
പാര്‍വതിയും സിദ്ധാര്‍ഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചില്‍ ഒരുമിച്ചിരിക്കുന്നു. പലര്‍ക്കും പല മുഖഭാവങ്ങള്‍... പ്രഥമദൃഷ്ട്യാ ഈ ഇരിപ്പിലും ഒരു പന്തികേട് തോന്നിക്കുന്നു. ഇന്‍വെസ്റ്റിഗേറ്റിവ് ജോണറില്‍ ഒരുക്കിയ ചിത്രം സെപ്റ്റംബര്‍ 11ന് തിയറ്ററുകളില്‍ എത്തും.
11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശന്‍ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്.
മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍'. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
ഉള്ളൊഴുക്ക് എന്ന സിനിമയ്ക്ക് ശേഷം പാര്‍വതി തിരുവോത്തും കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയും വര്‍ധിക്കുന്നു.
സിനിമാ അഭിനയ ജീവിതത്തില്‍ 20 വര്‍ഷം പിന്നിട്ട പാര്‍വതിയുടെ ആദ്യ പോലീസ് വേഷമാണിത്. പ്രശസ്ത താരങ്ങളായ പാര്‍ഥിപന്‍, മാത്യു തോമസ്, വിനയ് ഫോര്‍ട്ട്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീണ്‍കുമാര്‍, സിറാജ്, നിയാസ് ബക്കര്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിംഗും റോബി രാജ് കാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- മനോജ് കുമാര്‍. പി, ലൈന്‍ പ്രൊഡ്യൂസര്‍- ദീപക് രാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് ചങ്ങനാശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കടത്ത്, കലാസംവിധാനം- മഹേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ആക്ഷന്‍- കലൈ കിംഗ്സണ്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, പിആര്‍ ഒ- മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ പിആര്‍- ടാഗ് 360 ഡിഗ്രി, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈന്‍- റോസ്റ്റഡ് പേപ്പര്‍. കോട്ടയം, തൃശൂര്‍, കോയമ്പത്തൂര്‍, ബംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകള്‍.