Image

വാടകവീട്ടില്‍ നിന്നും സ്വപ്നഭവനത്തിലേയ്ക്ക്, കൊച്ചിന്‍ ഹനീഫയ്ക്ക് വീടായി തണലായത് ദിലീപ്

Published on 27 July, 2026
വാടകവീട്ടില്‍ നിന്നും സ്വപ്നഭവനത്തിലേയ്ക്ക്, കൊച്ചിന്‍ ഹനീഫയ്ക്ക് വീടായി തണലായത് ദിലീപ്

 

മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേയ്ക്ക് താമസം മാറി. 16 വര്‍ഷത്തെ വാടകവീട്ടിലെ താമസത്തിന് ശേഷമാണ് താരത്തിന്റെ ഭാര്യയും ഇരട്ടകളായ രണ്ട് പെണ്‍മക്കളും വെണ്ണലയിലെ വീട്ടിലേയ്ക്ക് താമസം മാറിയത്.

കൊച്ചി വെണ്ണല അംബേദ്കര്‍ റോഡിലാണ് 'കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍' എന്ന പേരിലുള്ള വീട് പണി കഴിപ്പിച്ചിരിക്കുന്നത്. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിന്‍ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു.

അഞ്ച് ബെഡ്‌റൂം ഉള്‍പ്പടെയുള്ള വീട്ടില്‍ ഹനീഫയുടെ ഭാര്യ ഫാസിലയ്ക്കും മക്കളായ സഫയ്ക്കും മര്‍വയ്ക്കും കഴിയാം. വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നടന്‍ ദിലീപും ഹരീശ്രീ അശോകനുമടക്കമുള്ളവര്‍ പങ്കെടുത്തു.

മക്കളായ സഫയും മര്‍വയും ചേര്‍ന്നാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

തലശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ബന്ധുക്കള്‍ നിര്‍ബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. പേരിന് മുമ്പ് നാടിനെ ചേര്‍ത്തുവച്ച വലിയ കലാകാരന്റെ ഓര്‍മകള്‍ ഈ മണ്ണില്‍ തന്നെ ഉണ്ടാകണമെന്ന ആഗ്രഹമായിരുന്നു ഫാസിലയ്ക്ക്. 16 കൊല്ലം കടവന്തറയിലെ വാടക വീട്ടില്‍ താമസിച്ച കുടുംബം ഒടുവില്‍ കൊച്ചിന്‍  ഹനീഫുയുടെ ആഗ്രഹപ്രകാരം കൊച്ചിയില്‍ തന്നെ വീട് നിര്‍മ്മിക്കുകയായിരുന്നു.

ഹനീഫയുടെ കുടുംബത്തിന് അവശ്യഘട്ടങ്ങളില്‍ താങ്ങായി എത്തിയത് നടന്‍ ദിലീപായിരുന്നു. സഹായത്തിനായി ആര്‍ക്കുമുന്നിലും കൈനീട്ടാത്ത കൊച്ചിന്‍ ഹനീഫയുടെ സ്വഭാവം അറിയാമായിരുന്ന ദിലീപ് കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയിരുന്നു. ഹനീഫയുടെ ഇന്നോവ കാര്‍ തന്റെ സിനിമ സെറ്റുകളില്‍ ഓടാന്‍ അനുവദിക്കണമെന്ന് ദിലീപ് പറഞ്ഞു.

ഇതിലൂടെ ദിലീപ് കരുതിയത് ഹനീഫയുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം ലഭിക്കുക എന്നതായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക