
വിദേശ പണമിടപാടുകളും യു.എസ്. നികുതി നിയമങ്ങളും അറിയാം: ബോധവത്കരണ സെഷനുമായി ഫോമാ
ഫോമാ അന്തർ രാഷ്ട്ര കൺവെൻഷനിൽ പി റ്റി തോമസ് നയിക്കുന്ന ടാക്‌സ് സെമിനാർ ജൂലൈ 31-ആം തീയതി 2.30 മുതൽ 3.30 വരെ ALAMO 1
മുറിയിൽ നടക്കുന്നതാണ്. സാഹിത്യ സമ്മേളനത്തിനു തൊട്ടു പിന്നാലെയാണ് ടാക്‌സ് സെമിനാർ
വിദേശ ഇടപാടുകളും നികുതി നിയമങ്ങളും ലളിതമായി വിശദീകരിക്കുന്നതിൽ പ്രശസ്തനായ പി. ടി. തോമസ് ആണ് സെഷൻ നയിക്കുന്നത്. 42 വർഷങ്ങളായുള്ള അനുഭവവും ആയിരക്കണക്കിന് NRIs നെ സഹായിച്ചിട്ടുള്ള പ്രായോഗിക അറിവും അദ്ദേഹത്തെ ഈ വിഷയത്തിൽ ഏറ്റവും വിശ്വസനീയമായ ശബ്ദങ്ങളിലൊന്നാക്കി മാറ്റുന്നു.

സെഷനിലെ പ്രധാന വിഷയങ്ങൾ
· അന്താരാഷ്ട്ര പണമിടപാടുകൾ സുരക്ഷിതവും നിയമാനുസൃതവുമായ രീതിയിൽ ചെയ്യുന്നത് എങ്ങനെ?
ഗിഫ്റ്റ് നിയമങ്ങൾ, ആവശ്യമായ ഡോക്യുമെന്റുകൾ എന്നിവയുടെ വ്യക്തമായ വിശദീകരണം
· IRS അല്ലെങ്കിൽ RBI ചോദ്യങ്ങൾ ഉയരാൻ ഇടയാക്കുന്ന പൊതുവായ പിഴവുകൾ ഒഴിവാക്കുന്നത്
· ഇന്ത്യയിലെ സ്വത്ത് വിൽപ്പന, കുടുംബ സഹായം, വിദ്യാഭ്യാസ ചെലവുകൾ, നിക്ഷേപങ്ങൾ എന്നിവയിൽ ബുദ്ധിപരമായ മാർഗങ്ങൾ
2025-2026 കാലയളവിലെ BIG AND BEAUTIFUL TAX ACT IMPACTS, അമേരിക്കയിൽ നിക്ഷേപിക്കുന്നതിന്റെ പ്രയോജനം എന്നീ വിഷയങ്ങളായും സെമിനാറിൻറെ ഭാഗമാകും.
വിദേശത്ത് താമസിക്കുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് വിദേശത്തേക്ക് പണം അയയ്ക്കൽ, ഇന്ത്യയിലെ സ്വത്ത് ഇടപാടുകൾ, LRS നിയമങ്ങൾ, IRS–RBI ചോദ്യങ്ങൾ, കൂടാതെ അമേരിക്കൻ നികുതി നിയമങ്ങൾ. ഈ വിഷയങ്ങളിൽ തെറ്റായ ധാരണകൾ പലർക്കും വലിയ സാമ്പത്തിക നഷ്ടങ്ങളിലേക്കും നിയമപ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ സെമിനാർ സഹായിക്കും.
കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാവരെയും സെമിനാറിലേക്കു ക്ഷണിച്ചുകൊള്ളുന്നു