Image

വേവ്സിൽ തരംഗം സൃഷ്ടിച്ച് മലബാറുകാരുടെ കഥകൾ

Published on 29 July, 2026
വേവ്സിൽ തരംഗം സൃഷ്ടിച്ച്  മലബാറുകാരുടെ കഥകൾ

 

കൊച്ചി : മലയാളത്തിലെ പ്രശസ്‌ത സംവിധായകരോടൊപ്പം പ്രവർത്തിച്ച അനിൽ കുഞ്ഞപ്പൻ സംവിധാനം ചെയ്ത പുതിയ ചിത്രം ദി മലബാർ ടെയിൽസ് വേവ്സ് ഒ ടി ടി യിൽ തരംഗം സൃഷ്ടിക്കുന്നു.

നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ കീഴിലുളള പ്രസാർ ഭാരതിയുടെ സൗജന്യ ഒ ടി ടി പ്ലാറ്റ്ഫോമായ വേവ്സിലാണ് ചിത്രത്തിന്റെ ഹിന്ദി, മലയാളം പതിപ്പുകൾ റിലീസ് ചെയ്തത്.

അഞ്ച് വ്യത്യസ്ത കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥ പറയുന്ന ദി മലബാർ ടെയിൽസ്  ചെമ്പ്, ബ്രേക്കപ്പ് , ശതാഭിഷേകം, പർദ്ദ, ബംഗ്ലാവ് എന്നീ അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്. ചിത്രത്തിൽ ശിവരാജ് , അനിൽ ആന്റോ , പ്രദീപ് ബാലൻ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ , അൻവർ സാദിഖ്, വിജയൻ വി നായർ , പ്രണവ് മോഹൻ ,പ്രസീത വസു , ലത സതീഷ് , നവ്യ ബൈജു , സുമന ,അനുപ്രിയ എ.കെ, ആർദ്ര ദേവി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ അഷ്റഫ് പാലാഴി, ഗോകുൽ വിജി, അപ്പു, രാകേഷ് ചെല്ലയ്യ , ഷിമിൽ എന്നിവരാണ്.

ഗാനരചന സുമന ,നൗഷാദ് ഇബ്രാഹിം, അനുപ്രിയ എ കെ .

സംഗീതം ഫിഡൽ അശോക്, അമൽ ഇർഫാൻ . കോസ്റ്റ്യൂം അനിൽകുമാർ . മേക്കപ്പ് റഷീദ് അഹമ്മദ് .ആർട്ട് ശിവൻ കല്ലിഗൊട്ട, അഖിൽ കക്കോടി . മിക്സിങ്ങ് എൻജിനീയർ ജുബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡി എ ആർട്ടിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി .

ചോക്ക് ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , പ്രൊഡക്ഷൻ കൺട്രോളർ ഡോ. പ്രീത അനിൽ. എഡിറ്റിംഗ് ആൻഡ്‌ അസോസിയേറ്റ് ഡയറക്ടർ അനുപ്രിയ എ കെ.

പ്രസാർ ഭാരതിയുടെ  WAVES OTT ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി മൊബൈലുകളിലും സ്മാർട്ട് ടി വി കളിലും ഡൗൺലോഡ് ചെയ്താൽ സിനിമ ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ സൗജന്യമായി കാണാം. https://www.wavespb.com/links/SH 28071KXP.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക