
സമരത്തിൽ
മരിച്ചവൻ്റെ പേര്
ചരമക്കോളത്തിൽ വന്നില്ല.
മുൻപേജിൽ
രണ്ടു ചെരുപ്പുകളുടെ ചിത്രം വന്നു.
ചോര പുരണ്ട തുണിയും
ചോരപറ്റിയ ലാത്തിയും
പത്രങ്ങളിൽ നിറഞ്ഞു നിന്നു
അടിക്കുറിപ്പായ്
സ്വന്തം ലേഖകൻ
ഇങ്ങനെയെഴുതി
"മരിച്ചവൻ രക്തസാക്ഷി
വീട്ടുകാർക്ക് നഷ്ടസാക്ഷി"
മരിച്ചവനെക്കുറിച്ച്
കവിതയെഴുതിപ്രസിദ്ധികരിച്ച്
വന്നപ്പോൾ
മോർച്ചറിയുടെ ചിത്രവും
അടിച്ചു വന്നു
സമരത്തിൽ മരിച്ചവനെ
ബിംബങ്ങൾക്കൊണ്ട്
കൊല്ലുന്നതാണിപ്പോൾ
മാധ്യമധർമ്മം.