Image

'ഉയിര്‍' ഓഗസ്റ്റ് 4 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 28 July, 2026
'ഉയിര്‍' ഓഗസ്റ്റ് 4 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

സൂപ്പര്‍ഹിറ്റ് ത്രില്ലര്‍ ചിത്രം 'ഉയിര്‍' ഓഗസ്റ്റ് 4 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഷാജി മാറാടും നിഖില്‍ കെ. മേനോനും ചേര്‍ന്ന് രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം. പത്മകുമാറാണ്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

റോഷന്‍ മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍, സയാമി ഖേര്‍ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.

ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ പ്രൊബേഷനിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ അജീബ് റഹ്‌മാന്‍, ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ കണ്ടെത്തിയ അജ്ഞാത യുവതിയുടെ മരണത്തിന് പിന്നിലെ സത്യം അന്വേഷിക്കുന്നതാണ് ഈ സസ്‌പെന്‍സ് ത്രില്ലറിന്റെ പ്രമേയം.

അജയ് ഡേവിഡ് കച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും സംഗീതസംവിധാനം മണികണ്ഠന്‍ അയ്യപ്പനും നിര്‍വഹിച്ചിരിക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് 'ഉയിര്‍' സ്ട്രീം ചെയ്യുന്നത്.

ഓഗസ്റ്റ് 4 മുതല്‍ 'ഉയിര്‍' ജിയോഹോട്ട്സ്റ്റാറില്‍ കാണാം. മറക്കാതെ കാണുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക