Image

ഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ ചെരുപ്പുകൾ ( കവിത : ഷീജ അരീക്കൽ )

Published on 03 August, 2026
ഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ ചെരുപ്പുകൾ ( കവിത : ഷീജ അരീക്കൽ )

എൻ്റെ അമ്മ
എനിക്ക്
ഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ
ചെരുപ്പുകൾ
സമ്മാനമായി
തന്നിരുന്നു...

വർഷങ്ങളോളം
ഞാനത്
പൊട്ടാതെയും
പൊടിയാതെയും
ഉപയോഗിച്ചു പോന്നു...

അതുപയോഗിക്കുമ്പോളെല്ലാം
പാദങ്ങളിലുണ്ടാകുന്ന
മുറിവുകൾ
ഞാൻ പാടെ
അവഗണിച്ചിരുന്നു...

വ്രണങ്ങളിൽ
ഈച്ചയാർക്കാൻ
തുടങ്ങിയതിനു ശേഷം
ഞാനാ ചെരിപ്പുകൾ
എറിഞ്ഞു പൊട്ടിച്ചു...

എനിയ്ക്കു നടക്കുവാൻ
ഒരിയ്ക്കൽ
ചെരിപ്പുകളണിഞ്ഞതിൻ്റെ
വെറും
അടയാളം മാത്രം മതി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക