Image

കുടിയേറ്റ സാഹിത്യ പരിസരം (ലേഖനം - ബാജി ഓടംവേലി, ഡാലസ്)

Published on 01 August, 2026
കുടിയേറ്റ സാഹിത്യ പരിസരം (ലേഖനം - ബാജി ഓടംവേലി, ഡാലസ്)

നമ്മെ തിരിച്ചറിയാനായി നമുക്കോരോരുത്തർക്കും വ്യത്യസ്ഥമായ പേരുകൾ ഉള്ളതുപോലെ പോലെ, എഴുത്തിലും സംവാദങ്ങളിലും സാഹിത്യത്തിന്റെ പല  ഉപവിഭാഗങ്ങളുടെ പേരുകൾ ഉപയോഗിക്കാറുണ്ട്. എങ്കിലും മലയാള സാഹിത്യം എന്നത് ഒന്നേ ഉള്ളൂ, അത്  മലയാളഭാഷയിലുള്ള സാഹിത്യമാണ്. ലോകത്തിൻ്റെ ഏതു കോണിലിരുന്ന് എഴുതിയാലും അത് മലയാളസാഹിത്യത്തിന് മുതൽക്കൂട്ടാണ്. ആയിരക്കണക്കിന് പദ്യകൃതികളാലും ഗദ്യകൃതികളാലും സമ്പുഷ്ടമാണ് നമ്മുടെ  മലയാള സാഹിത്യം. 

മിക്കപ്പോഴും ഒരേ അർത്ഥത്തിൽ തെറ്റായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രവാസം, കുടിയേറ്റം എന്നീ രണ്ടു വാക്കുകളെ കുറച്ചൂ കൂടി വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്, അർത്ഥം അറിഞ്ഞ് ഉപയോഗിക്കേണ്ടതുണ്ട്. ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ പ്രവാസം തൽക്കാലത്തേക്കുള്ളതും കുടിയേറ്റം സ്ഥിരമായിട്ടുള്ളതും. മലയാളിയുടെ പ്രവാസത്തിനും കുടിയേറ്റത്തിനും പ്രധാനകാരണം സാമ്പത്തികമായിരുന്നു.

1. പ്രവാസം (Exile / Dwelling abroad) 
സ്വന്തം നാടോ വീടോ വിട്ട്, തൊഴിലിനായോ മറ്റ് ആവശ്യങ്ങൾക്കായോ മറ്റൊരു സ്ഥലത്ത് താല്കാലികമായി താമസിക്കുന്നതിനെയാണ് പ്രവാസം (Exile / Dwelling abroad) എന്ന് വിളിക്കുന്നത്. ഭരണകൂടത്തിന്റെയോ മറ്റ് സാഹചര്യങ്ങളുടെയോ സമ്മർദ്ദം കൊണ്ട് സ്വന്തം ദേശത്തുനിന്ന് നിർബന്ധമായി മാറ്റി നിർത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നതും പ്രവാസമാണ്.
ഡെൽഹി, മുംബൈ, കൽക്കട്ട തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങളിലേക്കും, സിലോൺ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കും, ഗൾഫ് നാടുകളിലേക്കും മലയാളികൾ പോയത് പ്രവാസമായിരുന്നു. ജോലിക്കായി പോയി, നാലു കാശുണ്ടാക്കി വേഗത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനായി പോയവരായിരുന്നു പ്രവാസികൾ.

2. കുടിയേറ്റം (Migration) 
ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് സ്ഥിരമായി മാറി താമസിക്കുന്നതിനെയാണ് കുടിയേറ്റം (Migration) എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. ശാശ്വത താമസമാണ് ഇതിൻ്റെ ഒരു പ്രത്യേകത. ശേഷമുള്ള കാലം കുടിയേറിയ നാട്ടിൽ ജീവിച്ച് മരിക്കാനുള്ളവർ. 

ഇത് ആഭ്യന്തര കുടിയേറ്റം (Domestic migration) എന്നും രാജ്യാന്തര കുടിയേറ്റം (International Migration) എന്നും പ്രധാനമായി രണ്ടു വിധത്തിലുണ്ട്. സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ മറ്റൊരു സംസ്ഥാനത്തേക്കോ ജില്ലയിലേക്കോ മാറി താമസിക്കുന്നത് ആഭ്യന്തര കുടിയേറ്റവും. ഒരു രാജ്യത്തിന്റെ അതിർത്തി കടന്ന് മറ്റൊരു രാജ്യത്ത് പോയി താമസിക്കുന്നത് രാജ്യാന്തര കുടിയേറ്റവും.

മുൻപ് നമ്മുടെ നാട്ടിൽ നിന്ന്  മലബാറിലേക്കും, വയനാട്ടിലേക്കും മറ്റ് മലയോര പ്രദേശങ്ങളിലേക്കും മധ്യതിരുവിതാംകൂറിൽ നിന്നും ധാരാളം പേർ പോയത് ആഭ്യന്തര കുടിയേറ്റമാണ്. ഉള്ളതൊക്കെ വിറ്റു പെറുക്കി ഒരു പുതിയ മണ്ണിലേക്ക് ജീവിതം വെട്ടിപ്പിടിക്കുവാനായി സ്ഥിരമായി ജീവിക്കുവാനായി കുടുംത്തോടും കുട്ടികളോടുമൊപ്പം അവർ പോവുകയായിരുന്നു. 

അമേരിക്കയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും നടന്നത് രാജ്യാന്തര കുടിയേറ്റമാണ്. വിവിധ കാരണങ്ങളാൽ അമേരിക്കയിൽ എത്തപ്പെട്ടിരിക്കുന്ന ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. മലയാളികൾക്കിടയിൽ സംഭവിച്ചത് അനധികൃത കുടിയേറ്റമായിരുന്നില്ല, നിയമപരമായ കുടിയേറ്റമായിരുന്നു. മിക്കവരും കുടിയേറിയ രാജ്യത്തിലെ പൗരത്വം എടുത്ത് കുടുംബത്തോടൊപ്പം ഇവിടെ സ്ഥരമായി ജീവിക്കുന്നു. വല്ലപ്പോഴും നാടുകാണാനായി പോകാറുണെങ്കിലും അവർ പ്രവാസികളല്ല കുടിയേറ്റക്കാരാണ്.

3. പ്രവാസ സാഹിത്യം (Expatriate / Diaspora Literature)
ജോലിക്കോ മറ്റോ വേണ്ടി താൽക്കാലികമായി മറ്റൊരു സ്ഥലത്ത് ജീവിക്കുകയും എന്നാൽ മനസ്സ് മുഴുവൻ സ്വന്തം നാട്ടിൽ തന്നെയായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രവാസിക്കുള്ളത്. ഏകാന്തത, നാട്ടിലെ ഓർമ്മകൾ, സ്വന്തം സംസ്കാരത്തോടുള്ള സ്നേഹം, തിരിച്ചു പോകാനുള്ള ആഗ്രഹം എന്നിവ പ്രവാസ സാഹിത്യത്തിന്റെ പ്രത്യേകതയാണ്. 
നാട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ നാടിനെ നന്നായി കാണുവാൻ സാധിക്കുന്നു. മൊത്തമായ ദൂരക്കാഴ്ച മാത്രമല്ല, സൂം ചെയ്ത് നോക്കുന്നതു പോലെ വ്യക്തമായ സൂക്ഷ്മക്കാഴ്ചയും ലഭിക്കും. എം. മുകുന്ദന്റെ നോവലുകൾ അടക്കമുള്ള സാഹിത്യ കൃതികളിൽ ഡെൽഹിയിലെ പ്രവാസി ജീവിതം ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 275 പതിപ്പുകളിലായി രണ്ടേമുക്കാൽ ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ബെന്യാമിൻ്റെ ആടുജീവിതം പോലെയുള്ള  നോവലുകളിലൂടെ അറബ് നാടുകളിലെ പ്രവാസി സാഹിത്യം ഇന്നും വളരെയേറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

4. കുടിയേറ്റ സാഹിത്യം (Immigrant Literature)
മലയാള സാഹിത്യത്തിൽ മലയോര മേഖലകളിലേക്കും പുതിയ ദേശങ്ങളിലേക്കും ഉള്ള മനുഷ്യരുടെ പറിച്ചുനടീലും അതിജീവനവും പ്രമേയമാക്കിയ കുടിയേറ്റ നോവലുകൾ ധാരാണമുണ്ട്. മലബാറിലെ വയനാടൻ കുടിയേറ്റ ജനതയുടെയും കർഷകരുടെയും ജീവിതം പശ്ചാത്തലമാക്കി രചിക്കപ്പെട്ട എസ്. കെ. പൊറ്റെക്കാട്ടിൻ്റെ നോവൽ, വിഷകന്യക, കിഴക്കൻ മലയോരത്തെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ തുടിക്കുന്ന ജീവിതങ്ങളും കർഷകരുടെ കഷ്ടപ്പാടുകളും വരച്ചുകാട്ടുന്ന കൃതിയായ കാക്കനാടൻ്റെ ഒറോത, കിഴക്കൻ മലയോരത്തെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ തുടിക്കുന്ന ജീവിതങ്ങളും കർഷകരുടെ കഷ്ടപ്പാടുകളും വരച്ചുകാട്ടുന്ന കൃതിയായ വിനോയി തോമസിൻ്റെ കരിക്കോട്ടക്കരി തൂടങ്ങിയവയാണ് മലയാളത്തിലെ പ്രധാന കുടിയേറ്റ നോവലുകൾ. 
വടക്കൻ കുടിയേറ്റ ഗ്രാമത്തിലെയും അവിടത്തെ മനുഷ്യരുടെയും സ്വത്വപ്രതിസന്ധികളും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ഷീല ടോമിയുടെ വല്ലി എന്ന നോവലും കബനി തീരത്തെ കുടിയേറ്റവും ആദിവാസി ജീവിതങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രമേയമാക്കിയ നവീന കുടിയേറ്റ നോവലാണ്.

5. കുടിയേറ്റ സാഹിത്യം അമേരിക്കയിൽ
മലയാളികളുടെ ആദ്യകാല കുടിയേറ്റത്തിന്‍റെയും അവരുടെ അതിജീവനത്തിന്‍റെയും നേർക്കാഴ്ചയും, അമേരിക്കൻ മലയാളി മനസ്സിൻ്റെ സങ്കീർണ്ണ ജീവിത പശ്ചാത്തലങ്ങളിലേക്കും വൈയക്തികമായ അനുഭവ പ്രപഞ്ചത്തിലേക്കും ജീവിതത്തിന്‍റെ ആഴങ്ങൾ തേടുന്ന ശ്രദ്ധേയമായ നോവലാണ് ജോർജ് മണ്ണിക്കരോട്ടിൻ്റെ 'അമേരിക്ക'.

ജോൺ മാത്യുവിൻ്റെ 'ഭൂമിക്ക് മേൽ ഒരു മുദ്ര' എന്ന മൂന്ന് ഭാഗങ്ങളുള്ള ബൃഹത്തായ നോവലും സാംസി കൊടുമണ്ണിൻ്റെ 'പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന നോവലും നിർമ്മലയുടെ 'കരയിലെ മീനുകൾ' , 'പാമ്പും കോണിയും' തുടങ്ങിയ നോവലുകളുമൊക്കെ കുടിയേറ്റ സാഹിത്യം നന്നായി കൈകാര്യം ചെയ്തിരിക്കുന്ന നോവലുകളാണ്. എനിക്ക് മുൻപ് സംസാരിച്ച അവിനാഷ് തുണ്ടുമണ്ണിൽ വളരെ മനോഹരമായി ചരിത്ര നോവലുകൾ എഴുതുന്ന ആളാണ്. അദ്ദേഹത്തിൻ്റെ നോവലുകളോക്കെ ഒന്നിനൊന്ന് മികച്ചതാണ്. ഇനിയും വരുന്ന നോവലുകളിലൊക്കെ കുടിയേറ്റം കൂടുതലായി ഇടം പിടിക്കാതിരിക്കില്ല.

എസ്. അനിലാൽ, കെ. വി. പ്രവീൺ, തമ്പി ആൻ്റെണീ, സാംജീവ്, ജോസ് ഓച്ചാലിൽ, ബിജോ ജോസ് ചെമ്മാത്ര, ഫിലിപ്പ് തോമസ്, ഷാജു ജോൺ, റഫീക്ക് തറയിൽ, മാലിനി തുടങ്ങിയ അമേരിക്കൻ മലയാളി എഴുത്തുകാരുടെ കഥകളിലൊക്കെ കുടിയേറ്റം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഞാൻ വായിക്കാത്ത നിരവധി എഴുത്തുകാരുടെ കുടിയേറ്റ കഥകളും ഉണ്ടാകാം. കുടിയേറ്റം കൈകാര്യം ചെയ്യുന്ന അനേകം നല്ല കഥകളും കവിതകളും ഇവിടെ ഉണ്ടായിട്ടുണ്ട്. അമേരിക്കയിൽ നിന്നും ഉണ്ടായ കുടിയേറ്റ സാഹിത്യത്തേക്കുറിച്ച് വിശദമായ പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

6. ആരെഴുതുന്നതാണ് കുറ്റിയേറ്റ സാഹിത്യം?
കുടിയേറ്റ സാഹിത്യം എഴുതുന്നത് കുടിയേറ്റക്കാരൻ തന്നെയായിരിക്കണം എന്നുണ്ടോ? അതോ അത്തരം എഴുത്ത് കുടിയേറ്റത്തെ കേന്ദ്രീകരിക്കുന്നതായാൽ പോരെ? എന്നു ചോദ്യം പ്രസക്തമാണ്. പ്രവാസി/കുടിയേറ്റക്കാരൻ തന്നെ കുടിയേറ്റ സാഹിത്യം എഴുതണമെന്നില്ല എന്നുള്ളതാണ് അതിനുള്ള ഉത്തരം.
വൈലോപ്പിള്ളിയെ എടുക്കുക, അദ്ദേഹത്തിന്റെ 'ആസാം പണിക്കാര്‍' (1941), 'കേരളത്തിലെ യഹൂദര്‍ ഇസ്രയേലിലേയ്ക്ക് ' (1954), 'ഗള്‍ഫ് സ്റ്റേറ്റുകളോട്' (1974) എന്നീ കവിതകള്‍ കേരളം വിട്ട് അന്യ നാട്ടില്‍ ജോലിക്കും കൂലിക്കും അഭയത്തിനുമായി പോയവരെക്കുറിച്ചുള്ള രചനകളാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം വിട്ടു പോയവരെ തന്റെ രചനകളില്‍ അതി സൂക്ഷ്മമായി പിന്തുടര്‍ന്ന കവിയാണ് വൈലോപ്പിള്ളി. അസമിലോ ഇസ്രായേലിലോ ഗള്‍ഫിലോ പോയിട്ടല്ല വൈലോപ്പിള്ളി ഈ കവിതകള്‍ എഴുതിയത്. വൈലോപ്പിള്ളി ഒരു പ്രവാസ/കുടിയേറ്റ സാഹിത്യകാരൻ അല്ലെന്ന് ഏവര്‍ക്കുമറിയാം. പക്ഷേ, അദ്ദേഹം മലയാളിയുടെ പുറംവാസത്തെക്കുറിച്ച് ആഴത്തില്‍ എഴുതി.  

7. കുടിയേറ്റക്കാരൻ എഴുതുന്നതെന്തും കുടിയേറ്റ സാഹിത്യമാണോ? 
അമേരിക്കയിൽ മലയാളത്തിൽ എഴുതുന്നവരെ അമേരിക്കൽ മലയാളി എഴുത്തുകാരൻ / എഴുത്തുകാരി എന്ന് വിശേഷിപ്പിക്കാം. പക്ഷേ അവർ എഴുതുന്നതൊക്കെ കുടിയേറ്റ സാഹിത്യമെന്ന് പറയാനാവില്ല. അമേരിക്കയിൽ ഇരുന്നുകൊണ്ട് രാമയണത്തിലെ സീതയേക്കുറിച്ച് എഴുതുന്നതും, അമേരിക്കയിൽ ഇരുന്ന് ആദാമിൻ്റെ ആദ്യഭാര്യയേക്കുറിച്ച് ഭാവന കാണുന്നതുമൊന്നും കുടിയേറ്റ സാഹിത്യമല്ല. നാടുവിട്ട എഴുത്തുകാരൻ്റെ മനസ്സിൽ നാടും നാട്ടുകാരും നൊസ്റ്റാൾജിയയും ഒക്കെ നിറഞ്ഞു നിൽക്കുകയായും, വളരെപ്പേർ പലവട്ടം എഴുതിക്കഴിഞ്ഞ അതൊക്കെ  മോശമാണെന്നല്ല. മറ്റൊന്നും എഴുതാനില്ലെങ്കിൽ മാത്രം  അതിനേക്കുറിച്ചൊക്കെ വീണ്ടും എഴുതിക്കൊള്ളുക.  

8. കുടിയേറ്റ സാഹിത്യ പരിസരം
ഞാനിപ്പോൾ ഇമലയാളിക്കുവേണ്ടി പുസ്തക പരിചയം നടത്താനായി അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ ക്രമമായി വായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വായനക്കാരൻ എന്ന നിലയിൽ ഇവിടെയുള്ള എഴുത്തുകാരിൽ നിന്നും അമേരിക്കൻ ജീവിതപശ്ചാത്തലമാണ് കഥയിലും നോവലിലും ഞാൻ പ്രതീക്ഷിക്കുന്നത്. പ്രമേയം അമേരിക്കനാണെങ്കിൽ അതു കൂടുതൽ താത്പര്യത്തോടു കൂടി വായിക്കാറുണ്ട്.

നമ്മൾ കുടിയേറിയ നാടിൻ്റെ പരിസരം നമ്മുടെ സാഹിത്യ പരിസരമാക്കാനുള്ള മനഃപൂർവ്വമായ ശ്രമം ഉണ്ടാകണം. ഞാൻ താമസിക്കുന്ന ഡാലസിൻ്റെ കഥകൾ കണ്ടെത്താൻ എനിക്കാവണം.  പുതുമ തേടുന്ന വായനക്കാർ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് നിരന്തരം എന്നോടുതന്നെ ചോദിച്ചു കൊണ്ടേയിരിക്കണം. ചിന്തയേയും എഴുത്തിനേയും അനുദിനം പുതുക്കിക്കൊണ്ടേയിരിക്കണം.  
അഞ്ചും ഏഴും സീറ്റുണ്ടെങ്കിലും നാം ഒറ്റയ്‌ക്ക് ഓടിക്കുന്ന കാറും, വീടും, ജോലി സ്ഥലവും മാത്രമാണ് ഓരോ ദിവസത്തിലേയും നമ്മുടെ 24 മണിക്കൂർ അപഹരിക്കുന്നതെങ്കിൽ എഴുത്തുകാരന് അത്യാവശ്യമായ അനുഭവങ്ങൾ വളരെക്കുറവാകും ലഭിക്കുക. ചുറ്റുപാടുമായും സമൂഹവുമായും സമൂഹത്തിലെ പ്രശ്നങ്ങളൂമായി കൂടുതൽ അടുത്ത് ഇടപെടാൻ ആ പഴയ സാമൂഹ്യജീവിക്ക് സാധിക്കണം. വിവിധ സമൂഹങ്ങളുമായി ഇടപെട്ട് അവരുടെ ജീവിതം അറിയാൻ നമുക്കാവണം.  

9. ഉപസംഹാരം. 
ഓരോ നെൽമണിയിന്മേലും അത് കഴിക്കേണ്ടവൻ്റെ പേര് എഴുതിവെച്ചിട്ടുണ്ടെന്ന് പറയുന്നതു പോലെ. നാം എഴുതേണ്ട ഒരു കഥ/കവിത/ലേഖനം/അനുഭവം ഉണ്ട്. അത് നമുക്കു മാത്രമേ എഴുതാനാവൂ. അത് നാം എഴുതിയേ മതിയാവുകയുള്ളൂ. അതിനായുള്ള മുന്നൊരുക്കങ്ങളാണ് നമ്മുടെ വായനയും അനുഭവങ്ങളും ഈ സംവാദങ്ങളും ഒക്കെ. അതിനായ് നമുക്ക് ഒരുങ്ങാം. വരും ദിനങ്ങളിൽ, ലോകം അറിയുന്ന കുടിയേറ്റ സാഹിത്യകാരനെ അമേരിക്കൻ മലയാളി എഴുത്തുകാരിൽ നിന്നു കണ്ടെത്താനാകും. 
നന്ദി, നമസ്‌കാരം.
( 07/31/2026 ൽ നടന്ന ലാനയുടെ കാഴ്ചപ്പാട് എന്ന സാഹിത്യ സംവാദത്തിൽ അവതരിപ്പിച്ചത്)

Join WhatsApp News
Samuel 2026-08-01 11:14:08
Very good article. Highly Informative . Congratulations Baji. Samgeev
പ്രിൻസ് തോപ്രാംകുടി 2026-08-01 11:38:21
നല്ല ലേഖനം . പുസ്തക പരിചയപെടുത്തലുകൾക്കു വളരെ നന്ദി . പൊതുവേ ഇവിടെയുള്ള കുടിയേറ്റ എഴുത്തുകാർ അഞ്ചോ ആറോ സംസ്ഥാനങ്ങളിൽ മാത്രം താമസിക്കുന്നവർ ആണ് . അമേരിക്കയെക്കുറിച്ചുള്ള അവരുടെ അറിവിന്റെ പരിമതികൾ അവരുടെ എഴുത്തിൽ പ്രസക്തമാണ് . 1920 ഇൽ യൂറോപ്യൻ കുടിയേറ്റം അമേരിക്ക നിർത്തിവച്ചത് പോലെ ഭാവിയിൽ ഒരു ഇന്ത്യൻ കുടിയേറ്റം നിർത്തിയാലോ ? ചിന്തിക്കേണ്ടതാണ് . പ്രിൻസ് തോപ്രാംകുടി
വംശീയ ഉന്മൂലനം - പലായനം.. 2026-08-01 20:05:36
ക്രിസ്ത്യാനികൾ ഗോവയിലെ ഹിന്ദുക്കളുടെ മേൽ അടിച്ചേൽപ്പിച്ച മതം മാറ്റം പീഢനങ്ങൾ - വംശീയ ഉന്മൂലനം - പലായനം.. 1510 ലാണ് പോര്ച്ചുഗീസ് കപ്പിത്താൻ അൽബുക്കർക്ക് ഗോവ കീഴടക്കിയത് . അന്ന് ബാർദേസ് , തീസ് വാഡി , സാസഷ്ടി എന്നീ മൂന്നു താലൂക്കുകൾ അടങ്ങുന്ന കൊച്ചു രാജ്യമായിരുന്നു ഗോവ. ഭാരത ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിൽ ഒന്നാണ് ഗോവയെ ക്രൈസ്തവ വൽക്കരിക്കാനായി പോർച്ചുഗീസുകാർ നടത്തിയ സമാനതകളില്ലാത്ത ക്രൂര കൃത്യങ്ങൾ. ഭാരതത്തിലെ ഏറ്റവും ആദ്യത്തേതും ദീർഘകാലം നിലനിന്നതുമായ , മത ശുദ്ധീകാരണത്തിന്റെ പേരിൽ നടത്തപ്പെട്ട സംഘടിത പീഡനമായിരുന്നു ഗോവയിലേത് . 1546 മാർച് 8 ന് പുറപ്പെടുവിച്ച ജോ ഓ മൂന്നാമൻ രാജാവിന്റെ കല്പന മുതൽ തുടങ്ങുന്നു ഗോവയിലെ മത ശുദ്ധീകരണത്തിന്റെ ചരിത്രം. വിഗ്രഹാരാധന പിന്തുടരുന്ന ഹിന്ദുക്കളെയും പിന്നെ ഇസ്ലാം മത വിശ്വാസികളെയും ജൂതന്മാരെയും മൊത്തമായി ഉദ്ദേശിച്ചു കൊണ്ടും മതാചാരങ്ങളും ഗ്രന്ഥങ്ങളും കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ ബ്രാഹ്മണരെ വിശേഷിച്ചും ലക്ഷ്യമാക്കിയായിരുന്നു മത ശുദ്ധീകാരണം ആരംഭിച്ചത് . വിവിധ മാർഗ്ഗങ്ങൾ അതിനായി അവലംബിക്കപ്പെട്ടു. 1. ക്ഷേത്ര ഭന്ജനം - വിഗ്രഹ നശീകരണം - ഗ്രന്ഥ നശീകരണം ആദ്യ ഘട്ടത്തിൽ ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയും നശിപ്പിക്കുകയാണ് ചെയ്തത് . 1559 ആവുമ്പൊഴത്തെക്ക് 350 ക്ഷേത്രങ്ങളും പോർച്ചുഗീസ് ഭരണകാലത്ത് മൊത്തത്തിലായി 600 ഓളം ക്ഷേത്രങ്ങളുമാണ് നശിപ്പിക്കപ്പെട്ടത് . അതിനു ശേഷം ക്ഷേത്രങ്ങളുടെ വസ്തു വകകൾ കണ്ടു കെട്ടി. വിഗ്രഹങ്ങൾ മാറ്റി പോർച്ചുഗീസ് ഭരണത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ കൊണ്ട് പോയി പ്രതിഷ്ടിച്ച് ഹിന്ദുക്കൾ കുറെയൊക്കെ ഇതിനെ അതി ജീവിച്ചു. അടുത്ത ഘട്ടത്തിൽ ഹിന്ദുക്കളുടെ മത - ദർശന സാഹിത്യങ്ങളുടെ നേർക്കായിരുന്നു ആക്രമണം . ഹിന്ദുക്കളും മുസ്ലീങ്ങളും തങ്ങളുടെ മതഗ്രന്ഥങ്ങൾ വീടുകളിൽ സൂക്ഷിച്ചു വെക്കരുത് എന്ന മത കൽപ്പനക്കു സെബാസ്തിയോ രാജാവ് നിയമത്തിന്റെ കുപ്പായം അണിയിച്ചു . ഹരികഥ , പുരാണ കഥനം , മത പ്രഭാഷണം , മുസ്ലീങ്ങൾ മക്കയിൽ നിന്നോ മറ്റു തീർഥ സ്ഥലങ്ങളിൽ നിന്നോ കൊണ്ടുവരുന്ന മത പുസ്തകങ്ങൾ പൂജാ സാമഗ്രികൾ എന്നിവ വിലക്കപ്പെട്ടു.ഗ്രന്ഥ വേട്ട തുടങ്ങി. ഇതിനെ അതിജീവിക്കാൻ സ്ത്രീകൾ ഗ്രന്ഥങ്ങൾ അറിവീപ്പകളിലും ഭരണികളിലും മറ്റും സൂക്ഷിച്ച ! ഇന്നല്ലെങ്കിൽ നാളെ അവയെല്ലാം നഷ്ടപ്പെട്ടേക്കാം എന്ന ഭയത്തോടെ പുരുഷന്മാർ ആകാവുന്നത്ര മന്ത്രങ്ങൾ ഉരുക്കഴിച്ചു കാണാതെ പഠിച്ചു ! 2. വംശീയ ഉന്മൂലനം അടുത്ത ഘട്ടത്തിൽ പോർച്ചുഗീസ് ദൃഷ്ടി പതിഞ്ഞത് പ്രദേശത്തെ പുരോഹിതന്മാർ , ആചാര്യന്മാർ , സന്യാസിമാർ തുടങ്ങിയവരിലാണ് . അവരെ കൈകാര്യം ചെയ്തത് രണ്ടു രീതിയിലാണ് . ഒന്ന് , എന്ന് തന്ത്രം ഉപയോഗിച്ചും അവരെ ക്രിസ്തു മതത്തിൽ ചേർക്കുക അല്ലെങ്കിൽ പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് അവരെ തള്ളി പുറത്താക്കുക . 1560 ഏപ്രിൽ 2 നു വൈസ്രോയി ഇതിനുള്ള കൽപ്പന പുറപ്പെടുവിച്ചു . ഒരു മാസത്തിനകം ഗോവ വിട്ടു പോകണമെന്നും ഇല്ലെങ്കിൽ സ്വത്തു കണ്ടു കെട്ടുമെന്നും . ക്ഷേത്രങ്ങൾക്ക് വേണ്ടി ആഭരണങ്ങൾ പണിയുന്ന സ്വർണ്ണപ്പണിക്കാർക്കെതിരെയും ഉണ്ടായി സമാന കൽപ്പന . ഈ രണ്ടു കൽപ്പനകളും സമൂഹത്തിലും നാട്ടിലും വല്ലാത്ത കോളിളക്കം സൃഷ്ടിച്ചു . 3. ഹൈന്ദവ വിവാഹങ്ങളുടെയും മറ്റു ആചാരങ്ങളുടെയും നിരോധനം 1567 ൽ ചേർന്ന ഒന്നാം മത നേതൃ സമ്മേളനത്തിൽ പോർച്ചുഗീസ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ ഹൈന്ദവ വിവാഹങ്ങൾ നിരോധിക്കപ്പെട്ടു. അതോടെ ഹിന്ദുക്കൾക്ക് പുഴക്കപ്പുറത്തു പോർച്ചുഗീസ് ഭരണത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ പോയി വിവാഹം നടത്തേണ്ട സ്ഥിതി വന്നു. ഈ ദയനീയ അവസ്ഥ മുതലെടുത്ത്‌ പലപ്പോഴും പുഴ മധ്യത്തിൽ വച്ച് വിവാഹ സംഘങ്ങളെ കൊള്ള ചെയ്യുന്ന ഏർപ്പാടും ഉണ്ടായിരുന്നു ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും അവരാരും പോര്ച്ചുഗീസുകാരുടെ മതത്തിൽ ചേർന്നില്ല . വിവാഹ ചടങ്ങുകളിൽ കർമ്മികളായി എത്തുന്ന ബ്രാഹ്മണർക്കും ക്ഷേത്ര ഉദ്യോഗസ്ഥന്മാർക്കും വരെ പിഴയും ശിക്ഷയും ചുമത്തുന്ന കൽപ്പന നിലവിൽ വന്നു. ബ്രാഹ്മണർ പൂണൂൽ ധരിക്കുന്നത് നിരോധിക്കണം എന്ന മിഷനറിമാരുടെ അഭിപ്രായം അല്പ്പം ഒരു ഇളവോടെ അതായത് മറ്റാരും കാണാത്ത വിധത്തിൽ ധരിക്കണം എന്ന വ്യവസ്ഥയോടെ ഫിലിപ്സ് രാജാവിന്റെ കല്പ്പനയായി . ഉപനയനം നിരോധിക്കാനും ശുപാർശയുണ്ടായി .പോർച്ചുഗീസ് ഭരണത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി കുട്ടികളെ ഉപനയനം ചെയ്യിച്ചു ഹിന്ദുക്കൾ ഇതിനെ പ്രതിരോധിച്ചു . അക്രൈസ്തവരുമായി കൂട്ടുകൂടുന്നതും ജോലിചെയ്യുന്നതും കച്ചവടം നടത്തുന്നതും കടം കൊടുക്കുന്നതും ഏകാദശി നോല്ക്കുന്നതും മംഗള ഗാനം പാടുന്നതും വീട്ടിൽ തുളസി ച്ചെടി വളർത്തുന്നതും കുടുമ വയ്ക്കുന്നതും മെതിയടി ധരിക്കുന്നതും നിരോധിക്കപ്പെട്ടു ! 4. "കാത്തിക്യുമിനസ്" എന്ന മസ്തിഷ്ക പ്രക്ഷാളന കേന്ദ്രങ്ങൾ ചെറിയ കുട്ടികളെ വീട്ടിൽ നിന്നും അപഹരിച്ചു കൊണ്ട് പോയി മാമോദിസ മുക്കിച്ചു കാത്തിക്യുമിനസ് എന്ന കേന്ദ്രങ്ങളിൽ പാർപ്പിച്ചു . കുട്ടികളുടെ മസ്തിഷ്ക പ്രക്ഷാളന കേന്ദ്രങ്ങൾ ആയിരുന്നു അവ. പശുക്കുട്ടി പോവുമ്പോൾ പിറകെ പശുവും എത്തും എന്ന സിദ്ധാന്ത പ്രകാരം ആയിരുന്നു ഇത്. അനാഥക്കുട്ടികളെ ഏറ്റെടുത്തും മാമോദിസ മുക്കി മത പരിശീലനം നല്കി. 1567 ഡിസംബർ 4 ലെ കല്പ്പന പ്രകാരം ക്രൈസ്തവരല്ലാത്തവരും സുവിശേഷം കേൾക്കാൻ പോവുന്നത് നിർബ്ബന്ധം ആക്കി. ഹിന്ദുക്കളെ ആകമാനം പിടിച്ചു കുലുക്കിയ കൽപ്പനയായിരുന്നു അത്. പലായനത്തിന്റെ ആക്കം കൂടി. ഒടുവിൽ 1717 ജനവരി 14 നു ആ നിയമം റദ്ദാക്കി. നിർബ്ബന്ധിച്ചു ഗോമാംസം ചുണ്ടിൽ തേച്ച് ജാതിഭ്രഷ്ട് വിളിച്ചുവരുത്തി മതം മാറ്റുന്ന കലാപരിപാടിയുമുണ്ടായിരുന്നു . എല്ലാ വർഷവും ജനവരി 25 നു സെന്റ്‌ പോൾ പള്ളിയിലെ പെരുന്നാൾ ദിവസമായിരുന്നു ഇതിനായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് ! 5. ഇന്ക്വിസിഷൻ അഥവാ മത വിചാരണ എന്ന പീഡന പർവ്വം മറ്റു മതങ്ങളിൽ വിശ്വസിക്കുന്നത് മത നിന്ദയായി കരുതി അവരെ വിചാരണ ചെയ്തു തടവറയിൽ അടച്ച് പീഡിപ്പിക്കുക എന്നതായിരുന്നു ഇന്ക്വിസിഷൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് . കൊലപാതക യന്ത്രം എന്നായിരുന്നു ഇതിനെ വിശ്വപ്രസിദ്ധ എഴുത്തുകാരൻ റിച്ചാർഡ് സിമ്ലർ (Richard Zimler ) വിശേഷിപ്പിച്ചത്‌. ഗോവയിൽ ഇത് നിർബാധം നടപ്പിലാക്കപ്പെട്ടു . ഗോവയിലെ ഇന്ക്വിസിഷൻ ന്റെ വിവരങ്ങൾ പുറം ലോകത്തിനു ലഭ്യമായത് ചിലരുടെ വ്യക്തി വിരോധം കൊണ്ട് അതിനു വിധേയനാവേണ്ടി വന്ന ഫ്രഞ്ച് ഡോക്ടർ ഡെല്ലോൻ അവിടെ നിന്ന് മോചിപ്പിക്കപ്പെട്ടതിനു ശേഷം മാതൃഭാഷയിൽ എഴുതിയ കുറിപ്പുകളിൽ നിന്നാണ്. 1516 ൽ ഈ കിരാത നടപടി ആരംഭിച്ചു. ഇങ്ങനെ വിചാരണ ചെയ്യപ്പെടുന്നവരുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. അത് വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കൊലപാതക യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നത്. ഡെല്ലോൻ വിവരിക്കുന്നത് അനുസരിച്ച് മൂന്നു തരം പീഡന മുറകൾ ഗോവയിലെ കല്ത്തുറുങ്കുകളിൽ നിലവിൽ ഉണ്ടായിരുന്നു. ഒന്ന് , കപ്പി പീഡനം - കപ്പിയിൽ കെട്ടി തൂക്കുക ! രണ്ട് ജല പീഡനം - കെട്ടിയിട്ട് ഇരുമ്പ് ചവണ വച്ച് തുറന്നു പിടിച്ച വായിലേക്ക് വെള്ളം ഒഴിക്കുക! വയറു നിറയ്ക്കുക. കുടിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ല. മൂന്ന് അഗ്നി പീഡനം - ആളെ കെട്ടി തൂക്കി ചുവട്ടിൽ തീ കത്തിക്കുക ! പീഡനത്തിൽ മരിച്ചവരെ പറമ്പിൽ ഉടനടി കുഴിച്ചുമൂടും . മണ്ണിൽ ജീർണ്ണിക്കുന്ന ശവത്തിന്റെ അസ്ഥിയെപ്പോലും വെറുതെ വിട്ടിരുന്നില്ല. അവ പുറത്തെടുത്തു കത്തിച്ചു കളഞ്ഞിരുന്നു. പലപ്പോഴും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാതവരെ ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നത്രേ. ഇൻഡോ - പോർച്ചുഗീസ് ചരിത്രകാരനായ Teotonio R. De Souza യുടെ അഭിപ്രായത്തിൽ മൃതദേഹത്തെ അപമാനിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ക്രിസ്തുമാതാനുയായികൾ അല്ലാത്ത എല്ലാവരും പോര്ച്ചുഗീസ് കാരാൽ ഇപ്രകാരം വേട്ടയാടപ്പെട്ടു. ഒരു ചെറിയ വിഗ്രഹം കയ്യിൽ വയ്ക്കുന്നതോ തന്റെ പ്രിയതമയുടെ കുഴിമാടത്തിനു അരികിലിരുന്നു ഹീബ്രു പ്രാർത്ഥന ചൊല്ലുന്നതോ ഒക്കെ മതിയായിരുന്നു ഇന്ക്വിസിഷന് വിധേയരാവാൻ ! ഇങ്ങനെയുള്ള കിരാത നടപടികളുടെ ഫലമായി 17 ആം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും 250000 വരുന്ന ഗോവൻ ജന സംഘ്യയിൽ കേവലം 20000 മാത്രമായി അക്രൈസ്തവ ജന സംഘ്യ കുറഞ്ഞു .അറിയപ്പെട്ട കണക്കനുസരിച്ച് 57 പേർ ഇത്തരത്തിൽ കൊല്ലപ്പെട്ടു. പക്ഷെ യഥാർത്ഥത്തിൽ Inquisition വിധേയരാക്കപ്പെട്ട ആൾക്കാരുടെ അന്തിമ വിധി എന്തായിരുന്നു എന്ന് പുറം ലോകം അറിഞ്ഞില്ല. അതുകൊണ്ടുതന്നെ കണക്കുകൾ ഒരിക്കലും പൂർണ്ണമായിരിക്കില്ല. (The Portuguese Inquisitions and its New Christians (Brill , 2001) ഗോവയിലെ മത പരിവർത്തന ശ്രമങ്ങൾ റോമൻ കത്തോലിക്കാപ്പള്ളിയുടെയും പോർച്ചുഗീസ് ഭരണകൂടത്തിന്റെയും കൂട്ടായ പ്രവർത്തനം ആയിരുന്നു. ചിന്തിച്ചു നിർദ്ദേശിക്കാൻ ഉള്ള മേൽക്കൈ പള്ളിക്കും നടപ്പിലാക്കാനുള്ള മേൽക്കൈ ഭരണത്തിനുമായിരുന്നു പലായനം ---------------- ഇങ്ങനെ പലവിധത്തിലുള്ള , സമാനതകളില്ലാത്ത ക്രൂരതകൾകൊണ്ടും പീഡനങ്ങൾ കൊണ്ടും പൊറുതിമുട്ടിയ ഗോവയിലെ ഹിന്ദുക്കൾ പോർച്ചുഗീസ് പ്രദേശത്തിന് തെക്കും കിഴക്കും വടക്കും ഉള്ള മറുനാടുകളിൽ ശരണം പ്രാപിച്ചു തുടങ്ങി . 1560 ലെ വൈസ്രോയിയുടെ പുറത്താക്കൽ കൽപ്പനയിൽ തുടങ്ങുന്നു ഇവരുടെ പലായനത്തിന്റെ ചരിത്രം. കാർവാർ, ബംട് വാൾ , മംഗലാപുരം , കൊച്ചി മുതലായ തുറമുഖ പട്ടണങ്ങളിൽ നേരത്തെ തന്നെ വ്യാപാര ബന്ധം ഉണ്ടായിരുന്ന ദേശക്കാർ കിട്ടിയതെല്ലാം പെറുക്കിക്കെട്ടി പത്തെമാരികളിൽ കയറി എന്നെന്നേക്കുമായി ജന്മ നാടായ ഗോമന്തകം വിട്ടു. ഗൌഡ സാരസ്വത ബ്രാഹ്മണരും , സ്വർണ്ണപ്പണിക്കാരും , കുഡുംബികളും എല്ലാം ഇങ്ങനെ പലായനം ചെയ്തവരിൽ പെടുന്നു. സാമൂതിരി 1560 ൽ ഇവർക്ക് പ്രവേശനം നിഷേധിച്ചു . 1566 ൽ അവർ കൊച്ചിയിലും തിരുവിതാംകൂറിലും എത്തി. 1648 ൽ കൊച്ചി രാജാവ് അവർക്ക് സ്വസങ്കേതത്തിൽ നീതി ന്യായം നടത്താൻ അവകാശം നല്കി. അവരിൽ നിന്ന് പിന്തുടർച്ച നികുതിയും ഈടാക്കിയിരുന്നില്ല കുറേപ്പേർ ആലപ്പുഴയിലും താമസമാക്കി. സ്വന്തം ധർമ്മത്തിലും വിശ്വാസത്തിലും ഉറച്ചു നില്ക്കാൻ ജനിച്ച മണ്ണും സർവ്വ സ്വത്തുക്കളും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്ന ഇവരുടെ ചരിത്രം എന്തുകൊണ്ടോ വളരെ കുറച്ചു മാത്രമാണ് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് കുറിപ്പ് : ചരിത്രത്തിന്റെ വ്യക്തമായ ആഖ്യാനം മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. റെഫറൻസായി പറഞ്ഞ ഗ്രന്ഥങ്ങളിൽ നിന്നുള്ളത് അല്ലാതെ ഒരു വാചകം പോലും ഇട്ടിട്ടില്ല. ചരിത്രത്തിന്റെ ഋജുവായ ആഖ്യാനം ഉറപ്പു വരുത്താനാണ് അങ്ങനെ ചെയ്തത്. വിഷയം വിവരിക്കുമ്പോൾ തീരെ ഒഴിവാക്കാൻ കഴിയാത്ത മത നാമങ്ങളും മറ്റുമാണ് ഉപയോഗിച്ചിട്ടുള്ളത്. സ്സെന്റ്റ് ഫ്രാൻസിസ് സേവ്യറിനെ കുറിച്ചുള്ള പരാമർശങ്ങൾ ബോധപൂർവ്വം മാറ്റി നിർത്തിയിട്ടുണ്ട് . അവലംബം: 1. ഗോവയിലെ മതം മാറ്റം - കഥയും വ്യഥയും : ആർ ഹരി - കുരുക്ഷേത്ര പ്രകാശൻ 2. Goa Inquisition - The New Indian Express - 03 / 09 / 2015 3. Researches in Indo Portuguese History - Dr P P Shirodkar (Excerpts Online ) 4. കേരള ചരിത്ര നിഖണ്ടു - എസ് കെ വസന്തൻ - കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം 5. വിക്കി - ഇന്റർനെറ്റ്
Thomas J. Koovalloor 2026-08-01 22:07:41
I happened to read the Article about the difference between Pravasi Literature and Immigrant Literature that touched my mind. Until recently, I thought that I was a Pravasi, and when in the beginning of year 2000, the Indian Government under the Congress Regime, demanded me to Surrender my Indian Citizenship, when I went to the Indian Consulate in New York, I asked the question “ Who the hell are you to tell me to surrender my Indian Citizenship “. The person asked me was a Hispanic, a paid employee. Vayalar Ravi was the External Affairs Minister at that time, I believe, I am correct, because of age I have little forgetfulness. Anyway, some of us protested in front of the New York Indian Consulate, and there was some promises or easiness because of the involvement of the Malayalee leaders at that time. Then Slowly, things changed, because of the resistance of the Pravasis. Now , after reading Writer Baji Odamveli’s article, my mind is opened, and I realized that I am not a Pravasi , I am an International Immigrant. I Salute Writer Baji Odamveli to write such an official article on behalf of Emalayalee. . At that time I was an unknown Pravasi, still I was the one who brought more Protesters from Yonkers and surrounding places. Leaders came without followers. Many Malayalee leaders threatened me at that time that we will be arrested if we protest in front of the Indian Consulate, thinking that they own the Consulate. But, we , the protesters, got Protection from Police. Congratulations to Baji Odamveli for writing this informative article and expecting more informative articles like this in the future. Please excuse me about my typos.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക