
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുമായുള്ള സൗഹൃദത്തിന്റെ പേരില്‍ നടി തൃഷയ്ക്ക് നേരെ വീണ്ടും അധിക്ഷേപം. മുതിര്‍ന്ന എഐഡിഎംകെ നേതാവ് ആര്‍.ബി. ഉദയകുമാറാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ അധിക്ഷേപിച്ചെത്തിയത്.
മുഖ്യമന്ത്രിയെ കാണാന്‍ കഴിയുന്നത് തൃഷയ്ക്ക് മാത്രം. വൈകാതെ വിജയ്, തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാന്‍ വേറെ ആര്‍ക്ക് കഴിയുമെന്നും ഉദയകുമാര്‍ ചോദിച്ചു.
ജന നായകന്‍ റിലീസ് ചെയ്ത ദിവസം സംസ്ഥാന സര്‍ക്കാര്‍ അപ്രഖ്യാപിത അവധി നല്‍കിയെന്ന ആരോപണവുമായി ഉദയകുമാര്‍ നേരത്തെയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മുതല്‍ മന്ത്രിമാര്‍ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവന്‍ ശ്രദ്ധ നല്‍കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്കും സംസ്ഥാനത്തിനാകെയും അപ്രഖ്യാപിത സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതു പോലുള്ള സാഹചര്യം തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിജയ്യെ അനുഗമിച്ച് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ റിലീസ് ദിനത്തില്‍ തിയറ്ററുകളിലെത്തി സിനിമ കാണുകയും സെല്‍ഫികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ആഴ്ചയില്‍ ഒരിക്കല്‍ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകള്‍ പോലും മുഖ്യമന്ത്രി അന്നേ ദിവസം മാറ്റിവെച്ചതായി ഉദയകുമാര്‍ പറഞ്ഞു.