Image

ഒരു പ്രവാസിയുടെ ദുഃഖം (കഥ : ബാബു പാറയ്ക്കൽ)

Published on 30 July, 2026
ഒരു പ്രവാസിയുടെ ദുഃഖം (കഥ : ബാബു പാറയ്ക്കൽ)

മുറ്റത്തേക്കു കയറി വന്ന കാറിന്റെ ശബ്ദം കേട്ട് അയാൾ ക്ലോക്കിലേക്കു നോക്കി. സമയം ആറു മണിയാകാൻ പോകുന്നതേയുള്ളൂ. നേരം വെളുത്തു വരുന്നു. ജയിംസിന്റെ കാർ മുറ്റത്തേക്കു കയറി വന്നു. കാർ നിർത്തി അവൻ കാളിങ് ബെൽ അടിച്ചു. അയാൾ വാതിൽ തുറന്നു കൊടുത്തിട്ട് മുറിയിലേക്ക് പോയി. 
"പെട്ടിയെല്ലാം എടുത്തു വച്ചേക്കട്ടേ?" ജെയിംസ് ചോദിച്ചു.
"ങ്ഹാ." മറുപടിയായി കൂടുതലൊന്നും പറയാനില്ലായിരുന്നു.
അവൻ ആ രണ്ടു പെട്ടികളും എടുത്തു കാറിന്റെ ഡിക്കിയിൽ വച്ചിട്ട് അകത്തു വന്ന് സോഫയിൽ ഇരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ അയാൾ ആകെ ബാക്കിയുണ്ടായിരുന്ന ഒരു ഹാൻഡ് ബാഗുമെടുത്തു പുറത്തിറങ്ങി. അത് കൂടി കാറിൽ വച്ചിട്ട് തിരിച്ചു വന്ന് വാതിൽ പൂട്ടുവാനായി താക്കോൽ എടുത്തപ്പോൾ ജെയിംസ് ചോദിച്ചു, "പ്രാർത്ഥിക്കുന്നില്ലേ?"
അയാൾ ജെയിംസിനെ ഒന്ന് നോക്കിയിട്ട് തല കുലുക്കി. അതിന്റെ അർഥം മനസ്സിലായിട്ടാകാം ജെയിംസ് തിരിച്ചു വീട്ടിലേക്കു കയറി. അയാൾ അവന്റെ പുറകേ വീട്ടിലേക്കു കയറി ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അപ്പന്റെയും അമ്മയുടെയും വല്യപ്പന്റെയും ഫോട്ടോകളിലേക്കു നോക്കി കൈകൾ കൂപ്പി. എന്തോ പ്രാർത്ഥിച്ചു.

അവധിക്കു വന്നതിന്റെ പിറ്റേ ദിവസമാണ് അയൽപക്കത്തുള്ള ഒരു പെൺകുട്ടി വീട് വൃത്തിയാക്കാൻ എത്തിയത്. ഉമ്മറത്തെ ഭിത്തിയിലെ ചുക്കിലി തൂക്കുന്നതിനിടയിൽ അവൾ ആ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന യേശു ക്രിസ്‌തുവിന്റെ ഫോട്ടോ എടുത്തുകൊണ്ടു മുറ്റത്തേക്കിറങ്ങുന്നതു കണ്ടു. "യേശുക്രിസ്‌തുവിന്റെ ഫോട്ടോ പോലും ചിതലുകൾ ബാക്കി വച്ചിട്ടില്ല." അവൾ പറഞ്ഞു. അതിനടുത്തായി വച്ചിരുന്ന തടിയുടെ ഒരു ഷെൽഫ് പകുതിയോളം വെറും ഒരു വർഷം കൊണ്ട് ചിതലുകൾ തിന്നു കഴിഞ്ഞിരുന്നു. അയാൾ ആ ഫോട്ടോകളിലേക്ക് ഒന്നുകൂടി നോക്കിയിട്ടു മുറ്റത്തേക്കിറങ്ങി.

ജെയിംസ് വീട് പൂട്ടി താക്കോൽ അയാളുടെ കയ്യിൽ കൊടുത്തു. അയാൾ അത് അവന്റ കയ്യിലേക്കു തന്നെ തിരിച്ചു നൽകി. ജെയിംസ് അത് വാങ്ങി കയ്യിൽ പിടിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്നു കൊടുത്തു. അയാൾ ആ ഡോറിൽ പിടിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി. ഉദയ സൂര്യൻ ഉറക്കച്ചടവു മാറ്റി പതുക്കെ എഴുന്നേറ്റു വരുന്നു. ആ സ്വർണ്ണാഭ രശ്‌മികളൊന്നും കാണാനായില്ല. അയാൾ കിഴക്ക് ആകാശത്തിൽ വെള്ളകീറി വരുന്ന ആ നേർത്ത നിറച്ചാർത്തിലേക്കു നോക്കി. ആരോ അയാളെ പുറകോട്ട് വലിച്ചു. ഞൊടിയിടയിൽ നാലു പതിറ്റാണ്ടപ്പുറത്തേക്ക് അയാളുടെ ഓർമ്മകൾ അതിവേഗം പാഞ്ഞു.

നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ പിന്നെ ബോംബെയിലായിരുന്നു തുടർന്നുള്ള അഞ്ചുവർഷത്തെ പഠനം. അതുകഴിഞ്ഞപ്പോൾ മികച്ച വിജയം കരസ്ഥമാക്കിയതുകൊണ്ടാവാം പഠിച്ച സ്ഥാപനത്തിൽ തന്നെ ജോലി കിട്ടി. എന്നാൽ ഒരു വർഷമായപ്പോഴേക്കും ഗൾഫിൽ ഒരു ജോലിക്ക് അവസരം ലഭിച്ചു. സൗജന്യമായി വിമാന ടിക്കറ്റ് വരെ വാഗ്‌ദാനം ലഭിച്ചപ്പോൾ പിന്നെ രണ്ടാമത് ഒന്നാലോചിച്ചില്ല. അങ്ങനെ ഗൾഫിൽ ജോലി ആരംഭിച്ച് ഒരു വർഷമായപ്പോൾ കമ്പനി രണ്ടു മാസത്തെ അവധിയും സൗജന്യ വിമാന ടിക്കറ്റും നൽകി. അങ്ങനെ ആദ്യമായി ഗൾഫിൽ നിന്നും അവധിക്കു വന്നു. മികച്ച സ്വീകരണമാണ് ബന്ധുമിത്രാദികളിൽ നിന്നും ലഭിച്ചത്. രണ്ടു മാസത്തെ അവധി കഴിഞ്ഞു മടങ്ങുവാൻ തയ്യാറായപ്പോൾ യാത്ര അയയ്ക്കാനായി വലിയൊരു ജനക്കൂട്ടമായിരുന്നു. ഒരു വലിയ കുടുംബമായിരുന്നതുകൊണ്ടു തന്നെ ചുറ്റും താമസിക്കുന്ന ബന്ധുക്കളെല്ലാം വെളുപ്പിനെ തന്നെ വീട്ടിൽ എത്തി. എന്നാൽ ദൂരെയുള്ള ചില അമ്മായിമാരും അളിയന്മാരും തലേദിവസം വൈകിട്ടേ വീട്ടിലെത്തി താമസിച്ചു.

അന്ന് കൊച്ചി വിമാനത്താവളം ഇന്നത്തെ നെടുമ്പാശേരിയല്ല. ഇന്ത്യൻ നേവിയുടെ ഒരു എയർപോർട്ട് സിവിലിയൻ അതോറിറ്റിക്ക് താത്കാലിക ആവശ്യത്തിനായി കൊടുത്തിരിക്കുകയാണ്. കുറച്ചു വിമാനങ്ങൾ മാത്രമേ അവിടെ വരുന്നുണ്ടായിരുന്നുള്ളൂ. രാവിലെ ആറു മണിക്ക് മുൻപേ വീട്ടിൽ നിന്നും യാത്രയാകും. പുറപ്പെടുന്നതിനു മുൻപ് കൂട്ടത്തിൽ പ്രായം കൂടുതലുള്ള ഒരാൾ പ്രാർത്ഥിക്കും. സുരക്ഷിതമായ യാത്രയും തുടർന്നുള്ള ജോലി സാഹചര്യങ്ങളുമെല്ലാം ഈശ്വരനിൽ ഭരമേൽപിച്ചാണ് പ്രാർത്ഥിക്കുക. മറ്റു ബന്ധുക്കളുടെ കുടുംബങ്ങളിൽ നിന്നുള്ള കൊച്ചു കുട്ടികൾ വരെ അവിടെയുണ്ടാകും. എല്ലാവരും കെട്ടിപ്പിടിച്ച് സ്നേഹോഷ്‌മളമായ ഉമ്മ തന്നാണ് യാത്രയാക്കുന്നത്. പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരിക്കും. മുറ്റത്തിന് കിഴക്കു വശത്തുള്ള ചെറിയ കുന്നിൻ ചരിവിലൂടെ ഉദയസൂര്യൻ എത്തിനോക്കുമ്പോഴേയ്ക്കും കാർ മുറ്റത്തു നിന്നും റോഡിലേക്കിറങ്ങിയിരിക്കും. കാറിന്റെ ജനാലച്ചില്ല താഴ്ത്തി താൻ ഒരു കൈ വീശിക്കാണിക്കും.  തിരിച്ചു കുറഞ്ഞത് അൻപതു കൈകളെങ്കിലും തന്നെ വീശിക്കാണിക്കുന്നുണ്ടാവും.

ആ മുറ്റവും വാതിൽപ്പടിയും അന്നത്തേതു തന്നെ. പക്ഷേ, അവിടെ നിന്നിരുന്നവരൊക്കെ എവിടെ? മുതിർന്ന തലമുറയിലെ എല്ലാവരും തന്നെ ഈ ഭൂമിയുടെ മുകൾപരപ്പിൽ നിന്നും ഉള്ളിലേക്ക് ചിരമായി വാസം മാറ്റിയിരിക്കുന്നു. അവർ യഥാർത്ഥത്തിൽ എവിടെ ആയിരിക്കും? ആർക്കും അറിയില്ല. ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോൻ പറയുന്നു, "ഹാ, മായ, മായ, സകലവും മായയത്രേ. ഒരു തലമുറ പോകുന്നു. മറ്റൊരു തലമുറ വരുന്നു." രണ്ടോ മൂന്നോ തലമുറകൾക്കപ്പുറം ആർക്കും ആരെയും അറിയില്ല. എങ്കിലും ആരോ പറഞ്ഞു കേട്ട മഹത്തായ കുടുംബ പാരമ്പര്യത്തിന്റെ അന്തസ്സിൽ ഊറ്റം കൊള്ളുന്നവർ! യുവജനങ്ങൾ ജീവിതോപാധി തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു.

താൻ പിച്ച വച്ച് നടന്ന മുറ്റത്തെ മണൽത്തരികൾ തൻറെ പാദസ്‌പർശം തിരിച്ചറിയുന്നുണ്ടാകുമോ? ആ വീടിന് നൂറിൽപരം വർഷത്തെ പഴക്കമുണ്ട്. പഴയ വീടിന്റെ ചില ഭാഗങ്ങളൊക്കെ പുതുക്കി പണിതിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നും പുറമേ കാണാനില്ല. മുറ്റത്തിനു ചുറ്റുമുള്ള മതിൽ പണിതിട്ട് മൂന്നോ നാലോ പതിറ്റാണ്ട് ആയിട്ടേയുള്ളൂ. മുൻപൊക്കെ അവധിക്കു വരുമ്പോൾ വൈകിട്ട് ആ മതിലിൽ റോഡിലേക്കു നോക്കി ഇരിക്കും. വഴിയേ പോകുന്നവരെല്ലാം കുശലം പറഞ്ഞിട്ടേ പോകാറുള്ളൂ. ചിലരൊക്കെ അകത്തേക്കു കയറി വന്ന് ആ മതിലിൽ അടുത്തിരിക്കും.

ഗ്രാമത്തിലെ ആ സ്നേഹാന്തരീക്ഷം അന്യം നിന്നു പോയിരിക്കുന്നു. ആ മതിലിൽ തന്നെ അങ്ങുമിങ്ങും പായൽ പിടിച്ചിരിക്കുന്നു. പെയിന്റടിച്ചിട്ടു രണ്ടോ മൂന്നോ വർഷമേ ആയിട്ടുള്ളൂ. ഇപ്പോൾ അവധിക്കു വരുമ്പോൾ താൻ ആ മതിലിൽ ഇരിക്കാറില്ല. വഴിയിലേക്കു നോക്കിയാൽ വാഹനങ്ങൾ ചീറിപ്പായുന്നതല്ലാതെ കാൽനടക്കാർ തുലോം കുറവാണ്. അഥവാ ആരെങ്കിലും നടന്നു പോകുന്നവർ ഉണ്ടെങ്കിൽ അവർക്കു തന്നെ അറിയില്ല.  അതുകൊണ്ടു കുശലം പറയാറുമില്ല. പണ്ടൊക്കെ ആ ഗ്രാമത്തിൽ സ്വന്തമായി ഒരു സൈക്കിൾ ഉണ്ടായിരുന്നവർ പോലും വിരളമായിരുന്നു. ഇന്ന് കാറോ ഒരു സ്‌കൂട്ടിയോ പോലുമില്ലാത്ത വീടുകൾ കുറവാണ്. ആളുകളേക്കാൾ കൂടുതൽ വാഹനമുള്ള ഗ്രാമം. തന്റെ ചെറുപ്പത്തിൽ ആ ഗ്രാമത്തിൽ വൈദ്യുതി എത്തിയിരുന്നില്ല. വീടിനുള്ളിൽ മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും കുട്ടികളുടെ കലപിലാ ശബ്‌ദവും മുതിർന്നവരുടെ ശകാരവും കൊണ്ട് ശബ്‌ദ മുഖരിതമായിരുന്നു. ഇന്ന് റോഡരികിലുള്ള മതിലിനു മുകളിൽ മനോഹരമായ രണ്ടു വൈദ്യുത വിളക്കുകൾ ഉണ്ട്. വീടിനുള്ളിൽ നിരവധി ലൈറ്റുകളാൽ പ്രകാശ പൂരിതമാണ്. പക്ഷേ, അവിടെ കുട്ടികളുടെ സംസാരമോ മുതിർന്നവരുടെ ശകാരമോ ഇല്ല. ഉള്ളത് ടീവി യിൽ നിന്നുള്ളതു മാത്രം.

കാലചക്രം തിരിഞ്ഞപ്പോൾ അതിനിടയിൽ പെട്ടു ചതഞ്ഞരഞ്ഞ സ്നേഹബന്ധങ്ങൾ! പട്ടിണിയും പരിവട്ടവുമായിരുന്നപ്പോൾ ബന്ധങ്ങൾക്ക്‌ ദൃഢതയുണ്ടായിരുന്നു. ഇന്ന് സാമ്പത്തിക സമൃദ്ധിയുടെ വേലിയേറ്റത്തിൽ സ്നേഹബന്ധങ്ങളുടെ ഇഴകൾ പലതും പൊട്ടിപ്പോയിരിക്കുന്നു! വിജനമായ പല അയൽവീടുകളും തന്റെ വീട് പോലെ അടഞ്ഞു തന്നെ കിടക്കുന്നു. നാടിന്റെ മാറിയ മുഖഛായ വികൃതമായിരിക്കുന്നു. യുവത്വമെല്ലാം എവിടെയോ പോയിമറഞ്ഞിരിക്കുന്നു. ജെയിംസ് കാർ മുന്പോട്ടെടുത്തു. അയാൾ നടന്നു ചെന്ന് ഗേറ്റ് അടച്ചു. തിരിഞ്ഞു വീട്ടിലേക്കയാൾ ഒരിക്കൽ കൂടി നോക്കി നെടുവീർപ്പിട്ടു.. കിഴക്ക് സൂര്യന്റെ പ്രഭാത കിരണങ്ങൾ കാർമേഘങ്ങളാൽ മറയ്ക്കപ്പെട്ടിരിക്കുന്നു. അയാൾ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു. അയാളുടെ ദുഃഖസാന്ദ്രമായ നിശ്വാസം കാറിന്റെ തുറന്നിട്ട ജനാലയിൽ കൂടി അന്തരീക്ഷത്തിലേക്കുയർന്നു. ഘനീഭവിച്ചു നിന്ന മേഘങ്ങൾ അതേറ്റുവാങ്ങിയതുകൊണ്ടാവാം വിൻഡ്ഷീൽഡിൽ മഴത്തുള്ളികൾ പതിച്ചു തുടങ്ങി. കാറിന്റെ ചക്രങ്ങൾ സാവധാനം ഉരുണ്ടു തുടങ്ങി.
__________________________

Read More: https://www.emalayalee.com/writer/170


 

Join WhatsApp News
Reji Philip 2026-07-30 01:36:46
ഗൃഹാതുരത്വം തുളുമ്പുന്ന വരികൾ.
Thomas Varkey 2026-07-30 16:21:45
Very true. It’s not a story, but reality.
Raju Thomas 2026-07-30 18:30:38
ഈ രണ്ടഭിയായങ്ങളോടും യോജിച്ചുകൊണ്ട് ഞാൻ മറ്റൊരു കാര്യം എഴുതട്ടെ. അസ്തമനത്തെപറ്റിയെന്നപോലെ, സൂര്യോദയത്തെപ്പറ്റി സാഹിത്യത്തിൽ എത്രയോ വർണ്ണനകളുണ്ട്. എന്നാൽ ശ്രീ പാറയ്ക്കലിന്റെ വർണ്ണന ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല.: 1) ഉദയസൂര്യൻ ഉറക്കച്ചടവു മാറ്റി പതുക്കെ എഴുന്നേറ്റുവരുന്നു. 2) അയാളുടെ ദുഃഖസാ ന്ദ്രമായ കാറിന്റെ തുറന്നിട്ട ജനാലയിൽക്കൂടി അന്തരീക്ഷത്തിലേക്കുയർന്നു. ഘനീഭവിച്ചുനിന്ന മേഘങ്ങൾ അതേറ്റുവാങ്ങിയതുകൊണ്ടാവാം വിൻഡ്ഷീൽഡിൽ മഴത്തുള്ളികൾ പതിച്ചുതുടങ്ങി. How very beautiful! And original! അഭിനന്ദങ്ങൾ
Jayan varghese 2026-07-30 21:24:39
ഉറങ്ങുന്ന സൂര്യൻ, (?) ദുഃഖസാന്ദ്രമായ കാറ്, (?) ഘനീഭവിച്ച മേഘം (? ) ….നല്ല മലയാളം പഠിക്കാൻ അമേരിക്കയിലേക്ക് വരൂ എന്ന നമ്മുടെ ഒരു മുൻ പത്രാധിപരുടെ പരാമർശം ഓർമ്മ വരുന്നു ? ജയൻ വർഗീസ്.
Vijayakumar (Kozhikode) 2026-07-31 01:09:21
കമന്റ് എഴുതുന്നവർ കഥ വായിച്ചിട്ടെഴുതുവാൻ ശ്രദ്ധിക്കുക. പിന്നെ ചില പദ പ്രയോഗങ്ങൾ കവിതയിലായാലും കഥയിലായാലും അതിന്റെ രചയിതാവിന്റെ ആലങ്കാരിക പ്രയോഗത്തിൽ സാധുവാണ്. രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോൾ സൂര്യനും ഉറങ്ങാൻ പോയിരുന്നു എന്ന് ചിന്തിക്കുന്നതിൽ കുഴപ്പമില്ല. ശാസ്ത്രീയമായി സൂര്യൻ ഉറങ്ങുന്നില്ല എന്നത് വാസ്തവമാണെങ്കിലും. മനുഷ്യർ പോലും രാത്രി ഉറങ്ങുമ്പോൾ അവന്റെ ആന്തരീയ അവയവങ്ങൾ പലതും ഉണർന്നിരുന്നു പ്രവർത്തിക്കയാണെന്നതാണ് സത്യം. ഹൃദയം ഉറങ്ങുന്നില്ലല്ലോ. പിന്നെ ദുഃഖ സാന്ദ്രമായ കാറ്. അങ്ങനെ ഒരു പ്രയോഗം ഞാൻ കണ്ടില്ല. അയാളുടെ ദുഃഖസാന്ദ്രമായ നിശ്വാസം കാറിന്റെ തുറന്നിട്ട ജനാലയിൽ കൂടി മുകളിലേക്ക് പോയി എന്നാണ് എഴുതിയിരിക്കുന്നത്. പിന്നെ ഘനീഭവിച്ച മേഘം. മേഘങ്ങൾ നീരാവിയിലെ ജലകണികകളാൽ സമ്പുഷ്ടമാക്കപ്പെടുമ്പോഴാണ് ഘനീഭവിക്കയും മഴ പെയ്യുന്നതും. ഈ പ്രയോഗങ്ങളിൽ എന്താണ് തെറ്റ്?
Nainaan Mathullah 2026-07-31 07:00:11
Truly, this beautiful story brings nostalgia. Continue to write.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-31 16:33:06
💥🔥ഹലോ മാത്തുള്ളാ.... 🙋🙋🙋🙋. Long time..... Where were you..... How is your mr. Yahve.??? Doing good?? 🤣🤣🤣🤣🤣🤣 റെജീസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-31 17:10:14
💥🔥ശ്രീ. മാത്തുള്ളാ, 🔹ദൈവത്തിന്റെ എന്തു കുറവ് നികത്താനാണ് അദ്ദേഹം മനുഷ്യനെ ഉണ്ടാക്കിയത്??? 🔸സ്വർഗ്ഗത്തിൽ ചെന്നാൽ നമുക്ക് freewill ഉണ്ടോ?? 🔹ഞാൻ സ്വർഗ്ഗത്തിൽ ഇരിക്കുമ്പോൾ എന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ നരകത്തിൽ ആണെന്ന് ഞാൻ അറിയുമ്പോൾ, സ്വർഗ്ഗത്തിൽ എനിക്ക് ഈ പറയപ്പെടുന്ന നിത്യ സമാധാനവും സന്തോഷവും എങ്ങനെ ലഭിക്കും. 🔸ഞാൻ എന്റെ വേണ്ടപ്പെട്ട ആളെ ഓർത്ത് എന്നും കുന്നും വിലപിച്ച് സ്വർഗ്ഗത്തിൽ കഴിയേണ്ടി വരില്ലേ??? ശ്രീ. andrew പറയുന്നു ; 🔸നാല്പതിനായിരത്തിൽ അധികം ക്രിസ്തു സഭകൾ ഉണ്ടെന്ന്, നേരാണോ??? 🔹നാലായിരത്തിൽ അധികം വ്യത്യസ്ത വേദപുസ്തകങ്ങൾ ഉണ്ടെന്ന്, നേരാണോ?? How come????👻👻👻ദൈവത്തിനെ പ്രസാധിപ്പിക്കാൻ സാധിക്കുമോ? ദൈവത്തിന് സന്തോഷവും ദുഃഖവും ഉണ്ടാകുമോ??? ✳️റെജീസ് ✳️
മുഹേരൻ 2026-07-31 18:46:43
'ഉറങ്ങുന്ന സൂര്യൻ' അതിലെന്താണ് തെറ്റ് ജയൻ വറുഗീസ് ? വാക്കുകൾ നമ്മൾക്ക് സൃഷ്ടിച്ചു കൂടെ? ഉൾക്കാഴ്ച എന്ന വാക്കിന് കാഴ്ച്ചയുണ്ടോ ? 'തടിതപ്പി' അതിന്റെ അർഥം എന്താണ്? ജയൻ വറുഗീസ്. തീ കത്തിക്കാൻ വിറകില്ലാഞ്ഞിട്ടു തപ്പിയതാണോ? സാഗ, ഗുരു, പണ്ഡിറ്റ് എന്നിങ്ങനെ പല വാക്കുകളും ആംഗ്ലേയ ഭാഷ കടം വാങ്ങി ആ ഭാഷയെ കേൾക്കാനും പറയാനും ഇമ്പമുള്ളതാക്കിയില്ലേ? ഇരുണ്ട കാർമേഘം കാണുമ്പൊൾ ചിലർക്ക് ദുഃഖം തോന്നുന്നു ചിലർക്ക് ഇളക്കം തോന്നുന്നു. എന്നതുപോലെ കള്ളുകുടിയൻ ഓടിക്കുന്ന കാറിനെ കള്ളു കുടിച്ച കാർ എന്ന് വിളിച്ചു കൂടെ? അപ്പോൾ അതീവ ദുഖിതനായ ഒരാൾ ഇരിക്കുന്ന കാറിനെ ദുഃഖസാന്ദ്രമായ കാർ എന്ന് വിളിച്ചു കൂടെ? പൂനകൻ എന്ന വാക്കു കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചപ്പോൾ, പൂച്ചക്ക് അങ്ങനെ ഒരു പരിയായം ഇല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു - " അത് പൂച്ചയാണെന്ന് മനസിലായല്ലോ" അത്രേയുള്ളു. ആർക്കും ഇവിടെ ഒന്നിലും പൂർണ്ണത അവകാശപ്പെടാൻ ആവില്ല - നിങ്ങൾ കവിത മെനയുമ്പോൾ പുതിയ വാക്കുകൾ സൃഷ്ടിക്കു - അങ്ങനെ മലയാള ഭാഷ വളർന്നു പന്തലിക്കട്ടെ.
ശൗൽ 2026-07-31 18:49:23
നെടുങ്ങാ ഡ പ്പള്ളി നീ എന്തിന് മാത്തുള്ളയെ ഉതക്കുന്നു
ജെ. മാത്യു 2026-07-31 19:42:58
മാത്തുള്ളക്ക് ബുദ്ധിയുണ്ട്. എത്രപ്രാവശ്യം പറഞാലും മനസ്സിലാകാത്തവർക്ക് വേണ്ടി സമയം പാഴാക്കിയിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തിനറിയാം.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-31 20:46:58
💥🔥മാത്തുള്ള ഒള്ള ജീവനും കൊണ്ട് ഓടി. അനിക്സ് സ്പ്രേ...ബുദ്ധിമാൻ, മഹാ ബുദ്ധിമാൻ......ഇങ്ങനെയുള്ളവരെയാണ് യഹോവ രാപ്പകൽ അന്വേഷിച്ചു നടക്കുന്നത്...🤣🤣🤣 റെജീസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-31 22:07:26
💥🔥എന്താണ് അദ്ദേഹം പറഞ്ഞത് ജെ മാത്യു??? 🔹"ഒരു ദൈവം ഉണ്ട് -, അത് ക്രിസ്തിയാനികളുടെ യഹോവ മാത്രമാകുന്നു , ഒരു പുസ്തകം ഉണ്ട് -, അത് സത്യ വേദ പുസ്തകം മാത്രമാകുന്നു; യഹോവ ഈ വലിയ പ്രപഞ്ചത്തേയും അതിലെ സർവ്വ ചര-അചരങ്ങളെയും സൃഷ്ടിച്ചു. ഇപ്പോൾ സ്വസ്ഥം, ഗൃഹഭരണം. ഈ യഹോവയെ വിളിച്ചപേക്ഷിക്കുന്ന ക്രിസ്തിയാനികൾക്ക് സ്വർഗത്തിലേക്കുള്ള ടിക്കറ്റ് കിട്ടും. മറ്റുള്ള ഹിന്ദുക്കളും മുസ്‌ളീങ്ങളും ബുദ്ധരും ജൈനരും, സിഖരും എല്ലാം പൈശാചികരാണ്, അവരെല്ലാം നരകത്തിൽ പോകും.യഹോവയാൽ സാധ്യമായത് ഒന്നുമില്ല" 🔹. ഇത്രയുമല്ലേ, ഇത്രയും നാൾ അദ്ദേഹം പറഞ്ഞതിന്റെ ഡയമണ്ട് ചുരുക്കം???? അല്ലേ സുനിലേ?? 🤔. അത് എനിക്കെന്നല്ല, എല്ലാവർക്കും നല്ലതു പോലെ മനസ്സിലായി.ഇനിയെന്താ ശ്രീമാൻ ജെ. മാത്യു പ്രശ്നം. റെജീസ് ✳️
Raju Thomas 2026-07-31 23:13:44
മുഹേരൻ അഭിപ്രായം എഴുതിയത് ബാബു പാറയ്ക്കലിന്റെ കഥ വായിക്കതാണെന്നു തോന്നുന്നു. ദയവായി അങ്ങനെ ചെയ്യാതിരിക്കുക. തെറ്റ് എന്റേതാണ്: 'ദുഃഖസാന്ദ്രമായ നിശ്വാസം' എന്നത് ഞാൻ ടൈപ്പ് ചെയ്തപ്പോൾ 'ദുഃഖസാന്ദ്രമായ കാർ' എന്നായിപ്പോയതാണ് . ഇനി ആ രണ്ടു വാക്യങ്ങൾ വായിച്ചുനോക്കിയാലും. ; അത് ഗംഭീരമായൊരു വർണ്ണനയാണ് എന്നാണു ഞാൻ എഴുതിയത്.
ജെ.മാത്യു 2026-08-01 01:53:36
അത് അദ്ദേഹത്തിന്റെ അഭിപ്രായം അല്ലല്ലോ റെജിയന്മാരെ. സത്യ വേദപുസ്തകം പറയുന്നതല്ലെ. യുക്തിസഹജമായി ചിന്തിച്ചാൽ അത് സത്യമാണെന്ന് സാമാന്യബോധമുള്ള ആര്‌ക്കും മനസ്സിലാകും. മനസ്സിലായില്ലെന്ന് നടിക്കുന്ന റെജിയന്മാരൊഴിക. പ്രപഞ്ചസ്രിഷ്ടിമുതലുള്ളതെല്ലാം ക്രമമായി വിവരിക്കുന്ന മറ്റൊരു ഗ്രന്ഥത്തിന്റെ പേര് പറയാമോ റെജിയന്മാരെ.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-01 02:47:41
💥🔥അതേ ശ്രീ. ജെ. മാത്യു - : അതായത്, മായാവി - ലുട്ടാപ്പി, കുട്ടൂസൻ - ഡാകിനി, വിക്രമൻ - മുത്തു, രാജൂ -രാധ ; ഇവരൊക്കെ ഒരിക്കലും ഇല്ലാതിരുന്ന, ഉണ്ടാകാൻ ഒരിക്കലും സാധ്യത ഇല്ലാത്ത വെറും കോമിക്ക് കഥാപാത്രങ്ങൾ ആണെന്ന്, ആ കഥകൾ എഴുതി ഉണ്ടാക്കി പ്രസ്സിദ്ധീകരിച്ച എഴുത്തുകാർ പോലും വിശ്വസിക്കില്ല.അമ്മാതിരി രീതിയിൽ ജനങ്ങളുടെ മനസ്സുകളിൽ ആഴത്തിൽ ആ അമർ ചിത്ര കഥകൾ വേരോടിയിട്ടുണ്ട്. ആ കഥകളെ ലോജിക്കിന്റെ വെളിച്ചത്തിൽ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. ദൈവപ്പേടി എന്ന അടിസ്ഥാന വികാരം മനുഷ്യരാശിയെ ഒരു ഘട്ടം വരെ അതിജീവിപ്പിച്ചിട്ടുണ്ട്. ഇനിയും പറ ജെ. മാത്യു, ഏശു മാത്രമേ ഉള്ളോ ലോകത്തിൽ ഒരേ ഒരു ദൈവമായിട്ട്????, സത്യവേദ പുസ്തകം മാത്രമേ ഉള്ളോ ലോകത്തിൽ ഒരേ ഒരു വിശുദ്ധ പുസ്തകമായിട്ട്.??? ങേ?? emalayalee -യിൽ ലേഖനങ്ങളും വാർത്തകളും സാഹിത്യഉരുപ്പടികളും എഴുതുന്ന എല്ലാവരും 100% ഈ ഭയത്തിന് അടിമകൾ ആണ്. അതുകൊണ്ടാണ് അവർ ചോദിക്കുന്നത് "റെജീസ് എന്തിനാണ് വെറുതേ ഇങ്ങനെ എഴുതുന്ന"തെന്ന്. "മറ്റു വിഷയങ്ങൾ എഴുതി കൂടേ" എന്ന്. നരകഭയം കൊണ്ടാണ് പാവങ്ങൾ എന്നോടു ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. ഏതായാലും പ്രതികരണക്കോളത്തിൽ രണ്ടു ,മൂന്നു,നാല് ആളുകളെ - ഡാഷിനു നല്ല ബലം ഉള്ളവരെ - ആണുങ്ങളെ- ഞാൻ ഏതായാലും കാണുന്നുണ്ട്. വളരെ നല്ല കാര്യം. പക്ഷേ, Logic ആയിട്ട് പ്രവർത്തിക്കാണും ചിന്തിക്കാനും എന്താണ് ഭൂരിപക്ഷം മനുഷ്യർക്കിത്ര ധൈര്യമില്ലായ്മ???? ഒന്നോർക്കുക, ദൈവത്തിനാണ് മനുഷ്യരെ കൊണ്ട് ആവശ്യം, മറിച്ചല്ല. 💪 ✳️റെജീസ്✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-08-01 04:01:44
💥🔥 സേട്ടാ, ഉൽപ്പത്തിക്കഥകൾ പറഞ്ഞ് എന്നെ ചിരിപ്പിക്കല്ലേ ശ്രീ ജെ മാത്യു സേട്ടാ.. കൊള്ളാവുന്ന, പത്തു പൈസയ്ക്ക് വിലയുള്ള ആധികാരികതയുള്ള ഒരു പത്ത് വാക്യങ്ങൾ വേദ പുസ്തകത്തിൽ ഉണ്ടോ ശ്രീ മാത്യു. എന്നെ ചിരിപ്പിക്കല്ലേ plz 🙏. മറ്റു പുസ്തകങ്ങളുടെ കാര്യം എനിക്കറിയില്ല, മറ്റു മതത്തിലുള്ള emalayalee വായനക്കാർ ചിലപ്പോൾ മാത്യുവിന് പറഞ്ഞു തരും എന്ന് ഞാൻ കരുതുന്നു.. ഏതായാലും എനിക്കറിയില്ല. പിന്നെ, ബൈ the ബൈ, ഉല്പത്തി പുസ്തകം ആരാണ് ഒരു ദൃക്സാക്ഷി വിവരണം പോലെ എഴുതിയിരിക്കുന്നത്?? അന്ന് യഹോവയുടെ കൂടെ ആ ഏഴു ദിവസം ആരാണ് കൂടെ നിന്ന് ഈ സൃഷ്ട്ടിപ്പ് ഒക്കെ Record ചെയ്ത് പുസ്തകത്തിൽ എഴുതിയത്?? ങേ 🤣?? മാത്യു സേട്ടാ,സിരിച്ചു സിരിച്ച് ഞാൻ ചാകുമേ.....പറഞ്ഞേക്കാം. ‼️ റെജീസ് ✳️
Rev.John Samuel 2026-08-01 09:51:58
To;Mr.J.Mathew! please explain the meaning of the verses below ; i read it as the father can marry his daughter, please teach us. ''1 Corinthians 7:36-38 Amplified Bible 36 But if any man thinks that he is not acting properly and honorably toward his virgin daughter, [[a]by not permitting her to marry], if she is [b]past her youth, and it must be so, let him do as he wishes, he does not sin; let her marry. 37 But the man who stands firmly committed in his heart, having no compulsion [to yield to his daughter’s request], and has authority over his own will, and has decided in his own heart to keep his own virgin [daughter from being married], he will do well. 38 So then both the father who gives his virgin daughter in marriage does well, and he who does not give her in marriage will do better.''
ജെ.മാത്യു 2026-08-01 17:14:36
പരിണാമക്കഥകളും പൊട്ടിത്തെറിക്കഥകളും ഓർത്ത് ചിരിക്കാത്ത നിമിഷം ഇല്ല. എന്തൊരു കോമഡിയാണത്. ഏകകോശിജീവികൾ പരിണമിച്ച് ബഹുകോശ ജീവിയായത്രെ. അപ്പോൾ ഏകകോശജീവികളെ ആര് സ്രിഷ്ടിച്ചു.അതുപോലെ മനുഷനുശേഷം എന്തെ പരിണാമം നിലച്ചുപോയി. സോറി. അമ്മുമ്മക്കഥയിൽ ചോദ്യമില്ലല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക