Image

ഫോമ കൺവെൻഷനിൽ 'ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്' ശ്രദ്ധേയമാകുന്നു

Published on 27 July, 2026
ഫോമ കൺവെൻഷനിൽ 'ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്' ശ്രദ്ധേയമാകുന്നു

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്' സംഘാടക മികവും മികച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. സ്വയം പരിചയപ്പെടുത്തൽ, ടാലന്റ് റൗണ്ട്, ചോദ്യോത്തരം എന്നിവ ഉൾപ്പെടുന്ന മൂന്ന് റൗണ്ടുകളിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. പങ്കെടുക്കുന്ന ദമ്പതികൾക്ക് അവരുടെ വ്യക്തിത്വവും കഴിവുകളും അവതരണശൈലിയും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും ഈ മത്സരം.

ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, മൈക്കിൾ ജയ് (മിക്കി), ജോസ്മോൻ തത്തംകുളംം, ബിന്ദു തോമസ്, ഷൈനി അബൂബക്കർ, ഷൈനി ജോസ്, സുമ വർഗീസ് എന്നിവരാണ് മത്സരത്തിന്റെ സംഘാടകർ.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 203-482-9123.

ഫോമ കൺവെൻഷനിൽ 'ബെസ്റ്റ് കപ്പിൾ കോൺടെസ്റ്റ്' ശ്രദ്ധേയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക