Image

കാവിയാണ് ഇഷ്ടനിറം, ശരിയാണോ ഗയ്‌സ്; പേളിയെയും കൃഷ്ണകുമാറിനെയും ട്രോളി ചന്തു

Published on 27 July, 2026
 കാവിയാണ് ഇഷ്ടനിറം, ശരിയാണോ ഗയ്‌സ്; പേളിയെയും കൃഷ്ണകുമാറിനെയും ട്രോളി ചന്തു

 

ഡല്‍ഹി ജന്തര്‍മന്ദിറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ അഭിപ്രായം പറഞ്ഞ പേളി മാണിയേയും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെയും ട്രോളി ചന്തു സലിം കുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം.

കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടില്‍ കൃഷ്ണകുമാറിന്റെ 'കശ്മീറിലെ കല്ലേറ് പരാമര്‍ശം' ചൂണ്ടിക്കാട്ടിയാണ് ചന്തുവിന്റെ ട്രോള്‍. കാവിയാണ് തന്റെ ഇഷ്ടനിറമെന്ന പേളി മാണിയുടെ പ്രസ്താവനയെയും ചന്തു പരിഹസിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള പോസ്റ്റര്‍ പങ്കുവച്ചായിരുന്നു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 'കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍... പിന്നെയാ ഡല്‍ഹി...' എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. നടന്റെ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൃഷ്ണകുമാറിന് പിന്നാലെ സിജെപി സമരവിരുദ്ധ പ്രസ്താവനയുമായി നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ പേളി മാണിയും എത്തിയിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീര്‍ഘമായ കുറിപ്പ് വിമര്‍ശനങ്ങള്‍ക്കിട വച്ചിരുന്നു.

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേഗത്തിലും കര്‍ശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവന പേളി മാണി സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്റ്റാറ്റസ് ഇട്ടു.

ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പിന്നീട് ഇവയെല്ലാം നീക്കം ചെയ്ത പേളി നിലപാട് മയപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക