Image

ദുല്‍ഖര്‍ സല്‍മാന്‍-പവന്‍ സാദിനേനി ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം 'കുട്ടി കുട്ടി പൂവേ' പുറത്ത്

Published on 29 July, 2026
 ദുല്‍ഖര്‍ സല്‍മാന്‍-പവന്‍ സാദിനേനി ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം 'കുട്ടി കുട്ടി പൂവേ' പുറത്ത്

 

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' യിലെ ആദ്യ ഗാനം 'ചിട്ടി ചിട്ടി ചീമ' ലിറിക്കല്‍ വീഡിയോ പുറത്ത്. നായകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗാനം റിലീസ് ചെയ്തത്. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അരുണ്‍ ആലാട്ട് വരികള്‍ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ മാമ്മന്‍ ആണ്. 'കുട്ടി കുട്ടി പൂവേ' എന്ന വരികളോടെയാണ് മലയാളത്തില്‍ ഈ ഗാനം ആരംഭിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, 'ആകാശംലോ ഒക താര' തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്.

ഗാനത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം, ഗാനത്തിന്റെ മേക്കിങ് ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, സാത്വിക എന്നിവര്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന സൂചനയാണ് ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ നല്‍കുന്നത്. നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവന്‍ സാദിനേനി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക വേഷം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ മനസ്സില്‍ തൊടുന്ന ഒരു ഫീല്‍ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്ററുകളും നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള ഗ്ലിംബ്സ് വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗാനവും സമ്മാനിക്കുന്നത്. മഹാനടി, സീത രാമം, ലക്കി ഭാസ്‌കര്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍, പ്രഭാസിന്റെ കല്‍ക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുല്‍ഖര്‍ അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി 'ആകാശം ലോ ഒക താര' പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ്.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവന്‍ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റര്‍ - പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്വേത സാബു സിറില്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ചന്തു നിമ്മഗദ്ദ, സഹസംവിധായകന്‍ - സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം - ബത്തലൂരി ലോകേഷ് കുമാര്‍, ജതിന്‍ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്‍, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍ - അനില്‍ ഭാനു, വിഎഫ്എക്സ് - എഗൈ്വറ്റ് വിഎഫ്എക്സ്, Vfx സൂപ്പര്‍വൈസര്‍ - തൗഫീഖ് ഹുസൈന്‍, കളറിസ്റ്റ് - ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്- സായ് ശശാങ്ക്, മാര്‍ക്കറ്റിംഗ് - വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്സ്, പിആര്‍ഒ - ശബരി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക