മാറി.
1967-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'കന്ദന്‍ കരുണൈ'യിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ ശ്രീദേവി പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി 300-ലധികം സിനിമകളില്‍ അഭിനയിച്ചു. 1980-90 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു അവര്‍.
2018 ഫെബ്രുവരി 24-ന് ദുബായിലെ ഒരു ഹോട്ടലില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചു. ഭര്‍ത്താവ് ബോണി കപൂറിനെയും മക്കളായ ജാന്‍വി കപൂറിനെയും ഖുഷി കപൂറിനെയും വിട്ടാണ് അവര്‍ വിടവാങ്ങിയത്.