Image

ലാനയുടെ സാഹിത്യ സംവാദം 'കാഴ്ചപ്പാടുകള്‍'

നിര്‍മല ജോസഫ് Published on 29 July, 2026
ലാനയുടെ സാഹിത്യ സംവാദം 'കാഴ്ചപ്പാടുകള്‍'

ന്യൂയോര്‍ക്ക് :- ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി  ഈ മാസം വളരെ വ്യത്യസ്തമായ ഒരു സാഹിത്യ സംവാദം ഒരുക്കുന്നു. 2026 ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയ്ക്കാണ് (8 PM CST) കാഴ്ചപ്പാടുകള്‍ എന്ന പേരില്‍ സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.  
ഈ സംവാദത്തില്‍ 'ജെന്‍സി ഭാഷയുടെ സ്വാധീനം മലയാള സാഹിത്യത്തില്‍' , 'കവിതയുടെ രൂപ മാറ്റം' , 'കുടിയേറ്റ സാഹിത്യ പരിസരം' എന്നീ മൂന്ന് വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. നോര്‍ത്തമേരിക്കന്‍ മലയാളി എഴുത്തുകാരായ അഭിനാഷ് തുണ്ടുമണ്ണില്‍ (പെന്‍സല്‍വാനിയ) , സുകുമാര്‍ കാനഡ (ബ്രിട്ടീഷ് കൊളംബിയ), ബാജി ഓടംവേലി (ഡാലസ്) എന്നിവര്‍ യഥാക്രമം വിഷയങ്ങള്‍ അവതരിപ്പിക്കും.

സിനി പണിക്കര്‍, ഷാജു ജോണ്‍ എന്നിവര്‍ ജെന്‍സികളുടെ സാഹിത്യ ഭാഷ, രാഷ്ട്രീയം, സാമൂഹിക ഇടപെടലുകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കവിതയുടെ രൂപമാറ്റത്തെക്കുറിച്ച് എം പി ഷീല , ബിനു താപ്രവന്‍ കുന്നോത്ത്  എന്നിവരും, കുടിയേറ്റ സാഹിത്യ പരിസരം എന്ന വിഷയത്തില്‍ കെ. കെ. ജോണ്‍സണ്‍, സ്മിത കൊട്ടാരത്ത് എന്നിവരും വിഷയം ഏറ്റെടുത്ത സംസാരിക്കും. 


മീറ്റിംഗില്‍ പങ്കെടുക്കുന്നവര്‍ക്കും ചര്‍ച്ചയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സൂം മീറ്റിംഗ് ഐ. ഡി. 884 2557 0709. കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് ശാമുവേല്‍ യോഹന്നാനില്‍ നിന്നും (+1 214 435 0124) ലഭിക്കും.


വാര്‍ത്ത തയ്യാറാക്കിയത്:
ലാനാ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി
നിര്‍മല ജോസഫ് 
സെക്രട്ടറി +1 347 204 0062

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക