
അരിപ്പയിൽ അവശേഷിപ്പൂ
ഉപയോഗ ശൂന്യമാം പതിരുകൾ
മനസ്സ് അരിപ്പപോലായാൽ
മാലിന്യം മാത്രം കുന്നു കൂടുo
കുശവന്റെ പാത്രം ചൂളയിലെ ചൂടിൽ
ദൃഡത കൂട്ടുന്നതുപോൽ
മനുഷ്യ സ്വഭാവം ചിന്തയിൽ രൂപപ്പെടുന്നു
ന്യായത്തിൽ മനുഷ്യന്റെ ശക്തി പ്രകടനം
നീതിയിൽ സൃഷ്ടാവിന്റെ മഹത്വം പ്രകാശിക്കുന്നു
പക്ഷികൾ സ്വന്തം കൂട്ടം തേടി പറക്കുന്നു
സത്യസന്ധർ സത്യത്തോട് ചേർന്നിരിക്കുന്നു
സിംഹം ഇരയെ കാത്തിരിക്കുന്നു
പാപം പാപിയെ പിന്തുടരുന്നു
മുറിവ് കെട്ടിവച്ചു ഉണക്കാം
രഹസ്യം വെളിപ്പെടുത്തിയാൽ \
സുഹൃത്തുക്കൾ വീണ്ടും ഇണങ്ങില്ല
നേരെ മുകളിലോട്ടു കല്ലെറിഞ്ഞാൽ
നേരെ തലയിൽ വന്നു പതിക്കും
ഉണക്ക ചുള്ളിയിൽ അഗ്നി ആളിക്കത്തുന്നു
ധനത്തിൽ അഹങ്കാരവും അധികരിക്കും
എല്ലാവര്ക്കും എല്ലാം ഇഷ്ടമാകില്ലാ
എല്ലാവരും എല്ലാം ആസ്വദിക്കില്ലന്നറിക