Image

ഫോമാ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്

Published on 01 August, 2026
ഫോമാ  പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്

ഹ്യൂസ്റ്റൺ: ഫോമായുടെ 2028–2030 കാലയളവിലേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രമുഖ സാമൂഹിക-സംഘടനാ പ്രവർത്തകനും മുഖ്യധാരാ രാഷ്ട്രീയ നേതാവുമായ  പി. റ്റി . തോമസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ദീർഘകാല പ്രവാസജീവിതവും വിവിധ സംഘടനകളിലെ നേതൃത്വപരിചയവും കൈമുതലാക്കിയ അദ്ദേഹം, സേവനാധിഷ്ഠിതവും സുതാര്യവും ഐക്യബദ്ധവുമായ നേതൃത്വമാണ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന സന്ദേശമാക്കുന്നത്. 'Leadership • Integrity • Vision' എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം അംഗങ്ങളുടെ പിന്തുണ തേടുന്നത്.

'നേതൃത്വം ഒരു പദവിയല്ല, സേവനമാണ്' എന്ന ആശയം മുൻനിർത്തി, കൂടുതൽ ശക്തവും പുരോഗമനപരവുമായ ഫോമായെ വാർത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പി. റ്റി . തോമസ് പറഞ്ഞു. സുതാര്യത, വിശ്വാസ്യത, അംഗങ്ങളുടെ പങ്കാളിത്തം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ഫോമായുടെ വളർച്ചയിൽ എല്ലാ അംഗങ്ങളെയും ഒരുമിച്ച് കൂട്ടിക്കൊണ്ടുപോകുന്ന നേതൃത്വമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംഘടനയുടെ പാരമ്പര്യവും വിശ്വാസ്യതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അംഗങ്ങളുടെ പിന്തുണ അഭ്യർഥിച്ച അദ്ദേഹം, സേവനവും ഐക്യവും അടിസ്ഥാനമാക്കിയുള്ള പുതിയ നേതൃത്വത്തിന് അവസരം നൽകണമെന്ന് അഭ്യർഥിച്ചു.ഫോമായുടെ  റീജിയണൽ വൈസ് പ്രസിഡന്റ്‌ എന്ന നിലയിലുള്ള  പി. റ്റി. തോമസിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്. 

ഫോമാ  പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പി.റ്റി. തോമസ്
Join WhatsApp News
ഫോമേട്ടൻ 2026-08-01 16:03:38
പുതിയ ഭരണസമിതി ഒന്ന് പ്രവർത്തനം തുടങ്ങട്ടെ സാർ, എന്നിട്ടല്ലെ ഭാവി സമിതി.
Leader 2026-08-02 15:44:16
Let new people make money and increase their bank deposit. Ok, Fometta
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-02 22:40:56
💥🔥എന്തുകൊണ്ടാണ് ഈ ഞായറാഴ്ചകളിൽ മാത്രം ആരും അത്രയ്ക്കങ്ങോട്ട് പ്രതികരിച്ചു കാണുന്നില്ലല്ലോ.?? 'വിശുദ്ധ ദിവസം' ആയതു കൊണ്ടാണോ??? ദൈവം ഇറങ്ങുന്ന ദിവസം ആയതു കൊണ്ടായിരിക്കാം, അല്ലേ?? 🤮 റെജീസ്✳️
Pastor John Samuel 2026-08-03 00:25:53
പെട്രോൾ വില കുറഞ്ഞാൽ ഉടൻ യേശു വീണ്ടും വരും> വിശുദ്ധ ദിവസം -സാബത് -ശനിയാഴ്ച = ഏഴാം ദിവസം. ഞായർ ദിവസം സാബത്തു ആഘോഷിക്കുന്ന ഒരുത്തനെയും യഹോവ വെറുതെ വിടില്ല. യഹോവ, കീറും, മാന്തും, ഇടിമിന്നൽ അയക്കും, ദേഹത്ത് പേൻ അയക്കും, പുഴുവും ഈച്ചയും പാറ്റയും യഹോവയുടെ ദുതൻമ്മാർ. മൂത്ത പാറ്റയെ നോക്കു, ഗബ്രിയേൽ, മീഖായേൽ -മാലാഖമാരെപ്പോലെയല്ലേ. ചിറകുകൾ ആറെണ്ണം ഉള്ള പാറ്റയെപ്പോല സ്‌റാപ്പികൾ യഹോവെക്കു ചുറ്റും സ്തുതി പാടുന്നു എന്നാണ് ഏശയ്യാ പറയുന്നത്. വചനം നോക്കു. ഈസായ 6: 2 സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. 3 ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. 4 അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. ഏഴാം ദിവസം സാബത് അനുസരിക്കാത്തവനെ എല്ലാം യഹോവ പിടിക്കും, കാലിൽ പിടിച്ചു കല്ലിൻമേൽ അടിക്കും, വചനം നോക്ക് : സങ്കി 137. സാബത്തിനെ ലംഗിക്കുന്നനുള്ള ശിക്ഷ -നോക്ക് : Exodus 31:14-15:, Exodus 35:2: Numbers 15:32–36: അതിനാൽ ശനിയാഴ്ച്ച സാബത്തിനെ ലംഗിക്കുന്നവൻ ഇ വേദവാക്യങ്ങൾ നോക്കുക. അനുതപിച്ചു മാനസാന്തരപ്പെടുവിൻ . കർത്താവായ യേശു ഉടൻ വരും, പെട്രോൾ വില കുറഞ്ഞാൽ ഉടൻ യേശു വാന മേഘങ്ങളിൽ ഉടൻ വരും. V.Rev,John Samuel Pastor.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-03 02:09:23
💥🔥ഇവിടെ ഒരു പ്രശ്നം ഉണ്ട് വന്ദ്യ : ദിവ്യ : ശ്രീ :യൂഹാനോൻ പാസ്റ്ററേ, emalayalee -യിലെ സർവ്വമാന എഴുത്തുകാരും, സർവ്വമാന പ്രതികരണപോസ്റ്റ്‌മാൻ മാരും, എല്ലാ "ഉണർവ്വോളികളും" {wokes} ഓടും, ചാടും, കുട്ടിക്കരണം മറിയും, പക്ഷേ ഏശുവിഷയം വന്നാൽ നിൽക്കും കുതിര. പിന്നെ ഒരു Sudden Brake ആണ്. അതെന്താ "വെരി.റവയേ" അങ്ങനെ?? അവരെല്ലാം ഒറ്റ സ്വരത്തിൽ പറയും, "നമുക്ക് വേറേ വല്ല വിഷയവും ചർച്ഛിക്കാം" എന്ന്.?? അതെന്താ സാമൂവേലേ അങ്ങനെ?? ഞാൻ പറഞ്ഞിട്ട്, 24 മണിക്കൂറും കേശു ഏട്ടനെ "എയറിൽ" തന്നെ നിർത്തണം, ഭൂമിയിൽ കാലു തൊടീക്കരുത് എന്നാണ്. ഈ വിഷയം എന്നും കുന്നും live ആയിട്ട് നിർത്തണം ഭൂമി ഉള്ളിടത്തോളം കാലം. എന്നാലേ ഇവറ്റകളുടെ തലയിലെ ഇരുട്ട് ഇത്തിരിയെങ്കിലും മാറുള്ളൂ, അല്ലേ പാസ്റ്ററേ? ങേ?? റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക