
* സുതാര്യത, ഉത്തരവാദിത്ത ബിസിനസ്സ് രീതികൾ, ഉപഭോക്ത്യ കേന്ദ്രീകൃത മൂല്യങ്ങൾ എന്നിവയോടുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പ്രതിബദ്ധത ഈ പങ്കാളിത്തത്തിലൂടെ കൂടുതൽ ശക്തമാകുന്നു.
* ആഗോളതലത്തിലുള്ള 450 ലേറെ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമുകളെ ഉൾപ്പെടുത്തി ടെലിവിഷൻ, പത്രങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, റേഡിയോ, സിനിമ, ഔട്ട് -ഓഫ്-ഹോം മീഡിയ, കമ്പനിയുടെ സ്വന്തം പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്ത്യ ബോധവൽക്കരണ പരിപാടികൾ നടപ്പാക്കും.
കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം. എസ്. ധോണിയെ ബ്രാൻഡ് അംബാസഡറായി നിയോഗിച്ചു. കമ്പനി ഉയർത്തിപ്പിടിക്കുന്ന റെസ്പോൺസിബിൾ ജ്വല്ലർ എന്ന മഹത്തായ ആശയത്തെ അടിസ്ഥാനമാക്കി എം എസ് ധോണിയുമായി ദീർഘകാല പങ്കാളിത്തത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
ഉപഭോക്താക്കൾ ഇന്ന് സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ തങ്ങളുടെ ബിസിനസ്സിന്റെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്ത രീതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എം എസ് ധോണി മലബാർ ഗോൾഡ് & ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായത്. ഉപഭോക്താക്കൾ ആഭരണങ്ങൾ വാങ്ങുന്നത് പൂർണ്ണ വിശ്വാസത്തോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണമെന്ന ബ്രാൻഡിന്റെ നിലപാടാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
മലബാർ ഗോൾഡ് & ഡയമണ്ട്സ് തങ്ങളുടെ ഉപഭോക്താക്കൾക്കായി മലബാർ പ്രോമിസുകൾ നടപ്പാക്കിക്കൊണ്ടാണ് റെസ്പോൺസിബിൾ ജ്വല്ലറി എന്ന നിലയിലുള്ള പ്രതിബദ്ധത തെളിയിക്കുന്നത്. ആഭരണങ്ങളുടെ വില നിർണ്ണയത്തിലെ സുതാര്യത, 100 ശതമാനം HUID ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ, ശാസ്ത്രീയവും സുതാര്യവുമായ 28 തരത്തിലുള്ള പരിശോധനകൾക്ക് വിധേയമാക്കി ഗുണമേൻമ ഉറപ്പു വരുത്തിയ പ്രകൃതിദത്ത ഡയമണ്ടുകൾ, ഉത്തരവാദിത്ത ഉറവിടങ്ങളിൽ നിന്നുള്ള സ്വർണ്ണ ശേഖരണം, ന്യായമായ വില, ബൈബാക്ക് പോളിസി, ആഭരണങ്ങൾക്ക് ആജീവനാന്ത പരിരക്ഷ, ഒരു വർഷത്തെ സൗജന്യ ഇൻഷൂറൻസ്, മികച്ച മൂല്യം ഉറപ്പാക്കിക്കൊണ്ട് ആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ മലബാർ പ്രോമിസുകളിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് പൂർണ്ണ വിശ്വാസത്തോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന കായികതാരങ്ങളിൽ ഒരാളായ ധോണി, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഐ.സി.സി.യുടെ മൂന്ന് വൈറ്റ്-ബോൾ ടൂർണമെന്റുകളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഏക ക്യാപ്റ്റനാണ്. 33 വർഷത്തിലേറെയായി മലബാർ ഗോൾഡ് & ഡയമണ്ട്സ് പുലർത്തുന്ന മൂല്യങ്ങളോട് ആഭിമുഖ്യമുള്ളതിനാലാണ് കമ്പനിയുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം യാഥാർത്ഥ്യമായത്.
എം എസ് ധോണിയുമായുള്ള സഹകരണത്തിലൂടെ ടെലിവിഷൻ, പത്രങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, റേഡിയോ, സിനിമ, ഔട്ട്-ഓഫ്-ഹോം മീഡിയ, കമ്പനിയുടെ സ്വന്തം പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ, ആഗോള തലത്തിലുള്ള 450 ലേറെ മലബാർ ഗോൾഡ് & ഡയമണ്ട്‌സ് ഷോറൂമുകൾ വഴി വൻതോതിലുള്ള പ്രചാരണ പരിപാടികളാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്നത്തെ ഉപഭോക്താക്കൾ അവർ തിരഞ്ഞെടുക്കുന്ന ബ്രാൻഡുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾക്കൊപ്പം സുതാര്യതയും വിശ്വാസ്യതയും പ്രതീക്ഷിക്കുന്നുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. 'ധാർമ്മികമായ ബിസിനസ്സ് രീതികളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയിലൂടെയും ഉപഭോക്ത്യ സൗഹൃദ സമീപനത്തിലൂടെയും പ്രതീക്ഷകൾ നിറവേറ്റേണ്ട ഉത്തരവാദിത്തം ആഭരണ വ്യവസായത്തിനുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മലബാർ ഗോൾഡ് & ഡയമണ്ട്സിനെ മുന്നോട്ട് നയിക്കുന്നതും ഈ വിശ്വാസമാണ്. സത്യസന്ധത, അച്ചടക്കം, സ്ഥിരതയാർന്ന പ്രകടനം എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ബഹുമാനവും വിശ്വാസവും നേടിയ വ്യക്തിയാണ് എം. എസ്. ധോണി. അദ്ദേഹത്തെ മലബാർ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഈ പങ്കാളിത്തം ഉത്തരവാദിത്ത ബിസിനസ്സ് രീതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.' എം പി അഹമ്മദ് കൂട്ടിച്ചേർത്തു.
തന്റെ കരിയറിലുടനീളം സ്ഥിരതയോടെയും സത്യസന്ധതയോടെയും മുന്നോട്ടുപോയതിലൂടെയാണ് ആളുകളുടെ വിശ്വാസം നേടാനായതെന്നും അതേ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മലബാർ ഗോൾഡ് & ഡയമണ്ട്സുമായി കൈകോർക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നുവെന്നും എം എസ് ധോണി പറഞ്ഞു. "സുതാര്യത, ഉത്തരവാദിത്തം, ഉപഭോക്ത്യ സൗഹൃദ സമീപനം എന്നിവയോടുള്ള ബ്രാൻഡിന്റെ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത എന്നെ ഏറെ ആകർഷിച്ചു. ശരിയായ വിവരങ്ങൾ മനസ്സിലാക്കി പൂർണ്ണ വിശ്വാസത്തോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ മലബാർ ഗോൾഡ് & ഡയമണ്ട്സിനൊപ്പം പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭരണങ്ങൾ വാങ്ങുമ്പോൾ മികച്ച ഡിസൈനുകൾക്ക് പുറമെ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും പ്രാധാന്യം നൽകുന്ന പുതിയ ഉപഭോക്ത്യ സംസ്‌കാരം ശക്തിപ്പെടുത്തുകയാണ് എം എസ് ധോണിയുമായുള്ള സഹകരണത്തിലൂടെ മലബാർ ഗോൾഡ് & ഡയമണ്ട്സ് ലക്ഷ്യമിടുന്നത്.