
ഫ്ലോറിഡ: ഒരു ഇടവേളക്കു ശേഷം സൺഷൈൻ സ്റ്റേറ്റ് (ഫ്ലോറിഡ) ആതിഥേയത്വം വഹിക്കുന്ന , ഓഗസ്റ്റ് 6 മുതൽ 10 വരെ ഫോർട്ട് ലോഡർഡെയിൽ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷൻ വടക്കേ അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതും ഏറ്റവും വലിയതുമായ കൺവെൻഷനാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
ഈ മഹാസംഗമത്തിന്റെ വിജയത്തിനായി KCCNA എക്സിക്യൂട്ടീവ് കമ്മറ്റീയോടൊപ്പം ആതിഥേയ യൂണിറ്റുകളായ മയാമി (KCASF) യുടെയും താമ്പ (KCCCF) യുടെയും നിരവധി കമ്മിറ്റി അംഗങ്ങളും വോളണ്ടിയേഴ്സും മാസങ്ങളായി അക്ഷീണം പ്രവർത്തിച്ചുവരികയാണ്. ഓരോ കമ്മിറ്റിയും തങ്ങൾക്ക് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നതിനായി നിരന്തരം യോഗങ്ങൾ ചേർന്നും ആസൂത്രണങ്ങൾ നടത്തിയും മുന്നേറുകയാണ്.

കൺവെൻഷൻ ഓർഗനൈസേഷൻ കമ്മറ്റി ടീം : കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ (താമ്പ) നേതൃത്വം നൽകുന്ന കൺവെൻഷൻ കമ്മിറ്റിയിൽ സിബി ചാണശ്ശേരിൽ (മയാമി) -കോ-ചെയർ, അനീഷ് നടകുഴക്കൽ (താമ്പ ) യൂത്ത് കോ -ചെയർ, ജോമോൻ ചെമ്മരപ്പള്ളിൽ(താമ്പ ), റോജി കണിയംപറമ്പിൽ(മയാമി) , സോജി പുതുപറമ്പിൽ (താമ്പ), സഞ്ജയ് നടുപ്പറമ്പിൽ (മയാമി), മനോജ് താനത്ത് (മയാമി), ടോമി വടുതല (താമ്പ ) എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു . ഇവരുടെ മേൽനോട്ടത്തിൽ രജിസ്ട്രേഷൻ, ആതിഥ്യം, താമസസൗകര്യം, ഭക്ഷണ ക്രമീകരണം, സ്റ്റേജ് മാനേജ്മെന്റ്, ആരാധനാക്രമങ്ങൾ, കലാപരിപാടികൾ, യുവജന പരിപാടികൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ, കലാ കായിക മത്സരങ്ങൾ, മീഡിയ & പ്രചാരണം, സുരക്ഷ, ഗതാഗതം, വോളണ്ടിയർ കോർഡിനേഷൻ,പ്രൊസഷൻ,എന്റർടൈൻമെന്റ് , തുടങ്ങി അൻപതോളം മേഖലകളിലും പ്രത്യേകം കമ്മിറ്റികൾ ഏകോപനത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
മയാമി (KCASF) യൂണിറ്റ് : പ്രസിഡന്റ് എബി തെക്കനാട്ട് , മഞ്ജു വെളിയന്തറയിൽ-സെക്രട്ടറി,
ജിബിഷ് മണിയാട്ടേൽ -ട്രഷറർ, ഫാ. സജി പിണർക്കായിൽ- സ്പിരിച്യുൽ ഡയറക്ടർ, ജേക്കബ് പടവത്തിൽ-വൈസ് പ്രസിഡന്റ്, ഷെറിൻ പനംന്താനത്ത് -ജോയിന്റ് സെക്രട്ടറി, അരുണ്‍ പവ്വത്തിൽ (Arun Powathil) നാഷണൽ കൗൺസിൽ അംഗം / റീജിയണൽ വൈസ് പ്രസിഡന്റ് (RVP), റോഷിനി കണിയാംപറമ്പിൽ -വിമൻസ് ഫോറം പ്രസിഡന്റ് , കെ.സി.വൈ.എൽ & യുവജനവേദി ഡയറക്ടർസ് :സിമി താനത്ത് ,സിംല കൂവപ്ലാക്കൽ ,കിഡ്സ് ക്ലബ് ഡയറക്ടർസ് : ദീപു കണ്ടാരപ്പള്ളിൽ, നിക്സൺ പ്രലേൽ
താമ്പ (KCCCF)യൂണിറ്റ് : പ്രസിഡന്റ് ജയമോൾ മൂശാരിപറമ്പിൽ ,ടോജിമോൻ പൈതുരുത്തേൽ -വൈസ് പ്രസിഡന്റ്, ഷോബിൻ പുതുശ്ശേരിയിൽ -സെക്രട്ടറി, അനിത ചെമ്മരപ്പള്ളി - ജോയിന്റ് സെക്രട്ടറി, ജേക്കബ് വഞ്ചിപുരയ്ക്കൽ - ട്രഷറർ. നാഷണൽ കൗൺസിൽ അംഗംങ്ങൾ :ജയ്മോൻ വെട്ടുകല്ലേൽ ,ജെയിംസ് ഇല്ലിക്കൽ ,ജോബി ഊരാളിൽ , പാപ്പച്ചൻ പട്ടത്തുവേലിയിൽ,വിനോദ് മൂലവള്ളിയിൽ,സവിത പുളിക്കൽ ,ടിനോ മ്യാൽകരപ്പുറത്ത് .

"United in Heritage, Faith, Family & Tradition" എന്ന ആശയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഈ കൺവെൻഷൻ ആത്മീയതയും കുടുംബസംഗമവും യുവജന പങ്കാളിത്തവും കലാ-സാംസ്കാരിക വൈവിധ്യവും ഒരുമിച്ച് അനുഭവിക്കാവുന്ന അപൂർവ വേദിയായിരിക്കും.
മാസങ്ങളായി സമയം, കഴിവ്, അധ്വാനം എന്നിവ സമർപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മയാമിയിലെയും താമ്പയിലെയും കമ്മിറ്റി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സന്നദ്ധ സേവനം ഈ കൺവെൻഷന്റെ ഏറ്റവും വലിയ ശക്തിയായി മാറുകയാണ്. അവരുടെ ആത്മാർത്ഥമായ സേവന മനോഭാവം മുഴുവൻ ക്നാനായ സമൂഹത്തിനും പ്രചോദനമാണ്.
കൺവെൻഷന്റെ എല്ലാ വിഭാഗങ്ങളിലും ഉയർന്ന നിലവാരവും മികച്ച ആതിഥേയത്വവും ഉറപ്പാക്കാൻ സംഘാടകർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാനഡയിൽ നിന്നുമുള്ള ആയിരക്കണക്കിന് പ്രതിനിധികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും വസാനഘട്ടത്തിലാണെന്ന് കൺവെൻഷൻ കമ്മറ്റി അറിയിച്ചു .
"ഇത് ഒരു സാധാരണ കൺവെൻഷൻ മാത്രമല്ല; തലമുറകളെ ബന്ധിപ്പിക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബ ഐക്യത്തിന്റെയും മഹാസംഗമമാണ്" എന്ന സന്ദേശത്തോടെയാണ് സംഘാടകർ എല്ലാ ക്നാനായ കുടുംബങ്ങളെയും ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നത്.
KCCNAയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (താമ്പ ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ.സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ) എന്നിവരാണ്.
ഇവരെ കൂടാതെ റീജിയണൽ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്സ് മാത്യു മാപ്പളശേരിൽ (ഹൂസ്റ്റൺ), അരുൺ ജോർജ് പൗവ്വത്തിൽ (മയാമി ), സിൽവസ്റ്റർ സിറിയക്ക് കൊടുന്നിനാംകുന്നേൽ (ഡാളസ്), ബാബു തൈപ്പറമ്പിൽ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കൽ (ന്യൂയോർക്ക് ), ഗോഡ്വിൻ കൊച്ചുപുരക്കൽ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടൺ ), ജോബിൻ മാനുവൽ മരങ്ങാട്ടിൽ (സാക്രമെന്റോ ), ജോബി ഫിലിപ്പ് ഊരാളിൽ (ഫ്ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേൽ (കാനഡ) , വിമൻസ് ഫോറം നാഷണൽ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആൽവിൻ പിണർക്കയിൽ (ചിക്കാഗോ) , യുവജനവേദി നാഷണൽ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കൽ (ടാമ്പ), സ്പിരിച്യുൽ ഡയറക്ടർ റെവ. ഫാ.ബോബൻ വട്ടംപുറത്ത് (സാൻ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എൻ.എ എക്സിക്യൂട്ടീവ് കമ്മറ്റി .