
കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ ദാസ് ഒരുക്കുന്ന സിനിമയാണ് ഉന്മാദം. ചിത്രത്തില്‍ സുധീഷും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരിക്കല്‍ സുധീഷിനെ തേടി കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ വേഷം എത്തിയ രസകരമായ സംഭവം വിവരിക്കുകയാണ് സുധീഷ്. ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിസ് നല്‍കിയ അഭിമുഖത്തിലാണ് സുധീഷ് മനസുതുറന്നത്.
'ഒരു കഥ പറയാന്‍ എന്റെയടുത്ത് ഒരാള്‍ വന്നു. ചാക്കോച്ചനാണ് നായകന്‍. ഞാന്‍ ത്രൂ ഔട്ട് ഉണ്ട്. നല്ല കഥാപാത്രവുമാണ്. കഥ പറഞ്ഞു പറഞ്ഞു അവസാനം ഫ്ളാഷ് ബാക്കൊക്കെ വന്നപ്പോള്‍ ചാക്കോച്ചന്റെ അച്ഛനായിട്ട് വരും ഞാന്‍. അതുവരെ ഞാന്‍ ഓക്കെയായിരുന്നു. അത് പറഞ്ഞതും എന്റെ മുഖത്തെ ഭാവം മാറി. അത് കണ്ടതും പുള്ളി, നിങ്ങള്‍ ഇത് ചെയ്യണ്ട ഞങ്ങള്‍ ചെയ്യുന്ന ക്രൂരതയായിപ്പോകും എന്ന് പറഞ്ഞു', സുധീഷിന്റെ വാക്കുകള്‍.
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' ജൂലൈ 31-ന് തീയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ 'ഉന്മാദം' മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ഒരു ഹൊറര്‍ ത്രില്ലര്‍ ആകും സിനിമയെന്ന സൂചനയാണ് ഉന്മാദത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ഒരു ക്രൈമും അതിന് പിന്നാലെ പോകുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയും ട്രെയ്ലര്‍ നല്‍കുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.