Image

കുറച്ച് തിരക്കുണ്ട്, അടുത്തമാസം 20 കഴിഞ്ഞ് വരാന്‍ പറയൂ; എന്‍ഐഎ അന്വേഷണമെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി രഞ്ജിനി

Published on 27 July, 2026
 കുറച്ച് തിരക്കുണ്ട്, അടുത്തമാസം 20 കഴിഞ്ഞ് വരാന്‍ പറയൂ; എന്‍ഐഎ അന്വേഷണമെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി രഞ്ജിനി

 

വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത രജ്ഞിനി ഹരിദാസിനെതിരെ എന്‍ഐഎ അന്വേഷണമെന്ന വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായി താരം.

സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തി പണം വാങ്ങിയ രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെ എന്‍ഐഎ അന്വേഷണം എന്ന പോസ്റ്റിലാണ് നടി കമന്റുമായി എത്തിയത്.

'അടുത്ത മാസം 20-ാം തീയതിക്ക് ശേഷം വരാന്‍ എന്‍ഐഎയോട് പറയാമോ അതുവരെ എനിക്ക് കുറച്ച തിരക്കുകളുണ്ട്, എന്തായാലും ഇക്കാര്യം അറിയിച്ചതിന് നന്ദി' എന്നാണ് രഞ്ജിനി കമന്റ് ചെയ്തിരിക്കുന്നത്.

കമന്റിന് പിന്നാലെ രഞ്ജിനിക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തി.സിജെപി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രഞ്ജിനിക്കെതിരെ സാമ്പത്തിക ആരോപണമുന്നയിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് രൂക്ഷമായ രഞ്ജിനി ഹരിദാസ് മറുപടി നല്‍കിയിരുന്നു.

പണം വാങ്ങിയാണ് സമരത്തില്‍ പങ്കെടുത്തതെന്ന ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച രഞ്ജിനി, വിദ്യാര്‍ഥികളുടെ ഈ സമരത്തിനൊപ്പം അവസാനം വരെ ഉണ്ടാകുമെന്നും വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക