Image

വൃശ്ചികക്കാറ്റ് (ഗദ്യ കവിത: അച്യുതന്‍)

Published on 26 July, 2026
വൃശ്ചികക്കാറ്റ്  (ഗദ്യ കവിത: അച്യുതന്‍)

എൻ്റെ പൂനിലാമഴയ്ക്ക്,

വാക്കുകൾ ചിന്തകളിൽ നിന്നു വരുന്നു.  വൃശ്ചികക്കാറ്റ് എപ്പോഴും എപ്പോഴും പൂനിലാമഴയുടെ മേനിയിൽ മൃദുവായി തലോടികൊണ്ടിരിയ്ക്കുന്നു.
പഞ്ചവർണ്ണക്കിളിയും തനിച്ചായ മലവേഴാമ്പലും കടൽക്കരകളിൽ സ്വപ്‌നങ്ങൾ പങ്കുവച്ചു.

പലപ്പോഴും പൗർണ്ണമിരാത്രികൾക്ക് സൗന്ദര്യം കുറവായിരുന്നു.
ഇന്ദുമുഖീ നിൻ്റെ മൗനത്തിന് ചാന്ദ്രസൗന്ദര്യത്തെപ്പോലും അകറ്റി നിർത്താനാകുന്നു .

മനകളുടെ മച്ചകങ്ങളിൽ മറഞ്ഞിരുന്ന് പ്രണയ വെറ്റിലയിൽ ഹൃദയ നൂറു ചേർത്ത് കളിയടയ്ക്കയും
ഏലക്കായും ജാതിപത്രിയും
കരയാമ്പൂവും ചതച്ചിട്ട് താംബൂലംചവയ്ക്കുന്ന  മൂർത്തിയുടെയും രാമനാഥൻ്റെയും
അപ്പുവിൻ്റെയും നെഞ്ചകത്ത് പൂനിലാമഴ എപ്പോഴും പെയ്തു കൊണ്ടിരിയ്ക്കും.
ഋതു ഭേദങ്ങളില്ലാതെ ഓരോ സമയ സ്പന്ദനങ്ങളും പൂനിലാമഴയിൽ അലിഞ്ഞലിഞ്ഞ് അലിഞ്ഞലിഞ്ഞ് ...

വിശ്വസ്തതയോടെ
വൃശ്ചികക്കാറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക